'മമ്മൂട്ടി കൈയിലെടുത്ത ആ കുട്ടി ദുല്‍ഖറല്ല, ഞാനാണ്': വെളിപ്പെടുത്തലുമായി യുവാവ്

മമ്മൂട്ടി ഒരു കുട്ടിയെയും എടുത്തു കൊണ്ട് നില്‍ക്കുന്ന ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ട്വിറ്ററില്‍ ഒരു ആരാധകന്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന് ദുല്‍ഖര്‍ സല്‍മാന്‍ ഇത് ഞാനല്ല എന്ന് കമന്റിട്ടതോടെയാണ് ചിത്രം വൈറലായി മാറിയത്.

ഈ ചിത്രത്തില്‍ മമ്മൂട്ടി എടുത്തിരിക്കുന്നത് താനാണെന്നും തനിക്ക് ഒരു വയസ്സ് ഉള്ളപ്പോഴാണ് മമ്മൂട്ടി തന്നെ എടുത്തുകൊണ്ട് നിന്നതെന്നും നിഖില്‍ ഇക്ബാല്‍ പറയുന്നു. 2012ലാണ് ഫാമിലി ആല്‍ബത്തില്‍നിന്നുള്ള ചിത്രം ഫെയ്‌സ്ബുക്കില്‍ ഇട്ടത്. അതിന് ശേഷം സിനിമാ പേജുകളും മറ്റും ഈ ചിത്രം എടുത്തുകൊണ്ടു പോയി ഇത് ദുല്‍ഖറാണെന്ന് പറഞ്ഞ് പ്രചരിപ്പിക്കുകയായിരുന്നുവെന്ന് ഇക്ബാല്‍ പറയുന്നു. എറണാകുളത്ത് ഒരു ഷോപ്പ് ഉദ്ഘാടനത്തിനായി മമ്മൂട്ടി എത്തിയപ്പോല്‍ ഇഖ്ബാലിന്റെ അമ്മ എടുപ്പിച്ച ചിത്രമാണിത്.

തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ തന്നെയാണ് ഇക്ബാല്‍ ഇക്കാര്യം വെളിപ്പെടുത്തുന്നത്. അദ്ദേഹത്തിന്റെ പോസ്റ്റ് ഇങ്ങനെ.

https://www.facebook.com/photo.php?fbid=1942961329065694&set=a.181393191889192.46291.100000555364355&type=3&theater

ബാംഗ്‌ളൂരില്‍ ഐറ്റി പ്രൊഫഷണലായ നിഖില്‍ എറിക്‌സണിലാണ് ജോലി ചെയ്യുന്നത്.

https://www.facebook.com/photo.php?fbid=349842155044294&set=a.181393191889192.46291.100000555364355&type=3

https://twitter.com/ajmalkabeer_/status/953165934247559168