ഇനി നീ ആ പാട്ടില്‍ എങ്ങാനും തൊട്ടാല്‍ നിന്റെ കരിയര്‍ നശിപ്പിക്കുമെന്ന് അമിതാഭ് ബച്ചന്‍ ഭീഷണിപ്പെടുത്തി; വെളിപ്പെടുത്തി ശങ്കര്‍ മഹാദേവന്‍

ഒരു ഗാനത്തിന്റെ റെക്കോര്‍ഡിങ്ങിനിടെ അമിതാഭ് ബച്ചന്‍ തന്റെ കരിയര്‍ അവസാനിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്ന് സംഗീതസംവിധായകനും ഗായകനുമായ ശങ്കര്‍ മഹാദേവന്‍. ഹ്യൂമന്‍സ് ഓഫ് ബോംബെയുടെ ഓള്‍ ഇന്ത്യ മെഹ്ഫില്‍ എന്ന പരിപാടിയിലാണ് ശങ്കര്‍ മഹാദേവന്‍ സംസാരിച്ചത്. തമാശയായി ഒരിക്കല്‍ അദ്ദേഹം തന്റെ കരിയര്‍ അവസാനിപ്പിക്കുമെന്ന് പറഞ്ഞിരുന്നു എന്നാണ് ശങ്കര്‍ പറയുന്നത്.

”കജ്‌രാ രേ ഗാനത്തിന്റെ ഒരു റഫ് വേര്‍ഷന്‍ ആയിരുന്നു അമിതാഭ് ബച്ചന് വേണ്ടി ഞാന്‍ ആദ്യം റെക്കോര്‍ഡ് ചെയ്തത്, കാരണം ജാവേദ് അലി അത് ആദ്യം പാടിയിരുന്നു, ഞാന്‍ ഡബ്ബ് ചെയ്യുകയും ചെയ്തു. ഒരു ചടങ്ങില്‍ വച്ച് ബച്ചനെ കണ്ടപ്പോള്‍, ‘സാര്‍ നിങ്ങള്‍ ദയവായി വന്ന് നിങ്ങളുടെ ഭാഗങ്ങള്‍ ഡബ്ബ് ചെയ്യണം, നമുക്ക് പാട്ട് മിക്‌സ് ചെയ്യണമെന്ന് പറഞ്ഞു. ”

”അതില്‍ ഞാന്‍ ഇനി എന്താണ് ഡബ്ബ് ചെയ്യണ്ടേത്’ എന്ന് അദ്ദേഹം ഇങ്ങോട്ട് ചോദിച്ചു. അദ്ദേഹം ആ ഗാനം ചിത്രീകരിച്ച് കഴിഞ്ഞിരുന്നു, അത് തനിക്ക് ഇഷ്ടമായെന്നും അദ്ദേഹം പറഞ്ഞു. അതിനാല്‍ ഇനി താന്‍ ഒന്നും ചെയ്യില്ലെന്നും ആ ഗാനത്തില്‍ എങ്ങാനും ഇനി നീ തൊട്ടാല്‍ നിന്റെ കരിയര്‍ നശിപ്പിക്കുമെന്നും അദ്ദേഹം എന്നോട് പറഞ്ഞു” എന്നാണ് ശങ്കര്‍ മഹാദേവന്‍ പറയുന്നത്.

2005ല്‍ പുറത്തിറങ്ങിയ ‘ബണ്ടി ഓര്‍ ബബ്ലി’ എന്ന ചിത്രത്തിനായി ശങ്കര്‍ മഹാദേവന്‍ ഒരുക്കിയ ഗാനമാണ് കജ്‌രാ രേ. അതേസമയം, താന്‍ ഒരുക്കിയ ‘റോക്ക് ആന്‍ഡ് റോള്‍’ എന്ന ഗാനം ഷൂട്ട് ചെയ്ത സംഭവം ശങ്കര്‍ ഓര്‍ത്തെടുത്തു. ”ബച്ചന്‍ സാര്‍ റോക്ക് ആന്‍ഡ് റോള്‍ ചെയ്യുമ്പോള്‍ ഞങ്ങള്‍ സെറ്റില്‍ ഉണ്ടായിരുന്നു.”

Read more

”ഇത്രയും ഭാരമുള്ള എന്നെ അദ്ദേഹം പൊക്കിയെടുത്തു, കാരണം അദ്ദേഹത്തിന് ഈ ഗാനം വളരെയധികം ഇഷ്ടമായി. അത്രയധികം സ്‌നേഹമുള്ള വ്യക്തിയാണ് അദ്ദേഹം. എന്നെ കെട്ടിപ്പിടിച്ചു കൊണ്ട് എന്ത് മനോഹരമായ ഗാനമാണിത് എന്ന് പറഞ്ഞു” എന്നാണ് ശങ്കര്‍ മഹാദേവന്‍ പറയുന്നത്. കഭി അല്‍വിദ നാ കെഹ്‌നാ എന്ന ഗാനമാണ് റോക്ക് ആന്‍ഡ് റോള്‍.