ഒരുപിടി ഞവര ഉണ്ടോ അരമണിക്കൂറിൽ സുന്ദരിയാകാം

 

നല്ല ക്ലിയര്‍ ചര്‍മ്മമെന്നത് എല്ലാവരുടെയും സ്വപ്നമാണ്. ചുളിവുകളും കറുത്തപാടുകളും ഇല്ലാത്ത സുന്ദരമായ മുഖം ലഭിക്കാൻ പല പണികളും നമ്മൾ ചെയ്തു നോക്കും. കെമിക്കലുകൾ അടങ്ങിയ ക്രീമുകളും മറ്റും പരീക്ഷിക്കുകയും അത് കൂടുതൽ പ്രശ്നങ്ങൾക്ക് വഴിവെയ്ക്കുകയും ചെയ്യും. എന്നാൽ സുന്ദരിയാകാന്‍ ബ്യൂട്ടി പാര്‍ലറില്‍ പോകണമെന്നോ അല്ലെങ്കില്‍ വില കൊടുത്ത് മാര്‍ക്കറ്റില്‍ നിന്നും ലഭിയ്ക്കുന്ന ക്രീമുകള്‍ വാങ്ങി ഉപയോഗിയ്ക്കണം എന്നോ ഇല്ല. നമുക്കു തന്നെ വീട്ടില്‍ ചെയ്യാവുന്ന വഴികള്‍ പലതുണ്ട്. ഇത്തരത്തിലെ ഒരു വഴിയെ കുറിച്ചറിയൂ. അരമണിക്കൂര്‍ നേരം ചെലവിട്ടാൽ സൗന്ദര്യം നേടാന്‍ കഴിയുന്ന വിദ്യ.

മുഖത്ത് ആവി പിടിയ്ക്കുക

ഇതിനായി ആദ്യം വേണ്ടത് മുഖത്ത് ആവി പിടിയ്ക്കുക എന്നതാണ്. സ്റ്റീം സൗന്ദര്യത്തിന് ഏറെ നല്ലതാണ്. ഇതിലൂടെ ചര്‍മ്മസുഷിരങ്ങള്‍ തുറക്കുന്നു. ചര്‍മ്മത്തിലെ അഴുക്കുകള്‍ നീക്കുന്നു. ചര്‍മ്മത്തിലെ ബ്ലാക് ഹെഡ്‌സ്, മുഖക്കുരു പോലുള്ള പ്രശ്‌നങ്ങള്‍ക്കും ഇത് ഏറെ നല്ലതാണ്. ആവി പിടിയ്ക്കുമ്പോള്‍ നല്ലതു പോലെ ആവി പിടിയ്ക്കണം. മുഖത്തു നിന്നും നല്ലതു പോലെ വിയര്‍പ്പ് ഒഴുകിയിറങ്ങണം. എന്നാല്‍ മാത്രമേ ഇതിന്റെ ഗുണം പൂര്‍ണമായി ലഭിയ്ക്കൂ. മുഖത്ത് നല്ലതു പോലെ ആവി പിടിയ്ക്കുക. വേണമെങ്കില്‍ അല്‍പം നാച്വറലായ മോയിസ്ചറൈസര്‍ ക്രീമും പുരട്ടാം.

അടുത്ത പടി ഫെയ്സ് പായ്ക്ക് ഇടൽ

ആവി പിടിച്ച ശേഷം മുഖത്ത് ഒരു പായ്ക്കിടണം. ഈ പായ്ക്കുണ്ടാക്കുന്നത് എങ്ങനെയെന്നു നോക്കാം. ഇതില്‍ രണ്ട് ആയുര്‍വേദ ചേരുവകളാണ് ഉപയോഗിയ്ക്കുന്നത്. കോലരക്കും ഞവര അരിയും. കോലരക്ക്, ഞവര അരി എന്നിവ ആയുര്‍വേദ കടകളില്‍ ലഭിയ്ക്കും. ഇവ ആരോഗ്യപരമായ ഗുണങ്ങളും സൗന്ദര്യപരമായ ഗുണങ്ങളും ഏറെ നല്ലതാണ്.കോലരക്ക്, ഞവരയരി എന്നിവ പൊടിച്ചു വെയ്ക്കുക. ഇത് പൊടിച്ചത് മുഖത്തു പുരട്ടുന്നതും ഏറെ നല്ലതാണ്. ഇതിലേയ്ക്ക് നാരങ്ങാനീരും തേനും തൈരും ചേര്‍ക്കാം. ഇവയെല്ലാം തന്നെ സൗന്ദര്യത്തിന് ഏറെ നല്ലതാണ്. നാരങ്ങാനീരിനും തൈരിനും ബ്ലീച്ചിംഗ് ഇഫക്ടുണ്ട്. തേനും ആന്റി ഓക്‌സിഡന്റ് ഗുണങ്ങള്‍ നിറഞ്ഞതാണ്. ചര്‍മ്മത്തിന് ഏറെ ഗുണങ്ങള്‍ നല്‍കുന്നതാണ് ഇത്.

ഒന്ന് സ്ക്രബ് ചെയ്തോളു

മുകളിൽ പറഞ്ഞ ചേരുവകള്‍ എല്ലാം ചേര്‍ത്തിളക്കി മുഖത്തു പുരട്ടാം. മുഖത്തും കഴുത്തിലുമെല്ലാം ഇടാം. ഇതിനു ശേഷം പതുക്കെ സ്‌ക്രബ് ചെയ്യാം. ഇത് പിന്നീട് ഉണങ്ങിക്കഴിഞ്ഞാല്‍ കഴുകിക്കളയാം. നല്ലൊരു സ്‌ക്രബര്‍ കൂടിയാണിത്. ഇതിനാല്‍ തന്നെ ബ്ലാക് ഹെഡ്‌സും വൈറ്റ് ഹെഡ്‌സുമെല്ലാം നീക്കാന്‍ ഏറെ നല്ലതാണ്.

കൃത്രിമ സ്‌ക്രബിംഗ് ചേരുവകള്‍ ഉപയോഗിയ്‌ക്കേണ്ടതില്ല. മാര്‍ക്കറ്റില്‍ നിന്നും കിട്ടുന്ന സ്‌ക്രബറുകളുടെ ആവശ്യമില്ലെന്നു തന്നെ പറയാം. ഇനി ഞവരയരി ലഭിയ്ക്കില്ലെങ്കില്‍ നമ്മുടെ സാധാരണ അരി തന്നെ ഉപയോഗിയ്ക്കാം. എന്നാല്‍ ഞവര അരിയാണ് ഏറെ നല്ലത്. ഈ മിശ്രിതം നിറം വെയ്ക്കാന്‍ സഹായിക്കുന്നു. ഇതു പുരട്ടി കഴുകിയാല്‍ തന്നെ ഗുണം തിരിച്ചറിയാം. മുഖത്തിന് മൃദുത്വം നല്‍കാനും ഇതേറെ നല്ലതാണ്.