ലോക്ഡൗണില്‍ റോഡരികില്‍ മേയാനെത്തി കൊമ്പന്‍മാര്‍

ലോക്ഡൗണ്‍ കാലത്ത് ആനകളെ റോഡരികില്‍ മേയാന്‍ വിട്ട് പാപ്പാന്‍. കോവിഡ് കാലത്ത് ആനകള്‍ക്ക് കൊടുക്കാന്‍ പട്ട ഇല്ലാതെ ആയതോടെയാണ് പുല്ലു നിറഞ്ഞ റോഡരികില്‍ ആനകളെ മേയാന്‍ വീട്ടിരിക്കുന്നത്.

കോവിഡ് ലോക്ഡൗണിനിടെ ഗതാഗതം തടസ്സപ്പെട്ടതോടെ പനയില്‍ കയറി പട്ട വെട്ടാന്‍ തൊഴിലാളികള്‍ എത്തുന്നില്ല. പട്ടയുള്ള വീടുകളില്‍ തൊഴിലാളികളെ കയറ്റാന്‍ വീട്ടുകാര്‍ക്കും മടിയും. ഇത് ആനകളെയും ബാധിച്ചു.

ആനകളെ പട്ടിണിക്കിടാന്‍ പറ്റില്ലെന്നു വന്നപ്പോഴാണ് അവയെ റോഡരികില്‍ മേയാന്‍ വിട്ടതെന്ന് ആന ഉടമ ആമ്പല്ലൂര്‍ ഉട്ടോളി കൃഷ്ണന്‍കുട്ടി മനോരമ ന്യൂസിനോട് പ്രതികരിച്ചു. പ്രസാദ്, രാമന്‍, അനന്തു എന്നീ ആനകളെയാണ് റോഡില്‍ ഇറക്കിയത്.