മോദിയെ വിടാതെ ട്രോളന്മാർ; മോസ്റ്റ് വെൽകം, എന്ജോയ് എന്ന് മോദിയും

വലയ സൂര്യഗ്രഹണം വീക്ഷിക്കുന്ന മോദിയുടെ ചിത്രം ട്രോളന്മാർക്കു ചാകരയായി. പോസ്റ്റ് ചെയ്ത ഉടൻ വൈറൽ ആയ ചിത്രം ഇപ്പൊ ട്രെൻഡിങ് മീം ആയിക്കൊണ്ടിരിക്കുകയാണ്. എന്നാൽ അദ്ദേഹം ഈ ട്രോൾ “ആക്രമണത്തെ” വളരെ കൂൾ ആയിത്തന്നെ കൈകാര്യം ചെയ്തു. മോദിയുടെ ചിത്രം മീം ആയി മാറുന്നു എന്ന ട്വീറ്റ്, റീട്വീറ് ചെയ്ത മോദി ട്രോളന്മാരെ സ്വാഗതം ചെയ്യുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

അതേസമയം സൂര്യഗ്രഹണം വീക്ഷിക്കുന്ന സമയം മോദി വച്ചിരുന്ന കണ്ണട വലിയ ചർച്ചയാകുന്നുണ്ട്. മെയ്ബാച് എന്ന ജർമൻ കമ്പനിയുടെ ഒന്നരലക്ഷം രൂപ വിലമതിക്കുന്ന കണ്ണടയാണ് അതെന്നു പലരും അഭിപ്രായപ്പെടുന്നു.

സൂര്യഗ്രഹണം കാണാൻ തയ്യാറെടുത്ത മോദിക്ക് എന്നാല്‍ മേഘങ്ങള്‍ കാരണം ഗ്രഹണം കാണാന്‍ സാധിച്ചില്ല. അതിലെ നിരാശ അറിയിച്ചുകൊണ്ട് അദ്ദേഹം ട്വീറ്റ് ചെയ്ത ചിത്രമാണിത്. കോഴിക്കോട്ടെയും മറ്റുസ്ഥലങ്ങളിലെയും തത്സമയ സംപ്രേഷണത്തിലൂടെയാണ് പ്രധാനമന്ത്രി വലയ സൂര്യഗ്രഹണം കണ്ടത്. ഇക്കാര്യം വിശദീകരിച്ച് അദ്ദേഹം നേരത്തെ ട്വീറ്റ് ചെയ്തിരുന്നു.

https://twitter.com/trick_sterrr/status/1210073790970941440?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1210073790970941440&ref_url=https%3A%2F%2Fwww.mathrubhumi.com%2Fnews%2Findia%2Fpm-modi-solar-eclipse-photo-became-a-meme-for-trolls-he-welcomes-that-discussion-over-his-goggle-1.4391540