നൂറ് മുട്ടകള്‍ അക്ഷയ്ക്ക് നേരെ എറിഞ്ഞു, വേദനിച്ചിട്ടും ഒരു വാക്ക് പോലും പറഞ്ഞില്ല: കൊറിയോഗ്രാഫര്‍

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കരിയറില്‍ ഫ്‌ളോപ്പുകള്‍ മാത്രമാണ് അക്ഷയ് കുമാറിന് ഉണ്ടായിട്ടുള്ളത്. എങ്കിലും താരത്തിന്റെ ഓരോ സിനിമ എത്തുമ്പോഴും ആരാധകര്‍ അത് ആഘോഷമാക്കാറുണ്ട്. അക്ഷയ്‌യെ കുറിച്ച് കൊറിയോഗ്രാഫര്‍ ചിന്നി പ്രകാശ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഒരു രംഗത്തിനിടെ 100ലധികം മുട്ടകള്‍ നടന്റെ ദേഹത്തേക്ക് എറിഞ്ഞിട്ടും അക്ഷയ് ബുദ്ധിമുട്ട് പ്രകടിപ്പിച്ചില്ല എന്നാണ് ചിന്നി പ്രകാശ് പറയുന്നത്.

അക്ഷയ് വളരെ ആത്മാര്‍ഥതയുള്ളയാളാണ്. അദ്ദേഹം തന്റെ 100 ശതമാനം നല്‍കുന്നു. ഞാന്‍ അദ്ദേഹത്തോടൊപ്പം ചിത്രീകരിച്ച ഗാനങ്ങളില്‍, ഒരു ചുവട് പോലും മാറ്റാന്‍ അദ്ദേഹം ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ല. ഖിലാഡി സിനിമയുടെ ഒരു ഗാനരംഗത്തില്‍, ഞങ്ങള്‍ അക്ഷയ്ക്ക് നേരെ 100 മുട്ടകള്‍ എറിഞ്ഞു. മുട്ട നിങ്ങളുടെ ദേഹത്ത് വീഴുമ്പോള്‍ വേദനിക്കും.

അതിന്റെ മണം കൂടുതല്‍ ബുദ്ധിമുട്ടാകും. ഇങ്ങനെയായിട്ടും അക്ഷയ് ഒരു വാക്കുപോലും പറഞ്ഞില്ല. അദ്ദേഹം വളരെ കഠിനാധ്വാനിയാണ്, കോപമില്ല. അദ്ദേഹത്തെക്കാള്‍ കഠിനാധ്വാനിയായ ഒരു നടനെ ഞാന്‍ കണ്ടിട്ടില്ല. ‘തു ചീസ് ബാഡി ഹേ മസ്ത് മസ്ത്’ എന്ന ഗാനം ആദ്യമായി കേട്ടപ്പോള്‍, അതൊരു ഗസല്‍ ആണെന്ന് കരുതി.

ആര്‍ക്കും ഡേറ്റ് ഇല്ലാത്തതിനാല്‍ രാത്രിയിലാണ് ആ പാട്ട് ചിത്രീകരിച്ചത്. അക്ഷയ്‌ക്കോ രവീണക്കോ എനിക്കോ ഡേറ്റ് ഇല്ലായിരുന്നു. മൂന്ന് രാത്രികളിലായി മൂന്ന് കാമറകള്‍ ഉപയോഗിച്ചാണ് ഗാനം ചിത്രീകരിച്ചത്. എല്ലാവരും പകുതി ഉറക്കത്തിലായിരുന്നു. 20 വര്‍ഷത്തിന് ശേഷവും അക്ഷയ് കഠിനാധ്വാനിയാണ്.

Read more

ഞാന്‍ അടുത്തിടെ അദ്ദേഹത്തോടൊപ്പം ഹൗസ്ഫുള്‍ എന്ന ചിത്രത്തില്‍ പ്രവര്‍ത്തിച്ചിരുന്നു. അദ്ദേഹം അതേ സ്വഭാവം തുടരുന്നു. നിങ്ങള്‍ക്ക് വേണ്ടി അദ്ദേഹത്തിന് എന്തും ചെയ്യാന്‍ കഴിയും. നിങ്ങള്‍ അദ്ദേഹത്തോട് പത്ത് നില കെട്ടിടത്തില്‍ നിന്ന് ചാടാന്‍ പറഞ്ഞാല്‍ അതും ചെയ്യും എന്നാണ് ചിന്നി പ്രകാശ് പറയുന്നത്.