കേരളത്തിലെ ഏറ്റവും കഠിനമായ കൊടുമുടി കയറാന്‍ അവസരം; അഗസ്ത്യാര്‍കൂടം ട്രക്കിംഗിനായി തുറക്കുന്നു; ടിക്കറ്റുകള്‍ ഉറപ്പാക്കാം

ശ്ചിമഘട്ടത്തില്‍ ആറായിരത്തിലേറെ അടി ഉയരമുള്ള അഗസ്ത്യാര്‍കൂടം കൊടുമുടി കയറാനാഗ്രഹിക്കുന്നവര്‍ക്ക് അവസരം നല്‍കി വനംവകുപ്പ് . ജനുവരി 16 മുതല്‍ ഫെബ്രുവരി 15 വരെ അഗസ്ത്യാര്‍കൂടം ട്രക്കിങ്ങിനായി തുറക്കും ഒരു ദിവസം പരമാവധി 75 പേര്‍ക്കാണ് പ്രവേശനം. പൂജാദ്രവ്യങ്ങള്‍, പ്ലാസ്റ്റിക്, മദ്യം, മറ്റ് ലഹരിപദാര്‍ഥങ്ങള്‍ എന്നിവ നിരോധിച്ചിട്ടുണ്ട്. ബോണക്കാട്, അതിരുമല എന്നിവിടങ്ങളില്‍ ഇക്കോ-ഡെവലപ്മെന്റ് കമ്മിറ്റിയുടെ കാന്റീനുകള്‍ ഉണ്ടാകും. വനംവകുപ്പിന്റെ www.forest.kerala.gov.in എന്ന വെബ് സൈറ്റ് അല്ലെങ്കില്‍ serviceonline.gov.in/trekking സന്ദര്‍ശിച്ച് ഓണ്‍ലൈനായി ടിക്കറ്റ് ബുക്ക് ചെയ്യാം. ജനുവരി അഞ്ചിന് രാവിലെ 11-ന് ആരംഭിക്കും

കേരളത്തിലെ ഏറ്റവും കഠിനമായ ട്രെക്കിങ് റൂട്ടുകളില്‍ ഒന്നാണ് തിരുവനന്തപുരത്തുള്ള അഗസ്ത്യാര്‍കൂടം. അഗസ്ത്യമുനി തപസ്സനുഷ്ഠിച്ചതെന്ന് വിശ്വസിക്കപ്പെടുന്ന ഈ പശ്ചിമഘട്ടപ്രദേശം പ്രകൃതിസൗന്ദര്യവും ജൈവവൈവിധ്യവും കൊണ്ട് സമ്പന്നമാണ്. അപൂര്‍വമായ സസ്യങ്ങളും ജീവജാലങ്ങളും ഉള്ള പ്രദേശമായതിനാല്‍ ഇവിടേക്ക് സന്ദര്‍ശകര്‍ക്ക് നിയന്ത്രണമുണ്ട്. എന്നാല്‍ വര്‍ഷത്തിലൊരിക്കല്‍ ഒരു മാസം കര്‍ശന നിയന്ത്രണങ്ങളോടെ ഇവിടേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കാറുണ്ട്.

Read more

ജനുവരി പകുതി മുതല്‍ ഫെബ്രുവരി പകുതി വരെയാണ് ഇവിടേക്ക് ആളുകള്‍ക്ക് പ്രവേശനമുള്ളത്. വന്യമൃഗങ്ങളും അട്ടകളും വിഹരിക്കുന്ന കൊടുംവനത്തിനുള്ളിലൂടെ 27 കിലോമീറ്റര്‍ നടന്നാണ് ഏറ്റവും മുകളിലെത്തുന്നത്. സമുദ്രനിരപ്പില്‍നിന്ന് ഏകദേശം 6200 അടി ഉയരത്തിലാണ് അഗസ്ത്യാര്‍കൂടം. രാവിലെ ഏഴുമണിക്കാണ് ട്രെക്കിംഗ് തുടങ്ങുന്നത്. സഞ്ചാരികള്‍, ബുക്ക് ചെയ്ത ടിക്കറ്റിന്റെ ഫോട്ടോസ്റ്റാറ്റ്, ഫോട്ടോ പതിച്ച ഒറിജിനല്‍ തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയോടൊപ്പം വിതുര ബോണക്കാടുള്ള ഫോറസ്റ്റ് പിക്കറ്റ് സ്റ്റേഷനില്‍ എത്തണം. പത്ത് പേരടങ്ങുന്ന ഓരോ ഗ്രൂപ്പിനും ഇക്കോ ഡെവലപ്മെന്റ് കമ്മിറ്റിയുടെ ഒരു ഗൈഡ് ഒപ്പം കാണും.