പുതിയ കാമുകി-കാമുന്മാര്‍ ആഴ്ച്ചയില്‍ രണ്ട് ദിവസം കണ്ടാല്‍ മതി

പുതുതായി പ്രേമത്തിലായ സ്ത്രീയും പുരുഷനും പരസ്പരം കാണുന്നത് ആഴ്ച്ചയില്‍ രണ്ട് ദിവസം മാത്രം മതിയെന്ന് പുതിയ പഠനം. എല്ലാവരും കൂടുതല്‍ സമയം പരസ്പരം ചെലവഴിക്കാനാണ് ശ്രമിക്കാറുള്ളത്. എന്നാല്‍ പുതിയതായി സ്നേഹ ബന്ധത്തില്‍ ഏര്‍പ്പെട്ടവര്‍ അതിന് മുതിരാതിരിക്കുകയാണത്രെ നല്ലത്.

പരസ്പരം കാണുന്നത് ആഴ്ച്ചയില്‍ രണ്ട് ദിവസമായി പരിമിതപ്പെടുത്തുകയാണ് ഉചിതമെന്ന് പഠനം പറയുന്നു. പ്രണയബന്ധം കൂടുതല്‍ നിലനില്‍ക്കണമെങ്കില്‍ ഇതാണ് നല്ലതെന്നും പഠനം പറയുന്നു. നിങ്ങളുടെ ആഴത്തിലേറിയ വികാരങ്ങള്‍ പങ്കാളിയെ അറിയിക്കാന്‍ അപ്പോള്‍ ഇനിയും സമയം കിട്ടുമെന്നും പുതുമ നഷ്ടപ്പെടില്ലെന്നുമെല്ലാം പഠനത്തില്‍ പറയുന്നുണ്ട്.

മാത്രമല്ല എപ്പോഴും കാണുന്നതും സംസാരിക്കുന്നതും ബന്ധത്തെ ദീര്‍ഘകാലടിസ്ഥാനത്തില്‍ ദോഷകരമായി ബാധിക്കുമെന്നും ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുകള്‍ മുന്നറിയിപ്പ് നല്‍കുന്നുമുണ്ട്. പല ബന്ധങ്ങളും തകരാന്‍ കാരണം തുടക്കത്തിലേ തന്നെ അമിതാവേശത്തോടെ കാര്യങ്ങള്‍ ചെയ്യുന്നതിനാലാണെന്നാണ് പഠനം പറയുന്നത്.

മാത്രമല്ല എപ്പോഴും കാണുന്നതും സംസാരിക്കുന്നതും ഇരുവരിലും ഒരു ഡിപ്പന്‍ഡന്‍സി ഫാക്റ്റര്‍ സൃഷ്ടിക്കുമെന്നും മുന്നറിയിപ്പുണ്ട്.