നീ എന്തിനാടാ ആദ്യം വന്നത്? ദീപികയെ സഹായിക്കാന്‍ എത്തി പ്രഭാസ്, പിന്നാലെ ബിഗ് ബിയും! വീഡിയോ

ഇന്ത്യന്‍ സിനിമ പ്രേക്ഷകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ‘കല്‍ക്കി 2898 എഡി’. ചിത്രത്തിന്റെ പ്രീറിലീസ് ചടങ്ങിനെത്തിയ നടി ദീപിക പദുക്കോണിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഗര്‍ഭിണിയായ താരത്തെ സഹായിക്കുന്ന പ്രഭാസിന്റെയും അമിതാഭ് ബച്ചന്റെയും വീഡിയോയാണ് വൈറലാകുന്നത്.

ചടങ്ങില്‍ സംസാരിച്ച ശേഷം സ്റ്റേജില്‍ നിന്നിറങ്ങുമ്പോള്‍ ദീപികയെ സഹായിക്കാനായി ബച്ചനും പ്രഭാസും ഓടിച്ചെല്ലുന്നത് വീഡിയോയില്‍ കാണാം. ദീപികയുടെ കയ്യില്‍ ആദ്യം പിടിക്കുന്നത് പ്രഭാസ് ആണ്. പിന്നാലെ എത്തിയ ബിഗ് ബി, പ്രഭാസിനോട് എന്തോ പറയുന്നതും ചിരിക്കുന്നതും കാണാം.

മറ്റൊരു വീഡിയോയില്‍, വേദിയിലേക്ക് കടന്നുവരുന്ന ദീപികയെ അമിതാഭ് ബച്ചന്‍ കൈപ്പിടിച്ച് പടികള്‍ കയറാന്‍ സഹായിക്കുന്നതും കാണാം. മറ്റൊരു വീഡിയോയില്‍ പ്രഭാസ് ദീപികയ്ക്ക് ഇരിക്കാനായി കസേര നീക്കിയിടുന്നതും കാണാം. അതിസുന്ദരിയായാണ് ചടങ്ങില്‍ ദീപിക എത്തിയത്. നാഗ് അശ്വിന്റെ സംവിധാനത്തിലുള്ള ചിത്രീകരണ അനുഭവങ്ങള്‍ ദീപിക പങ്കുവച്ചു.

”ഈ സിനിമയുടെ ഭാഗമായത് മികച്ച ഒരു അനുഭവമായിരുന്നു. പുതിയൊരു ലോകമായിരുന്നു അത്. നാഗിയുടെ മാജിക് ഇന്ന് എല്ലാവര്‍ക്കും കാണാം. പകരംവയ്ക്കാനില്ലാത്ത അനുഭവമാണ് വ്യക്തിപരമായും ജോലി സംബന്ധമായും ഈ സിനിമ എനിക്ക് നല്‍കിയത്’ എന്നാണ് ദീപിക പറഞ്ഞത്.

അതേസമയം, പത്മ എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ ദീപിക എത്തുന്നത്. കമല്‍ഹാസന്‍ ആണ് ചിത്രത്തില്‍ വില്ലനാകുന്നത്. 600 കോടി ബജറ്റിലാണ് ഒരുങ്ങുന്നത്. മലയാളി താരങ്ങളായ ശോഭന, അന്ന ബെന്‍ എന്നിവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. ബോളിവുഡ് താരം ദിഷ പഠാനിയും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.