കാല്‍തൊട്ടു വണങ്ങുന്നത് എന്തിനാണെന്ന് അറിയാമോ ? അതിന് പിന്നില്‍ ഒരു കാരണമുണ്ട്‌

Advertisement

സമ്പന്നമായ പാരമ്പര്യങ്ങളുടെയും സംസ്‌കാരങ്ങളുടെയും ആചാരങ്ങളുടെയും നാടാണ് ഇന്ത്യ. അത് തന്നെയാണ് ഇന്ത്യയെ മറ്റ് ലോകരാജ്യങ്ങളില്‍ നിന്നും വ്യത്യസ്തമാക്കുന്നതും. ഇന്ത്യയില്‍ ആചാരങ്ങള്‍ ഒരുപാടുണ്ടെങ്കിലും ഇതൊക്കെ എന്തിനാണ് ചെയ്യുന്നതെന്ന കാര്യത്തില്‍ അറിവുള്ളവര്‍ വളരെ കുറവാണ്.

മുതിര്‍ന്നവരുടെ കാല്‍പാദം തൊട്ടുവണങ്ങുന്ന രീതി ഇന്ത്യയില്‍ മാത്രമാണ് നിലനില്‍ക്കുന്നത്.  എന്തിനാണ് അങ്ങനെ ചെയ്യുന്നത്? മുതിര്‍ന്നവരുടെ അനുഗ്രഹം നേടാനാണ് ഇത്തരം രീതിയെന്നാണ് പറയപ്പെടുന്നതെങ്കിലും  അതിനു പിന്നിലുള്ള ശാസ്ത്രവും സൈക്കോളജിയും ഒട്ടുമിക്കവര്‍ക്കും അറിയില്ല.

ഇതിനു പിന്നിലുള്ള പ്രധാന വസ്തുത ഒരു കെട്ടിടത്തിന് അതിന്റെ അടിത്തറ ശക്തിപകരുന്നതുപോലെ മനുഷ്യ ശരീരത്തിന്റെ അടിത്തറയാണ് കാല്‍പാദങ്ങള്‍. ഒരു വ്യക്തിയുടെ ഭാരം അത്രമേല്‍ താങ്ങി നിറുത്തുന്നത് അവന്റെ പാദങ്ങളാണ്. നമ്മള്‍ ഒരാളുടെ പാദം വണങ്ങുമ്പോള്‍ നാം നമ്മുടെ അഹംഭാവം വെടിഞ്ഞ് അവരുടെ പ്രായത്തെയും, ജ്ഞാനത്തെയും, അവരുടെ നേട്ടങ്ങളെയും ആദരിക്കുകയാണ്. ഈ ആദരത്തിന് പ്രതിഫലമായി നമ്മുടെ ഉയര്‍ച്ചക്കായി അവര്‍ നമ്മളെ അനുഗ്രഹിക്കുന്നു.

ആചാര അനുഷ്ടാനങ്ങള്‍ നല്ലതും അനുഷ്ടിക്കപ്പെടേണ്ടവയുമാണ്. എന്നാല്‍ വ്യക്തമായ ധാരണയില്ലാതെയുള്ള അവയുടെ അനുഷ്ടാനം വെറും നാട്യമാണ്.

കാല്‍ തൊട്ടു വണങ്ങുന്നതിന് പാദസ്പര്‍ശം എന്നാണ് ഹിന്ദു മിഥോളജിയില്‍ പറയുന്നത്. ആത്മീയ ഗുരുക്കന്മാര്‍, അധ്യാപകര്‍, മുത്തശ്ശന്മാര്‍, മുത്തശ്ശിമാര്‍, മൂത്ത സഹോദരങ്ങള്‍, പ്രായമായവര്‍ എന്നിവരുടെ കാലുകളാണ് തൊട്ടുവണങ്ങുന്നത്. കാല്‍ തൊട്ടു വണങ്ങുന്നതിനുള്ള രീതിയും പഴമക്കാര്‍ നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. നടുവളച്ച് കൈനീട്ടിയാണ് പാദസ്പര്‍ശം നടത്തേണ്ടതെന്നാണ് പറയപ്പെടുന്നത്.

എന്നാല്‍, ഇത്തരം ആചാരങ്ങളെ പിന്തുടരേണ്ട ആവശ്യമില്ലെന്ന് വിശ്വസിക്കുന്ന വലിയൊരു വിഭാഗം ആളുകള്‍ നമ്മുടെ നാട്ടിലുണ്ട്. മുതിര്‍ന്നവരെ ബഹുമാനിക്കാന്‍ മറ്റ് മാര്‍ഗങ്ങളുണ്ട്, അതിന് കാല്‍ തൊട്ടു തൊഴേണ്ട ആവശ്യമില്ലെന്നാണ് ഇവരുടെ പക്ഷം.