ആരുടെയും വിവാഹ അഭ്യര്‍ത്ഥന തള്ളിക്കളഞ്ഞില്ല; മൂന്ന് സഹോദരിമാരെ വിവാഹം ചെയ്ത് യുവാവ്

പലതരം വിവാഹങ്ങള്‍ വാര്‍ത്തകളില്‍ ഇടം പിടിക്കാറുണ്ട്. ഒരേ സമയത്ത് ജനിച്ച മൂന്ന് സഹോദരിമാരിമാര്‍ ഒരു യുവാവിനെ തന്നെ വിവാഹം കഴിച്ച സംഭവമാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുന്നത്. കോംഗോ റിപ്പബ്ലിക്കിലാണ് സംഭവം

കോംഗോവിലെ ലുവിസോ എന്ന യുവാവാണ് മൂന്ന് സഹോദരിമാരെ തന്റെ ജീവിത പങ്കാളികളാക്കിയിരിക്കുന്നത്. നതാലി,നടാഷ,നദെഗെ എന്നീ സഹോദരിമാരാണ് ലുവിസോയെ വിവാഹം കഴിച്ചത്. ആദ്യം നതാലിയുമായി ലുവിസോ ഇഷ്ടത്തിലായി. പിന്നീടാണ് സഹോദരിമാരായ നടാഷ,നദെഗെ എന്നിവരെ പരിചയപ്പെട്ടത്.

സഹോദരിമാര്‍ തന്നോട് വിവാഹ ആഭ്യര്‍ത്ഥന നടത്തുകയായിരുന്നു എന്ന യുവാവ് പറയുന്നു. ജനിച്ചപ്പോള്‍ മുതല്‍ പരസ്പരം എല്ലാംപങ്കുവെച്ചാണ് ഞങ്ങള്‍ ജീവിക്കുന്നത്. അതിനാല്‍ ഒരുമിച്ച് ദാമ്പത്യം പങ്കുവെക്കാന്‍ തങ്ങള്‍ക്ക് ബുദ്ധിമുട്ടില്ലെന്ന് സഹോദരിമാര്‍ പറഞ്ഞു. തുടര്‍ന്ന് ലുവിസോ ഇവരെ വിവാഹം ചെയ്യുകയായിരുന്നു.

ഒന്നിലധികം പേരെ ജീവിത പങ്കാളിയാക്കാന്‍ കോംഗോവിലെ നിയമം അനുമതി നല്‍കുന്നുണ്ട്. എന്നാല്‍ ഒരേ സമയത്ത് ജനിച്ച മൂന്ന് സഹോദരിമാരെ വിവാഹം കഴിക്കുന്ന ആദ്യത്തെ വ്യക്തിയായിരിക്കും ലുവിസോ. കോംഗോയുടെ കിഴക്കന്‍ ഭാഗത്ത് സൗത്ത് കിവുവില്‍ സ്ഥിതി ചെയ്യുന്ന കലെഹെയിലാണ് വിവാഹ ചടങ്ങുകള്‍ നടന്നത്.

Read more

മകന്‍ മൂന്നു പേരെ വിവാഹം കഴിക്കുന്നതില്‍ ലുവിസോയുടെ മാതാപിതാക്കള്‍ക്ക എതിര്‍പ്പുണ്ടായിരുന്നു. അതിനാല്‍ അവര്‍ വിവാഹത്തില്‍ പങ്കെടുത്തില്ല. സുഹൃത്തുക്കളും മറ്റു ബന്ധുക്കളും വിവാഹ ചടങ്ങുകളില്‍ പങ്കാളികളായി.