വി.ഐ.പി കാബിനിലിരുന്ന് ഭക്ഷണം കഴിച്ചതിന് മേലുദ്യോഗസ്ഥൻറെ ശകാരം; മുറ്റത്തിരുന്ന് ഭക്ഷണം കഴിച്ച് ജീവനക്കാരന്റെ പ്രതിഷേധം; വെെറലായി വീഡിയോ

ജഗദീഷ് ഡ്രെെവർ ആണ്. മേലുദ്യോഗസ്ഥരുടെ വാഹനമാണ് ജഗദീഷ് ഓടിക്കുന്നത്. കഴിഞ്ഞ ദിവസം ഓഫീസിൽ വെച്ച് ബോർഡ് മീറ്റിംഗ് നടന്നിരുന്നുവെന്ന് ജഗദീഷ് പറയുന്നു. 2.30 ആയപ്പോഴാണ് മീറ്റിംഗ് കഴിഞ്ഞത്. കാസർഗോഡ് മുൻ എംഎൽഎയും ബോർഡ് മെമ്പറുമായ കുഞ്ഞിരാമൻ സാർ ഭക്ഷണം കഴിക്കാൻ ക്ഷണിച്ചു. കാറിൽ തൃശൂരിൽ കൊണ്ടാക്കണമെന്നും ആവശ്യപ്പെട്ടു. വിഐപി കാബിനിലിരുന്നാണ് ഭക്ഷണം കഴിച്ചത്. ഇതിന് ശേഷം അദ്ദേഹത്തെ കാറിൽ തൃശൂരിലാക്കുകയും ചെയ്തുവെന്ന് ജഗദീഷ് പറയുന്നു.

ഇതിന് പിന്നാലെ 4.30 ഓടെ ജനറൽ മാനേജർ വിളിപ്പിച്ചു. ആരോട് ചോദിച്ചിട്ടാണ് വിഐപി കാബിനിലിരുന്ന് ഭക്ഷണം കഴിച്ചതെന്ന് ചോദിച്ചു. ജഗദീഷ് അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നുവെന്നും ജനറൽ മാനേജർ പറഞ്ഞു. ഒരു നേരത്തേ ഭക്ഷണം കഴിച്ചതിനാണ് ചീത്ത വിളിച്ചത്. മാനസികമായി ഒരുപാട് വേദനിപ്പിച്ച സംഭവമായിരുന്നു അതെന്നും ജഗദീഷ് വീഡിയോയിൽ പറയുന്നു. എന്നാൽ എവിടെയാണ് സംഭവം നടന്നതെന്ന് വ്യക്തമല്ല.