“കാൻസർ കരളിലേക്ക് കൂടി പടർന്നിരിക്കുന്നു, ഞാൻ വീട്ടിൽ പോയിരുന്നു കരഞ്ഞില്ല”

  ശുഭാപ്തി വിശ്വാസത്തോടു കൂടി ശരിയായ ചികിത്സയ്ക്ക് വിധേയരായി മുന്നോട്ട് പോയാൽ എത്ര അസുഖകരമായ അവസ്ഥയിലും അർബുദത്തെ ഒരു പരിധി വരെ പിടിച്ചു കെട്ടാൻ സാധിക്കും എന്ന സന്ദേശം നൽകുകയാണ് തന്റെ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ കാൻസർ പോരാളിയായ നന്ദു മഹാദേവ. നന്ദു മഹാദേവയുടെ ഫെയ്സ്ബുക്ക് കുറിപ്പ്: കാൻസർ എന്റെ കരളിനെ കൂടി...

സ്ട്രോക്കിന് മുമ്പായി ശരീരം കാണിക്കുന്ന പ്രധാന ലക്ഷണങ്ങൾ

തലച്ചോറിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെടുകയോ കുറയുകയോ ചെയ്യുമ്പോഴാണ് ഒരു വ്യക്തിക്ക് സ്ട്രോക്ക് ഉണ്ടാകുന്നത്. സ്ട്രോക്ക് ഉണ്ടാകുമ്പോൾ തലച്ചോറിലെ കലകൾക്ക്(tissue) മതിയായ ഓക്സിജനും പോഷകങ്ങളും കിട്ടാതെ വരികയും അതുമൂലം നിമിഷങ്ങൾക്കുള്ളിൽ തന്നെ തലച്ചോറിലെ കോശങ്ങൾ നശിക്കുകയുമാണ് ചെയ്യുന്നത്. അടിയന്തര ചികിത്സ ലഭിച്ചില്ലെങ്കിൽ മരണകാരണമാകുന്ന അവസ്ഥയാണിത്. അതിനാൽത്തന്നെ ഉടനടിയുള്ള ചികിത്സ രോഗിയുടെ...

ടോയിലെറ്റ് ക്ലീനറിലെ രാസവസ്തു പൊട്ടറ്റോ ചിപ്സ് പാക്കറ്റിലും!

കുട്ടികൾക്ക് മാത്രമല്ല മുതിർന്നവർക്കും ഏറെ പ്രിയപ്പെട്ട ഒരു സ്നാക്കാണ് പൊട്ടറ്റോ ചിപ്സ്. വായിലിട്ടാൽ കറുമുറെ കറുമുറെ അലിയുന്ന ഈ രസികൻ ചിപ്സ് ആരോഗ്യത്തിന് അത്ര നല്ലതല്ലെന്ന് നമ്മൾ പലതവണ കേട്ടിട്ടുണ്ട്. അതിലടങ്ങിയിരിക്കുന്ന കലോറിയുടെ കണക്കും കേട് വരാതിരിക്കാൻ ചേർക്കുന്ന ചേരുവകളും അറിഞ്ഞ ശേഷം പൊട്ടറ്റോ ചിപ്സുമായുള്ള ചങ്ങാത്തം...

പക്ഷിപ്പനി മനുഷ്യരിലേക്ക് പടരുന്നത് എങ്ങനെ?

കേരളമുൾപ്പടെ പല സംസ്ഥാനങ്ങളും പക്ഷിപ്പനിയുടെ ആശങ്കയിലാണ്. കേരളത്തിലെ രണ്ട് ജില്ലകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ ഇതിനെ സംസ്ഥാന ദുരന്തമായി കേന്ദ്രം പ്രഖ്യാപിച്ചിരിക്കുന്നു. കേരളത്തിന് പുറമേ ഹിമാചൽ പ്രദേശിലും രാജസ്ഥാനിലും മധ്യപ്രദേശിലും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഹരിയാനയിൽ കഴിഞ്ഞ കുറച്ച് ദിവസത്തിനിടെ ഒരു ലക്ഷത്തോളം കോഴികൾ അസാധാരണമായി ചത്തൊടുങ്ങിയതായി റിപ്പോർട്ടുണ്ട്. ഇൻഫ്ലുവൻസ...

