സിംഹങ്ങള്‍ ഇയാള്‍ക്ക് വെറും പൂച്ചക്കുട്ടികള്‍!

Advertisement

കൂടുകളില്‍ കിടക്കുന്ന സിംഹങ്ങളെ പോലും നമ്മള്‍ സമീപിക്കുന്നത് ഭയത്തോടെയാണ്. അവയെ സമീപിക്കുമ്പോള്‍ തന്നെ ഗര്‍ജ്ജിച്ച് ചീറിയടുക്കാറാണ് പതിവ്. എന്നാല്‍ ദക്ഷിണാഫ്രിക്കയിലെ കെവിന്‍ എന്ന മൃഗപരിപാലകന് മുന്നില്‍ സിംഹങ്ങള്‍ വെറും പൂച്ചക്കുട്ടികളാണ്.

നിരവധി സിംഹങ്ങളുള്ള ഒരു ഉദ്യാനം. അവിടേക്ക് ഒരാല്‍ ചെന്നു പെട്ടാല്‍ എന്താവും അവസ്ഥ. എന്നാല്‍ കെവിന്‍ അവിടേക്ക് കടന്നു ചെല്ലുമ്പോള്‍ സിംഹങ്ങളെല്ലാം പൂച്ചക്കുട്ടികളെപ്പോലെ കെവിന്റെ അടുത്തേക്ക് വരും. കെവിന്റെ ദേഹത്തെക്ക് ചാടികയറും, കെവിനെ കെട്ടിപ്പുണരും. കെവിന്റെ ശബ്ദം കേട്ട് മറ്റ് സിംഹങ്ങളും കടന്നു വരും. പിന്നെ സ്‌നേഹ പ്രകടനങ്ങളുടെ ഒരു മത്സരം തന്നെയാണ്.

സിംഹങ്ങളുമായുള്ള കെവിന്റെ സൗഹൃദ നിമിഷങ്ങള്‍ അല്‍പ്പം ഭയത്തോടെയല്ലാതെ കാണാന്‍ കഴിയില്ല. വീഡിയോ കാണാം…

Please run for you life ooo….

Posted by SakaMusic.Com on Sunday, 18 June 2017