ശാസ്ത്രവും കാലാവസ്ഥയും

ശാസ്ത്രം പഠിപ്പിക്കുന്നത് പകല്‍ സമയത്ത് സൂര്യ വികിരണങ്ങളുടെ ചൂടിനാല്‍ ഭൂമിയിലെ ജലാശയങ്ങള്‍ ചൂട് പിടിക്കുന്നതു മൂലം വലിയ തോതില്‍ നീരാവി ഉണ്ടാകുന്നു എന്നാണ്. കര ഭാഗം വെളളത്തെ അപേക്ഷിച്ച് വേഗത്തില്‍ ചൂടുപിടിക്കും എന്നും, രാത്രിയില്‍ സമുദ്രജലം പതിയെ തണുക്കുമ്പോള്‍ കര പെട്ടെന്ന് തണുക്കുന്നു എന്നുമാണ് ശാസ്ത്ര പാഠങ്ങള്‍. നിശ്ചലമായ കര ചൂടാകുന്നത് പോലെ ചലിച്ചു കൊണ്ടിരിക്കുന്ന ജലോപരിതലം പതുക്കെ മാത്രമാണ് ചൂട് പിടിക്കുന്നത്.

ഭൂമിയുടെ സാങ്കല്പിക അച്ചുതണ്ടിലെ 24° ചെരിഞ്ഞുള്ള സ്വയം ഭ്രമണവും ഉത്തരായനത്തിലേക്കും ദക്ഷിണായനത്തിലേക്കും ഉയര്‍ന്ന് താഴ്ന്ന് സൂര്യന് ചുറ്റുമുള്ള പ്രദക്ഷിണവും നമുക്കറിയാം. എന്നാല്‍ ദീര്‍ഘവൃത്താകാരമായ സൂര്യനു ചുറ്റുമുള്ള വലം വെക്കലില്‍ ഭൂമി സൂര്യന്റെ പരമാവധി അടുത്തും ( 147 മില്ല്യണ്‍ KM), ഏറ്റവും അകലെയും ( 152 മില്ല്യണ്‍ KM) യുമായും സഞ്ചരിക്കുന്നുണ്ട്. 365 ദിവസം എടുക്കുന്ന സൂര്യന് ചുറ്റുമുള്ള വലം വെക്കലില്‍ മാര്‍ച്ച് 21നും സെപ്തംബര്‍ 23നും ഭൂമി സൂര്യന്റെ മധ്യഭാഗത്തിന് സമാന്തരമായി എത്തുന്ന ദിവസങ്ങളില്‍ തുല്ല്യ സമയം രാവും പകലും നമുക്കനുഭവപ്പെടുന്നു. സൂര്യന്റെ ഏറ്റവും അടുത്ത് ഭൂമി എത്തുന്നത് ജനുവരി 3നും, ഏറ്റവും അകലെ എത്തുന്നത് ജൂലൈ 3 നും ആണ്.

സൂര്യതാപത്താല്‍ ഭൂമിയില്‍ ഏറ്റവും അധികം ചുട് ഉണ്ടാകേണ്ടത് ശാസ്ത്ര ഭാഷയില്‍ ഭൂമി സൂര്യന്റെ ഏറ്റവും അടുത്ത് എത്തുമ്പോഴാണ്. ഏറ്റവും തണുപ്പ് അനുഭവപ്പെടേണ്ടത് സൂര്യനില്‍ നിന്ന് ഏറ്റവും അകലത്തിലായിരിക്കുമ്പോഴും ആണ്. പക്ഷെ നിലവില്‍ ഭൂമി സൂര്യനോട് അടുത്തേക്ക് സഞ്ചരിച്ച് തുടങ്ങുന്ന സെപ്തംബര്‍ 23 മുതല്‍ ലോകത്ത് തണുപ്പുകാലം ആണ് ഉണ്ടാകുന്നത്. ഏറ്റവും അടുത്തെത്തുന്ന ജനുവരിയിലാകട്ടെ പല ഭാഗത്തും തണുത്തുറഞ്ഞു പോവുകയും മഞ്ഞ് മൂടി കിടക്കയുമാണ് ഉണ്ടയുന്നത്. മാര്‍ച്ച് അവസാനത്തോടെ സൂര്യനില്‍ നിന്ന് ഭൂമി അകന്ന് തുടങ്ങുമ്പോഴാണ് ഭൂമിയില്‍ ചൂട് വര്‍ദ്ധിക്കുന്നത്. മഞ്ഞുമൂടിയ പ്രദേശങ്ങളില്‍ ചൂടെത്തുന്നത് ജൂണ്‍ ജൂലൈ മാസങ്ങളിലും.

