രണ്‍വീറുമായി പ്രണയത്തില്‍ ആയിരുന്നപ്പോഴും മറ്റുള്ളവരെ ഡേറ്റ് ചെയ്യുമായിരുന്നു, എന്നാല്‍..: ദീപിക പദുക്കോണ്‍

രണ്‍ബിര്‍ കപൂറുമായുള്ള പ്രണയം തകര്‍ന്നതിന് ശേഷമാണ് രണ്‍വീര്‍ സിംഗുമായി നടി ദീപിക പദുക്കോണ്‍ ഇഷ്ടത്തിലാകുന്നത്. ദീപികയെ കാണുന്നതിന് മുമ്പ് തനിക്കും പ്രണയത്തകര്‍ച്ച ഉണ്ടായിട്ടുണ്ടെന്ന് രണ്‍വീര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. തങ്ങള്‍ റിലേഷന്‍ഷിപ്പില്‍ ആയിരുന്നപ്പോഴും മറ്റുള്ളവരെ ഡേറ്റ് ചെയ്യുമായിരുന്നുവെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ദീപികയും രണ്‍വീറും ഇപ്പോള്‍.

”ഞാന്‍ കുറച്ചു നാള്‍ സിംഗിളായിട്ട് ഇരിക്കാനാണ് ആ സമയത്ത് ആഗ്രഹിച്ചിരുന്നത്. ബുദ്ധിമുട്ടേറിയ കുറച്ച് ബന്ധങ്ങളിലൂടെയാണ് ഞാന്‍ കടന്നുപോയത്. ആരുമായും അറ്റാച്ച്ഡ് ആകാനോ കമ്മിറ്റഡാകാനോ ആഗ്രഹിച്ചിരുന്നില്ല. ആ കാലം ആഘോഷമാക്കാനാണ് തീരുമാനിച്ചിരുന്നത്. എന്റെ പ്രായവും അതായിരുന്നു.”

”അപ്പോഴാണ് ഇവന്‍ എന്റെ ജീവിതത്തിലേക്ക് എത്തുന്നത്. ഇവന്‍ എന്നെ പ്രപ്പോസ് ചെയ്യുന്നതുവരെ ഞാന്‍ പൂര്‍ണമായി കമ്മിറ്റഡ് ആയിരുന്നില്ല. മറ്റുള്ള ആളുകളെ കാണാന്‍ അനുവാദമുണ്ടായിരുന്നെങ്കിലും ഞങ്ങള്‍ തിരിച്ചു വന്നുകൊണ്ടേയിരുന്നു. ഞാന്‍ മറ്റുള്ള ആളുകളെ ഡേറ്റ് ചെയ്തെങ്കിലും അവരോടൊന്നും എനിക്ക് താല്‍പ്പര്യം തോന്നിയില്ല.”

”എന്റെ മനസില്‍ ഞാന്‍ ഇവനോട് കമ്മിറ്റഡ് ആയി. മറ്റുള്ളവരെ കണ്ടെങ്കിലും ഞാന്‍ ഇവനിലേക്ക് തിരിച്ചു പോയിക്കൊണ്ടിരുന്നു” എന്നാണ് ദീപിക കോഫി വിത്ത് കരണ്‍ ഷോയില്‍ സംസാരിക്കവെ പറഞ്ഞത്. റിലേഷന്‍ഷിപ്പ് തുടങ്ങി ആറു മാസത്തില്‍ തന്നെ രണ്ട് മൂന്ന് പേര്‍ ദീപികയോട് പ്രണയാഭ്യര്‍ത്ഥന നടത്തി എന്നാണ് രണ്‍വീര്‍ പറയുന്നത്.

നിരവധി പേര്‍ക്ക് ദീപികയോട് പ്രണയമുണ്ടായിരുന്നു എന്നും രണ്‍വീര്‍ പറയുന്നുണ്ട്. അതേസമയം, 2013ല്‍ പുറത്തിറങ്ങിയ ഗോലിയോന്‍ കി രാസലീല രാംലീല എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ചാണ് ദീപികയും രണ്‍വീറും പ്രണയത്തിലാവുന്നത്. ഏറെ കാലത്തെ പ്രണത്തിനൊടുവില്‍ 2018ല്‍ ആണ് ഇരുവരും വിവാഹിതരാകുന്നത്.