എന്റെ ഭര്‍ത്താവിന്‌ ഞാന്‍ ഇന്നും സെക്‌സിയാണ്, ഇത്രയും പ്രായമായെങ്കിലും ബോട്ടോക്‌സ് ചെയ്തിട്ടില്ല: കരീന കപൂര്‍

ചെറുപ്പമായി തോന്നാനായി താന്‍ ബോട്ടോക്‌സോ സൗന്ദര്യവര്‍ദ്ധക വസ്തുക്കളോ ഉപയോഗിക്കാറില്ലെന്ന് ബോളിവുഡ് താരം കരീന കപൂര്‍. ഒരു അഭിമുഖത്തിനിടെയാണ് തന്റെ പ്രായത്തെ കുറിച്ചും താന്‍ നിലവില്‍ ചെയ്യാറുള്ള റോളുകളെ കുറിച്ചുമൊക്കെ കരീന സംസാരിച്ചത്. 44 വയസ് ആയെങ്കിലും തന്റെ ഭര്‍ത്താവ് സെയ്ഫ് അലിഖാന് താന്‍ ഇപ്പോഴും സെക്‌സി ആണെന്നും കരീന പറഞ്ഞു.

”എന്റെ കഴിവിലും അര്‍പ്പണബോധത്തിലും എനിക്ക് സ്വയം വിശ്വസമുണ്ടായിരുന്നു. അതുകൊണ്ട് കരിയറില്‍ എനിക്ക് വീണ്ടും അവസരങ്ങള്‍ ലഭിക്കുമെന്ന് ഉറപ്പായിരുന്നു. ഞാന്‍ എന്നെതന്നെ പരിപാലിച്ചു, ഫിറ്റ് ആയി, എന്റെ ഏറ്റവും മികച്ച പതിപ്പ് ആയി ഇരിക്കാന്‍ ശ്രദ്ധിച്ചു. സ്വയം പരിപാലിച്ചു എന്ന് പറഞ്ഞാല്‍ സുഹൃത്തുക്കള്‍ക്കൊപ്പം നല്ല നിമിഷങ്ങള്‍ ചിലവഴിക്കുക, സെയ്ഫിനൊപ്പം കുക്കിങ് ചെയ്യുക, പിന്നെ വര്‍ക്കൗട്ട് ചെയ്യുക ഒക്കെ.”

”അല്ലെങ്കില്‍ ഫിറ്റ്നസ് കാര്യങ്ങളോ, കുടുംബത്തിനൊപ്പമുള്ള സമയമോ എല്ലാം ചേര്‍ന്നതാണ്. ഇവയെല്ലാം മികച്ചതാകണം. നല്ല ഭക്ഷണം, സംസാരം, അല്ലെങ്കില്‍ ഒരു ഗ്ലാസ് വൈന്‍ ഒക്കെയായി എന്റെ ആത്മാവിനെ ഞാന്‍ തൃപ്തിപ്പെടുത്തും. പ്രായം സൗന്ദര്യത്തിന്റെ ഭാഗമാണ്. അത് ശരീരത്തിലെ ചുളിവുകളോട് പോരാടുന്നതിനോ ചെറുപ്പമായി കാണാന്‍ ശ്രമിക്കുന്നതിനോ അല്ല.”

”അത് നിങ്ങളുടെ വയസിനെ സ്‌നേഹിക്കുന്നതിനെ കുറിച്ച് കൂടിയാണ്. എനിക്ക് 44 വയസ്സുണ്ട്, ബോട്ടോക്സിന്റെയോ ഏതെങ്കിലും സൗന്ദര്യവര്‍ദ്ധക ചികിത്സയുടെ ആവശ്യമൊന്നും എനിക്ക് ഇതുവരെ തോന്നിയിട്ടില്ല. ഇപ്പോഴും എന്റെ ഭര്‍ത്താവ് എന്നെ സെക്സിയായി തന്നെ കാണുന്നു. എന്റെ സുഹൃത്തുക്കള്‍ പറയുന്നത് ഞാന്‍ അത്ഭുതമായി തന്നെ നില്‍ക്കുന്നുവെന്നാണ് പറയുന്നത്.”

”എന്റെ സിനിമകളില്‍ ഇപ്പോള്‍ പ്രായത്തെ പ്രതിഫലിപ്പിക്കുന്ന അതില്‍ അഭിമാനിക്കുന്നതുമായ വേഷങ്ങളാണ് ഞാന്‍ ചെയ്യുന്നത്. ഞാന്‍ ആരാണെന്ന് ആളുകള്‍ മനസിലാക്കണം. അതില്‍ അവര്‍ അഭിനന്ദിക്കുകയും ചെയ്യണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു” എന്നാണ് കരീന കപൂര്‍ പറയുന്നത്. 2012ല്‍ ആണ് കരീനയും സെയ്ഫ് അലിഖാനും വിവാഹിതരാകുന്നത്. തൈമൂര്‍, ജഹാംഗിര്‍ എന്നിവരാണ് ഇവരുടെ മക്കള്‍.

Read more