നമ്മുടെ കൊച്ചു കേരളത്തില്‍ വേനല്‍ക്കാലമെന്നത് മാര്‍ച്ച്, ഏപ്രില്‍, മെയ്യ് മാസങ്ങളിലും, മഴക്കാലമെന്നത് ജൂണ്‍, ജൂലൈ, അഗസ്റ്റ് മാസങ്ങളും, സെപ്തംബര്‍, ഒക്ടോബര്‍, നവംബര്‍ ചൂടും മഴയും തണുപ്പും ഇടകലര്‍ന്നും, ഡിസംബര്‍, ജനുവരി, ഫിബ്രുവരിയില്‍ തണുപ്പുകാലവും ആണ്. ഇതില്‍ ജൂണ്‍, ജൂലൈ, ആഗസ്റ്റിലെ മഴക്കാലം മണ്‍സൂണ്‍ എന്ന പ്രത്യേകതയാല്‍ ഉണ്ടാകുന്നതാണ്. മണ്‍സൂണ്‍ എന്നത് ശാന്തസമുദ്രത്തിലെ കിഴക്കും പടിഞ്ഞാറും ഭാഗങ്ങളില്‍ സമുദ്രജലത്തിന്റെ ക്രമാതീതമായ താപ വ്യതിയാനത്താല്‍ ഉണ്ടാകുന്ന ‘നിനൊ’, ‘എല്‍ നിനൊ’ എന്നീ പേരിലുള്ള ഉഷ്ണ ജലപ്രവാഹത്താല്‍ ബാഷ്പ്പികരണ തോതില്‍ സംജാതമാകുന്ന മേഘങ്ങള്‍ ബംഗാള്‍ ഉള്‍ക്കടലിന് മേല്‍ രൂപം കൊള്ളുമ്പോഴാണ്.

വര്‍ഷത്തില്‍ 365 ദിവസത്തിലെ 24 മണിക്കൂറും സൂര്യന്‍ പ്രപഞ്ചം മുഴുവന്‍ ഒരേ പ്രകാശവും വികിരണങ്ങളുമേ പുറപ്പെടുവിക്കുന്നുള്ളു. അല്ലാതെ ഭൂമിയിലെ കാലാവസ്ഥ നിയന്ത്രിക്കുന്നതിന് പ്രത്യേകമായി ഒന്നും ഭൂമിയിലേക്ക് അയക്കുന്നില്ല. സൂര്യനിലെ ഹൈഡ്രജനും ഹീലിയവും രൂപാന്തര പ്രക്രിയകളുടെ ഫലമായി ഇടക്ക് വല്ലപ്പോഴും അതിതീവ്രമായ സൗരനാളങ്ങള്‍ ( സോളാര്‍ ഫ്‌ലൈം) ഉണ്ടാകാറുണ്ട്. നൂറു കണക്കിന് KM വിസ്തൃതിയിലുള്ള ഇത്തരം സൗരനാളങ്ങള്‍ കടന്നു പോകുന്നത് ഭൂമിയുടെ പ്രദക്ഷിണപഥത്തിലൂടെ ആണെങ്കില്‍ അ സമയം നമ്മുടെ കൃത്രിമ ഉപഗ്രഹങ്ങള്‍ക്കും, വാര്‍ത്താവിനിമയ സംവിധാനത്തേയും ബാധിക്കാമെന്ന് പറയാറുണ്ട്.
മേല്‍ വിവരണങ്ങളില്‍ നിന്ന് സൂര്യപ്രകാശത്തിലെ / വികിരണത്തിലെ താപം ഭൂമിയിലെ വായുവിനേയും ജലത്തേയും ചൂടാക്കാനും തണുപ്പിക്കാനും പ്രത്യേകമായി ഒന്നും ചെയ്യുന്നില്ല എന്ന് മനസിലാക്കാവുന്നതാണ്.

