ഉഴുന്നുവടയ്ക്ക് ഇനി ഈസിയായി തുളയിടാം; വട നിര്‍മ്മിക്കാന്‍ മലയാളി വ്യവസായിയുടെ ഉല്‍പ്പന്നം

വട ഇഷ്ടമില്ലാത്തവര്‍ ചുരുക്കമാണ്. നല്ല കട്ടിയില്‍ തേങ്ങ ചമ്മന്തി ഉണ്ടാക്കി ഒരു പിടിപിടിച്ചാല്‍ എന്റെ സാറേ എന്താ രുചി. ഇത് പറയുമ്പോള്‍ തന്നെ നാവില്‍ കപ്പലോടുമല്ലേ.

എന്നാല്‍ ഇതിന്റെ നിര്‍മ്മാണം പ്രധാനപ്പെട്ട ഒന്നാണ്. ചേരുവകള്‍ ഒക്കെ പാകത്തിന് ചേര്‍ത്ത് കൈയുപയോഗിച്ച് പ്രത്യേക ആകൃതിയിലാക്കിയാണ് വട തിളച്ചു മറയുന്ന എണ്ണയിലേക്കിടുക. ഈ കൈപ്പണിയില്‍ പല ആകൃതിയിലാകും വട രൂപപ്പെടുക. പോരാത്തതിന് സുക്ഷിച്ചില്ലെങ്കില്‍ തിളച്ച എണ്ണ വീണ് കൈ പൊള്ളുകയും ചെയ്യും.

ഇനി അത്തരം ആകുലതകള്‍ വേണ്ട. വട നിര്‍മ്മിക്കുന്നതിനായി ഒരു ഉപകരണം അവതരിപ്പിച്ചിരിക്കുകയാണ്. മലയാളിയായ പി സി മുസ്തഫ സിഇഒ യായ ഐഡി ഫ്രഷ് ഫുഡ് കമ്പനിയാണ് വട നിര്‍മ്മിക്കുന്നതിനുള്ള ഉപകരണം വിപണിയില്‍ എത്തിച്ചിരിക്കുന്നത്. ഇത് ഉപയോഗിച്ച് നല്ല ആകൃതിയില്‍ സുരക്ഷിതമായി വട നിര്‍മ്മിക്കാം.

ഉപകരണം ഉപയോഗിച്ച് വട നിര്‍മ്മിക്കുന്ന വീഡിയോ കാണാം;

https://www.facebook.com/musthafa.pc.37/videos/1552486628168704/