എന്തിനാണ് എന്റെ പിന്നാലെ വരുന്നത്? വെറുതെ വിടൂ..; പാപ്പരാസികളോട് ദേഷ്യപ്പെട്ട് ആമിറിന്റെ കാമുകി

പാപ്പരാസികള്‍ പിന്തുടരുന്നതില്‍ അസ്വസ്ഥത പ്രകടിപ്പിച്ച് ആമിര്‍ ഖാന്റെ കാമുകി ഗൗരി സ്പ്രാറ്റ്. മുംബൈയില്‍ നടക്കാന്‍ ഇറങ്ങിയപ്പോഴാണ് ഒരു കൂട്ടം പാപ്പരാസികള്‍ ഗൗരിയെ പിന്തുടര്‍ന്നത്. ‘നിങ്ങള്‍ എന്തിനാണ് എന്നെ പിന്തുടരുന്നത്’ എന്ന് ഗൗരി സ്പ്രാറ്റ് ഈര്‍ഷ്യയോടെ പാപ്പരാസികളോട് ചോദിക്കുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

വീണ്ടും പാപ്പരാസികള്‍ പിന്തുടര്‍ന്നപ്പോള്‍ ഗൗരി അസ്വസ്ഥയായി. തന്നെ വെറുതെ വിടണമെന്നും ഗൗരി ആവശ്യപ്പെടുന്നുണ്ട്. അതേസമയം, ഗൗരി സ്പ്രാറ്റ് എന്ന കാമുകിയെ തന്റെ 60-ാം പിറന്നാള്‍ ആഘോഷത്തിനിടെയാണ് ആമിര്‍ പരിചയപ്പെടുത്തിയത്. ബംഗളൂരു സ്വദേശിയായ ഗൗരി നിലവില്‍ ആമിര്‍ ഖാന്റെ പ്രൊഡക്ഷന്‍ കമ്പനിയുമായി ബന്ധപ്പെട്ടാണ് ജോലി ചെയ്യുന്നത്.

View this post on Instagram

A post shared by ETimes (@etimes)

ആറ് വയസ്സുള്ള ഒരു മകന്റെ അമ്മയായ ഗൗരിക്കൊപ്പം താന്‍ ലിവിങ് ടുഗതറിലാണ് എന്നായിരുന്നു താരം വെളിപ്പെടുത്തിയത്. 25 വര്‍ഷം മുമ്പാണ് ഗൗരിയെ ആദ്യമായി കണ്ടുമുട്ടിയതെന്നും രണ്ട് വര്‍ഷം മുമ്പ് മാത്രമാണ് തങ്ങള്‍ക്ക് വീണ്ടും ഒരുമിക്കാനായതെന്നും ആമിര്‍ തുറന്നു പറഞ്ഞിരുന്നു.

Read more

റീന ദത്ത ആണ് ആമിര്‍ ഖാന്റെ ആദ്യ ഭാര്യ. ഇറ, ജുനൈദ് എന്ന രണ്ട് കുട്ടികളും ഇവര്‍ക്കുണ്ട്. 1986ല്‍ വിവാഹിതരായ ഇവര്‍ 2002ല്‍ വിവാഹമോചനം നേടി. 2005 ല്‍ ആമിര്‍ കിരണ്‍ റാവുവിനെ വിവാഹം കഴിച്ചു. ഇവര്‍ക്ക് ആസാദ് എന്ന ഒരു മകനുണ്ട്. 2021ല്‍ ആണ് ആമിറും കിരണ്‍ റാവുവും വിവാഹമോചിതരായത്.