വെള്ളത്തെ ചൂടാക്കുന്നതിന് താപത്തിന്റെ സ്ഥാനം, ലഭ്യതയുടെ തോത്, ജലത്തിന്റെ അവസ്ഥ എന്നിങ്ങനെ പല ഘടകങ്ങള്‍ നിര്‍ണായക പങ്ക് വഹിക്കുന്നുണ്ട്. ഭൗതിക ശാസ്ത്രം / ഊര്‍ജ്ജതന്ത്രം (ഫിസിക്‌സ്) അനുസരിച്ച് ചൂട് മുകളിലേക്കും തണുപ്പ് താഴേക്കും ആണ് വ്യാപിക്കുന്നത്. ഇതൊന്നിച്ചുള്ള ഒന്നാമത്തെ ചിത്രത്തില്‍ കാണുന്നതുപോലെ വെള്ളത്തെ മുകളില്‍ നിന്ന് ഉള്ള ചൂട് കൊണ്ട് ചൂടാക്കുക ഏറെ ശ്രമകരമാണ്. ചൂടേല്‍ക്കുന്ന ഭാഗം ചൂട് പിടിക്കുന്നതോടെ ബാഷ്പീകരണം തുടങ്ങിയാല്‍ അതോടെ വെള്ളത്തോട് ചേര്‍ന്ന് കിടക്കുന്ന വായുവിന്റെ അവസ്ഥയും മാറി ചലനത്തിലൂടെ കാറ്റ് ഉണ്ടാവുന്നതിനാല്‍ തുടര്‍ന്ന് വെള്ളം ചൂടാകുന്നത് പ്രയാസമാണ്.

വെള്ളം നിശ്ചലാവസ്ഥയില്‍ ആണെങ്കിലെ ചൂട് പിടിക്കാനുള്ള സാഹചര്യം നിലനില്‍ക്കു. ഭൂമിയിലെ സമുദ്രജലവും വലിയ തടാകങ്ങളുമെല്ലാം നിശ്ചലാവസ്ഥയിലല്ല. അവയുടെ ഉപരിതലം വായുവിന്റെ ചലനത്തോടും, ഭൂമിയുടെ കമ്പനങ്ങളോടും മറ്റും ആശ്രയിച്ച് നിരന്തരം ചലിക്കുന്നതാണ്. ഓളം, തിര എന്നിവയാല്‍ സദാ സമയവും ഇളകുന്നതാണ് ഭൂമിയിലെ ജലോപരിതലം. പകല്‍ സമയത്തെ സൂര്യപ്രകാശം ഇളക്കമില്ലാത്ത കര ഭാഗത്തെ ചൂടാക്കുന്ന അത്ര പോലും ജല ഭാഗത്തെ ചൂടാക്കില്ല.രണ്ടാമത്തെ ചിത്രത്തിലെ പോലെ പാത്രത്തിനടിയില്‍ നിന്ന് ചൂടാക്കുകയാണെങ്കില്‍ ഏറ്റവും വേഗത്തില്‍ വെള്ളം ചൂടുപിടിക്കും.

മൂന്നാമത്തെ ചിത്രത്തിലുള്ള അവസ്ഥയിലാണ് ഭൂമിയിലെ സമുദ്രങ്ങള്‍. ഭൂമിയുടെ അകകാമ്പിലെ 5000° C മുതല്‍ 7000° C വരെ ചൂടുള്ളതാണ് അതിനൊപ്പം ഉരുകിയ മാഗ്മ 700° മുതല്‍ 1500°C ചൂടില്‍ ഭൂഫലകങ്ങള്‍ക്കടിയില്‍ സ്വയം ഭ്രമണ വേഗതക്കൊപ്പം കറങ്ങിക്കൊണ്ടിരിക്കുന്നു. ഭൂ ഫലകങ്ങള്‍ തമ്മില്‍ ചേര്‍ന്നയിടത്തെ വിടവുകളിലൂടെ പലയിടത്തും മാഗ്മ പുറത്തു വരാറുണ്ട്. ഭൂമിയിലെ കര ഭാഗത്തിന് ഏകദേശം 100 KM കട്ടി ഉണ്ടെങ്കില്‍ സമുദ്രങ്ങള്‍ നില്‍ക്കുന്നത് ഏകദേശം 40 KM കട്ടിയുള്ള ഭാഗത്താണ്.
ഭൂഫലകങ്ങളുടെ അതിരുകള്‍ ചേരുനിടത്തു കൂടെ പലപ്പോഴും ഭൗമാന്തരത്തിലെ ഉരുകി തിളക്കുന്ന മാഗ്മ പുറത്തു വരാറുണ്ട്. ഇത്തരത്തില്‍ കരഭാഗത്ത് പുറത്തു വരുന്ന മാഗ്മയെ നമ്മള്‍ ‘ലാവ’ എന്ന് വിളിക്കുന്നു. തുടച്ചയായ ലാവാ പ്രവാഹങ്ങളിലൂടെ അഗ്‌നിപര്‍വ്വതങ്ങള്‍ ഉണ്ടാകുന്നു. സമുദ്രത്തിനടിതട്ടില്‍ ഉണ്ടാകുന്ന മാഗ്മ പ്രവാഹത്തെ ‘വെന്റ് / ഫിഷര്‍’ (Fissure / Vent ) എന്നാണ് അറിയപ്പെടുന്നത്.