IPL 2024: ഈ സ്വഭാവം കൊണ്ടാണ് ഇവര്‍ എങ്ങും എത്താതെ പോകുന്നത്; ബെംഗളൂരുവില്‍ ധോണിയോട് അനാദരവ്; ആര്‍സിബി കളിക്കാര്‍ക്കെതിരെ മുന്‍ താരങ്ങള്‍

മത്സരത്തിന് ശേഷം എംഎസ് ധോണിയുമായി ഹസ്തദാനം ചെയ്യാത്തതിന് റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു വലിയ വിമര്‍ശനമാണ് നേരിടുന്നത്. മത്സരത്തില്‍ ആതിഥേയരായ ആര്‍സിബി 27 റണ്‍സിന് വിജയിച്ച് പ്ലേഓഫിലേക്ക് യോഗ്യത നേടിയെങ്കിലും നിലവിലെ ചാമ്പ്യന്മാര്‍ പുറത്തായി. ആര്‍സിബി കളിക്കാരുമായി ഹസ്തദാനം ചെയ്യാന്‍ ധോണി കാത്തിരുന്നെങ്കിലും ആര്‍സിബി താരങ്ങല്‍ എത്താന്‍ വൈകിയതിനെ തുടര്‍ന്ന് ധോണി പിന്മാറി. മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക്കല്‍ വോണ്‍, പ്രശസ്ത കമന്റേറ്റര്‍ ഹര്‍ഷ ഭോഗ്ലെ എന്നിവര്‍ ഫാഫ് ഡു പ്ലെസിസിന്റെ നേതൃത്വത്തിലുള്ള ഫ്രാഞ്ചൈസിയുടെ പെരുമാറ്റത്തെ അപലപിച്ചു.

ആര്‍സിബിക്ക് എതിര്‍പ്പ് ഏറ്റെടുക്കുന്ന ഒരു ശീലമുണ്ട്, അതുകൊണ്ടാണ് അവര്‍ ഏറ്റവും താഴെയുള്ളത്. അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടാനും ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ വിജയിക്കാനാഗ്രഹിക്കുന്നവരുമായതിനാല്‍ അവരുടെ പെരുമാറ്റം എനിക്ക് മനസ്സിലാക്കാന്‍ കഴിയും. അവര്‍ക്ക് ധാരാളം പിന്തുണക്കാരുണ്ട്, പക്ഷേ ടീം പലരെയും ചൊടിപ്പിച്ചിട്ടുണ്ട്- മൈക്കല്‍ വോണ്‍ പറഞ്ഞു.

ആര്‍സിബി കളിക്കാരുടെ മനോഭാവത്തെയും ഹര്‍ഷ ഭോഗ്ലെ ചോദ്യം ചെയ്തു. ”ഞാന്‍ ചിത്രങ്ങള്‍ കണ്ടിട്ടില്ല, പക്ഷേ നിങ്ങള്‍ ഒരു ലോകകപ്പ് നേടിയാലും, നിങ്ങള്‍ എല്ലാ വികാരങ്ങളും ഉപേക്ഷിച്ച് കൈ കുലുക്കണം. ഞങ്ങളുടെ കളിയിലെ ഏറ്റവും മികച്ച കാര്യങ്ങളില്‍ ഒന്നാണിത്” ഹര്‍ഷ ഭോഗ്ലെ പറഞ്ഞു.

ഗെയിം അവബോധം കാണിക്കേണ്ട സമയമായിരുന്നു അത്. ആര്‍സിബി കളിക്കാര്‍ ആഘോഷങ്ങളുടെ തിരക്കിലാണെന്ന് എനിക്കറിയാം, പക്ഷേ അവര്‍ എംഎസ് ധോണിയുടെ അടുത്തേക്ക് ചെന്ന് ഹസ്തദാനം ചെയ്യണമായിരുന്നു. വിരമിക്കലിന് അടുത്തു നില്‍ക്കുന്ന താരത്തോട് അവര്‍ ആ മാന്യത കാണിക്കണമായിരുന്നു- മൈക്കല്‍ വോണ്‍ പറഞ്ഞു.