ആന കയറി വാഴത്തോട്ടം നശിപ്പിച്ചു, ഒരു വാഴ മാത്രം വെറുതെ വിട്ടു,  പിന്നിൽ  അമ്പരപ്പിക്കുന്ന കാരണം,  വീഡിയോ

കൃഷിയിടം നശിപ്പിച്ച കാട്ടാനയുടെ വ്യത്യസ്തമായ  പ്രവൃത്തിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. തമിഴ്‌നാട്ടില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍. വാഴക്കൃഷിയാണ് അപ്പാടെ കാട്ടാന നശിപ്പിച്ചത്.

എന്നാല്‍ ഒരു വാഴയെ മാത്രം വെറുതെ വിട്ടു. കിളിക്കൂട് കണ്ട് സഹാനുഭൂതി തോന്നിയ കാട്ടാന വാഴ വെറുതെ വിട്ടു എന്നാണ് കര്‍ഷകര്‍ പറയുന്നത്.

സുശാന്ത നന്ദ ഐഫ്എസാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്. എന്തുകൊണ്ട് ആനയെ വലിയ മൃഗമായി വിശേഷിപ്പിക്കുന്നത് എന്നതിന്റെ വ്യക്തമായ ഉദാഹരണമാണ് ഈ സംഭവമെന്ന് സുശാന്ത നന്ദ ട്വിറ്ററില്‍ കുറിച്ചു.