ഇത് ട്രെന്‍ഡോ ഡിസാസ്റ്ററോ? രണ്ട് കൈയ്യിലും വാച്ചുകള്‍ എന്തിന്? വെളിപ്പെടുത്തി അഭിഷേക് ബച്ചന്‍

അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും ഒരേ സമയം രണ്ട് കൈകളിലും വാച്ചുകള്‍ ധരിക്കുന്നത് എന്നും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകാറുണ്ട്. മുംബൈയില്‍ അടുത്തിടെ നടന്ന സിനിമാ പ്രൊമോഷനിലും അഭിഷേക് രണ്ട് കൈകളിലും വാച്ചുകള്‍ ശ്രദ്ധനേടിയിരുന്നു. ഇത് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തിരുന്നു. ബച്ചന്‍ കുടുംബത്തില്‍ ഇത് പാരമ്പര്യമായി തുടരുന്ന ശീലമാണിത്.

രണ്ട് കൈത്തണ്ടകളിലായി ഓരോ വാച്ചുകളാണ് താരം അണിഞ്ഞിരുന്നത്. താരത്തിന്റെ ഈ ലുക്ക് സോഷ്യല്‍ മീഡിയയില്‍ പെട്ടെന്ന് വൈറലായി. ഇത് ആദ്യമായല്ല അദ്ദേഹം ഇങ്ങനെ എത്തുന്നത്. ഒരേ സമയം രണ്ട് വാച്ചുകള്‍ ധരിക്കുന്നത് ബച്ചന്‍ കുടുംബം പാരമ്പര്യമായി പിന്തുടരുന്ന ഈ ശീലത്തിന്റെ കാരണം അഭിഷേക് വെളിപ്പെടുത്തിയിരുന്നു.

”രണ്ട് വാച്ചുകള്‍ ധരിക്കുന്ന ശീലത്തിന് തുടക്കമിട്ടത് എന്റെ അമ്മയാണ്. ഞാന്‍ യൂറോപ്പിലെ ബോര്‍ഡിങ് സ്‌കൂളില്‍ പഠിക്കുമ്പോള്‍ അവിടത്തെയും ഇന്ത്യയിലെയും സമയം അറിയുന്നതിനായി അമ്മ രണ്ട് വാച്ചുകള്‍ ധരിക്കുമായിരുന്നു. പിന്നീട് അച്ഛനും ഈ പാരമ്പര്യം പിന്തുടര്‍ന്നു. അത് ഞങ്ങളുടെ ഒരു ശീലമായി മാറി. ഞാന്‍ തമാശക്കായി ഇങ്ങനെ രണ്ടോ മൂന്നോ വാച്ചുകള്‍ വരെ ധരിച്ചിരുന്നു” എന്നാണ് അഭിഷേക് ബച്ചന്‍ പറയുന്നത്.

Read more

അതേസമയം, ബി ഹാപ്പി, ഹൗസ്ഫുള്‍ 5, കാലിദാര്‍ ലാപതാ എന്നിവയാണ് അഭിഷേക് ബച്ചന്റെതായി ഈ വര്‍ഷം തിയേറ്ററുകളില്‍ എത്തിയത്. ഈ മൂന്ന് സിനിമകളും പരാജയങ്ങളായിരുന്നു. കിങ്, രാജാ ശിവാജി എന്നീ ചിത്രങ്ങളാണ് ഇനി നടന്റെതായി ഇനി റിലീസിന് ഒരുങ്ങുന്നത്.