രാജ്യം കൊറോണ വെെറസിനെ നേരിടേണ്ടി വരുന്നത് ഹിന്ദു ദൈവങ്ങളെ അപമാനിച്ചവര്‍ക്കുളള ശിക്ഷയെന്ന് തമിഴ്നാട് മന്ത്രി; നടപടിയെടുത്ത് എഐഎഡിഎംകെ

രാജ്യം കൊറോണ വെെറസ്ബാധയെ നേരിടേണ്ടി വരുന്നത് ഹിന്ദു ആചാരങ്ങളെ പരിഹസിച്ചത് കൊണ്ടാണെന്ന് തമിഴ്നാട് മന്ത്രി. ക്ഷീര വികസന മന്ത്രിയായ കെ ടി രാജേന്ദ്ര ബാലാജിയാണ് വിവാദ പ്രസ്താവനയുമായി രംഗത്തെത്തിയത്. പ്രസ്താവന നടത്തി മണിക്കൂറുകള്‍ക്കുള്ളില്‍ എഐഎഡിഎംകെ മന്ത്രിക്കെതിരെ നടപടി എടുത്തു. കെ ടി രാജേന്ദ്ര ബാലാജിയെയാണ് എഐഎഡിഎംകെയുടെ ഭാരവാഹിത്വത്തില്‍...

രാജ്യത്ത് കൂടുതല്‍ സംസ്ഥാനങ്ങള്‍ പൂര്‍ണമായി അടച്ചിടുന്നു; തെലങ്കാനയില്‍ അവശ്യ സാധനങ്ങള്‍ വാങ്ങാന്‍ കുടുബത്തിലെ ഒരാള്‍ക്ക് മാത്രം അനുമതി

കൊറോണ വെെറസിന്റെ വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ 'ജനത കര്‍ഫ്യു'വിന് പിന്നാലെ രാജ്യത്ത് കൂടുതല്‍ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും പൂര്‍ണമായി അടച്ചിടുന്നു. ഡല്‍ഹി കൂടാതെ രാജസ്ഥാന്‍ , പഞ്ചാബ്, ഉത്തരാഖണ്ഡ് , ആന്ധ്രപ്രദേശ്, തെലങ്കാന, ബീഹാര്‍ എന്നീ സംസ്ഥാനങ്ങളാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. ജമ്മുകശ്മീര്‍ ലഡാക്ക്,ചണ്ഡിഗഡ് എന്നീ...

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 400 കടന്നു; മുംബൈയിലെ 23,000 ചേരി നിവാസികള്‍ നിരീക്ഷണത്തില്‍

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 400 കടന്നു. ഇന്നലെ മാത്രം 68 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മുംബൈയിലെ ചേരിയിലും കൊവിഡ് സ്ഥിരീകരിച്ചതോടെ 23,000 ചേരി നിവാസികളെ ഒറ്റയടിക്ക് നിരീക്ഷണത്തിലാക്കേണ്ടി വന്നു. മുംബൈയിലെ ചേരിയിലും കൊവിഡ് സ്ഥിരീകരിച്ചതോടെ കടുത്ത ആശങ്കയിലാണ് ആരോഗ്യപ്രവര്‍ത്തകര്‍. 69 കാരിയായ വീട്ടുജോലിക്കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്....

ജനതാ കര്‍ഫ്യൂവിന് പിന്തുണ: ആയിരത്തോളം വിമാന സര്‍വ്വീസുകള്‍ റദ്ദാക്കി

പ്രധാനമന്ത്രി നരേന്ദ്ര മോദി മാര്‍ച്ച് 22 ഞായറാഴ്ച രാജ്യമൊട്ടാകെ ജനതാ കര്‍ഫ്യൂ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ആയിരത്തോളം ആഭ്യന്തര സര്‍വ്വീസുകള്‍ വിമാനക്കമ്പനികള്‍ റദ്ദ് ചെയ്തു. ജനതാ കര്‍ഫ്യൂവിന് പിന്തുണ നല്‍കി ഗോ എയര്‍, ഇന്‍ഡിഗോ എന്നീ വിമാനക്കമ്പനികളാണ് സര്‍വ്വീസുകള്‍ റദ്ദ് ചെയ്തതായി അറിയിച്ചത്. ഞായറാഴ്ച തങ്ങളുടെ എല്ലാ സര്‍വ്വീസുകളും റദ്ദ്...

