94 വയസുള്ള ആമയെ വാങ്ങാം, ഒപ്പം വീട് ഫ്രീ! വൈറലായി പരസ്യം

94 വയസുള്ള ആമയെ വാങ്ങിയാല്‍ വീട് ഫ്രീ!! ഇംഗ്ലണ്ടിലെ ബോക്‌സ് എന്ന ഗ്രാമത്തിലെ ദ ഓള്‍ഡ് ഡയറി എന്ന വീട്ടിലെ ഹെര്‍ക്കീലീസ് എന്ന ആമയെയാണ് ഉടമസ്ഥന്‍ വില്‍ക്കാന്‍ ഒരുങ്ങുന്നത്. ഹെര്‍ക്കൂലീസിനെ വാങ്ങുന്നവര്‍ക്ക് വീടും നല്‍കും.

എന്നാല്‍ ആമയുടെ വില 8.2 ലക്ഷം പൗണ്ട് ആണ്, അതായത് 8 കോടി ഇന്ത്യന്‍ രൂപ. 14 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഹെര്‍ക്കൂലീസ് ഇംഗ്ലണ്ടിലെ ഈ വീട്ടില്‍ എത്തുന്നത്. ലോകമഹായുദ്ധവും നാല് രാജാക്കന്‍മാരുടെ ഭരണകാലവും ആമ മുത്തശ്ശി ഹെര്‍ക്കൂലീസ് കണ്ടിട്ടുണ്ട്.

hercules the tortoise

ഹെര്‍ക്കൂലീസിന്റെ ഈ വീടും ഏറെ സവിശേഷതകള്‍ നിറഞ്ഞതാണ്. മൂന്നു നിലകളിലുള്ള വീടിന് 2600 ചതുരശ്രയടി വിസ്തീര്‍ണമുണ്ട്. ഏറ്റവും താഴത്തെ നിലയില്‍ ടൈല്‍ വിരിച്ച വിശാലമായ ഹാളും അടുക്കളയുമാണ് ഉള്ളത്. ഭൂമിക്കടിയില്‍ ഒരു നിലവറയുമുണ്ട്.

the old dairy house exterior

രണ്ട് വലിയ പൂന്തോട്ടങ്ങളാണ് വീടിന്റെ പ്രധാന ആകര്‍ഷണം. തോട്ടത്തില്‍ നിന്നുള്ള ലെറ്റിയൂസും കക്കിരിക്കയും തക്കാളിയുമൊക്കെയാണ് ഹെര്‍ക്കുലീസിന്റെ ഭക്ഷണം. ഹെര്‍ക്കൂലീസിനെ വില്‍ക്കാനുള്ള പരസ്യം ശ്രദ്ധ നേടുകയാണ്.