അതിതീവ്ര വൈറസ് അരികിൽ; പുതിയ കൊറോണ വൈറസിനെ കുറിച്ച് അറിയേണ്ടതെല്ലാം

കൊറോണ വൈറസുമായി ബന്ധപ്പെട്ട് ഒരു ശുഭവാർത്തയും ഒരു അശുഭ വാർത്തയും കേട്ട ഒരു ദിനമാണ് ഇന്ന്. വാക്സിൻ വിതരണത്തിന് രാജ്യം പൂർണസജ്ജമാണെന്നും പത്ത് ദിവസത്തിനകം വാക്സിൻ സംസ്ഥാനങ്ങൾക്ക് വിതരണം ചെയ്യുമെന്നുമുള്ള വാർത്ത നമുക്ക് ആശ്വാസം നൽകിയെങ്കിൽ അതിവ്യാപന ശേഷിയുള്ള കൊറോണ വൈറസിന്റെ പുതിയ വകഭേദത്തിന്റെ വ്യാപനം തടയാൻ...

ആർത്തവ ശുചിത്വത്തിന്റെ സന്ദേശവുമായി ഒരു സൗന്ദര്യ മത്സരം

സ്ത്രീ ശാക്തീകരണത്തിന് ഊന്നൽ നൽകിയാണ് ഡയഡം മിസ് ഇന്ത്യ, മിസ്സിസ് ഇന്ത്യ സൌന്ദര്യ മത്സരങ്ങൾ നടത്തപ്പെടാറുള്ളത്. ഇത്തവണയും സ്ത്രീകളുമായി ബന്ധപ്പെട്ട ഒരു സുപ്രധാന വിഷയവുമായാണ് ഡയഡം സൗന്ദര്യ മത്സരം സംഘടിപ്പിക്കുന്നത്. ആർത്തവ ശുചിത്വത്തിന്റെ സന്ദേശം സമൂഹത്തിന് നൽകുക എന്ന ലക്ഷ്യത്തോടെ #മാസിക്സത്യ എന്ന കാമ്പയിനിന് തുടക്കം കുറിച്ചിരിക്കുകയാണ്...

മഞ്ഞുകാലത്തെ ശപിക്കേണ്ട! തണുപ്പിൽ നിന്നും സൌന്ദര്യത്തെ സംരക്ഷിക്കാൻ വൈറ്റമിൻ ഇ ഡയറ്റ്

പുതപ്പിനുള്ളിലൂടെ പോലും തണുപ്പരിച്ചിറങ്ങുന്ന മഞ്ഞുകാലമാണിത്. പണ്ടത്തെ പോലെ മാമരം കോച്ചുന്ന തണുപ്പൊന്നുമില്ലെങ്കിലും കേരളത്തിന്റെ മിക്കഭാഗങ്ങളിലും ഇപ്പോൾ ചെറിയ രീതിയിലെങ്കിലും തണുപ്പ് അനുഭവപ്പെടുണ്ട്. മൂടിപ്പുതച്ച് ഉറങ്ങാനും  യാത്രകൾ പോകാനും മടിപിടിച്ചിരിക്കാനുമൊക്കെ പറ്റിയ സമയമാണെങ്കിൽ സൌന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തിൽ വിട്ടുവീഴ്ചകൾ ചെയ്യാത്തവരെ സംബന്ധിച്ചെടുത്തോളം ഏറെ ആശങ്കകൾ ഉള്ള ഒരു കാലം...

വാക്സിനുകൾ രോഗത്തെ എങ്ങനെ പ്രതിരോധിക്കുന്നു, കൊറോണയുടെ കാലത്ത് നിങ്ങള്‍ അറിയേണ്ടത്‌

രോഗാണുക്കൾ നമുക്ക് ചുറ്റുമുണ്ട്, അന്തരീക്ഷത്തിൽ മാത്രമല്ല ശരീരത്തിനകത്തും. അത്തരം രോഗാണുക്കൾക്ക് കടന്നു വരാൻ തക്കതായ ശാരീരിക അന്തരീക്ഷമാണ് ഒരു വ്യക്തിയെ രോഗിയാക്കുന്നത്. രോഗകാരികളായ സൂക്ഷ്മാണുക്കളെ പ്രതിരോധിക്കാൻ നമ്മുടെ ശരീരത്തിനുള്ളിൽ തന്നെ ഒരു പ്രതിരോധ സംവിധാനമുണ്ട്. ത്വക്ക്, ശ്ലേഷ്മം, ശ്വാസനാളിയിലെ ചെറുരോമങ്ങൾ തുടങ്ങിയവ ആദ്യഘട്ടത്തിൽ രോഗാണുക്കൾ ശരീരത്തിനകത്തേക്ക് പ്രവേശിക്കുന്നത്...

ഒ രക്തഗ്രൂപ്പ് ഉള്ളവർക്ക് കോവിഡ്-19 അണുബാധയ്ക്കുള്ള സാധ്യത കുറവാണെന്ന് പഠനം

  ഒ രക്തഗ്രൂപ്പ് ഉള്ള ആളുകൾക്ക് കോവിഡ്-19 ന് കാരണമാകുന്ന SARS-CoV-2 വൈറസിൽ നിന്ന് അണുബാധയ്ക്കുള്ള സാദ്ധ്യത കുറവാണെന്ന് പഠനം. രോഗം വരികയാണെങ്കിൽ തന്നെ അവയവങ്ങളുടെ സങ്കീർണതകൾ ഉൾപ്പെടെയുള്ള ഗുരുതരമായ ലക്ഷണങ്ങൾക്കുള്ള സാദ്ധ്യത കുറവാണെന്നും രണ്ട് പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നു. ബ്ലഡ് അഡ്വാൻസസ് ജേണലിൽ ബുധനാഴ്ച പ്രസിദ്ധീകരിച്ച പഠനങ്ങൾ, രക്തത്തിന്റെ...

“കോവിഡിനെ പ്രതിരോധിക്കാൻ ​ഗ്ലൂക്കോസ് തുള്ളി”: പ്രചാരണം ക്രിമിനൽ കുറ്റമാണെന്ന് എതിരൻ കതിരവൻ

  കോവിഡിനെ പ്രതിരോധിക്കാൻ ​ഗ്ലൂക്കോസ് തുള്ളി മൂക്കിലൊഴിക്കുന്നത് ഫലപ്രദമാണെന്ന് കണ്ടെത്തി എന്ന വാർത്തക്കെതിരെ മലയാള ശാസ്ത്രസാഹിത്യകാരനും അധ്യാപകനും ഗവേഷകനുമായ എതിരൻ കതിരവൻ. കോവിഡ് പ്രതിരോധിക്കാൻ ​ഗ്ലൂക്കോസ് തുള്ളി മൂക്കിലിറ്റിക്കുന്നത് ഫലപ്രദമാണെന്ന് കൊയിലാണ്ടിയിലെ ഇ.എൻ.ടി ഡോക്ടർ ഇ. സുകുമാരന്റെ കണ്ടെത്തലിന് ഐ.സി.എം.ആറിന്റെ അഭിനന്ദമെന്ന് പറഞ്ഞ് കൊണ്ടാണ് പത്രത്തിൽ വാർത്ത വന്നത്. "ഈ ഡോക്ടറെ...