മൂന്ന് രൂപയുടെ മാസ്കിന് 22 രൂപ: നടപടിക്ക് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്

സഹകരണ സ്ഥാപനങ്ങൾ മൂന്ന് രൂപ വിലയുള്ള മാസ്ക്കിന് 22 രൂപ ഈടാക്കുന്നതിനെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ. സാധാരണക്കാരെ ചൂഷണം ചെയ്യുന്ന വിധത്തിൽ മാസ്ക്ക് വില കൂട്ടി വിൽക്കുന്നവരെ കുറിച്ച് അന്വേഷിച്ച് തിരുവനന്തപുരം ജില്ലാ കലക്ടർ രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു. കഴിഞ്ഞ...

‘ഹെല്‍ ബോയ്’ താരം ഡാനിയല്‍ ഡെ കിമ്മിന് കോവിഡ് 19 സ്ഥിരീകരിച്ചു

ഹോളിവുഡ് താരം ഡാനിയല്‍ ഡെ കിമ്മിന് കോവിഡ് 19 സ്ഥിരീകരിച്ചു. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് താരം കൊറോണ ടെസ്റ്റ് പോസിറ്റീവ് ആണെന്ന് അറിയിച്ചത്. കൊറോണക്കെതിരെ പോരാടുന്ന എന്റെ അനുഭവങ്ങള്‍ എന്ന് പറഞ്ഞാണ് താരം കാര്യങ്ങള്‍ വിശദീകരിക്കുന്നത്. ''ഇന്നലെ കോവിഡ് 19 സ്ഥിരീകരിച്ചു. ഞാന്‍ പെട്ടെന്ന് ഓക്കെയാകും എന്നാല്‍...

കൊറോണ: കേരളത്തിലെ സര്‍വകലാശാല പരീക്ഷകള്‍ക്ക് മാറ്റമില്ല; നിരീക്ഷണത്തിലുള്ളവര്‍ക്ക് പ്രത്യേകം പരീക്ഷ നടത്തുമെന്ന് മന്ത്രി കെ.ടി ജലീല്‍

കേരളത്തിലെ സര്‍വകലാശാല പരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീല്‍. എല്ലാ സര്‍വകലാശാലകളിലും പരീക്ഷകള്‍ ആരംഭിച്ചു കഴിഞ്ഞെന്നും നിശ്ചയിച്ച പ്രകാരം പരീക്ഷകള്‍ നടക്കുമെന്നും മന്ത്രി പറഞ്ഞു. കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ എല്ലാ മുന്‍ കരുതല്‍ നടപടികളും കൈക്കൊള്ളുമെന്നും നിരീക്ഷണത്തില്‍ ആരെങ്കിലും ഉണ്ടെങ്കില്‍ പ്രത്യേകം പരീക്ഷ നടത്തുമെന്നും മന്ത്രി പറഞ്ഞു.

കൊവിഡ് 19 : പത്തനംതിട്ട ജനറൽ ആശുപത്രിയിലെ വനിതാ ഡോക്ടർ നിരീക്ഷണത്തിൽ, ആറ് പേർക്ക് രോഗബാധ ഇല്ലെന്ന് സ്ഥിരീകരണം

കൊവിഡ് 19 രോഗബാധിതരെ പരിചരിച്ചിരുന്ന പത്തനംതിട്ട ജനറൽ ആശുപത്രിയിലെ വനിതാഡോക്ടറെ വീട്ടിൽ നിരീക്ഷണത്തിലാക്കി. ഇവർ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്നാണ് വീട്ടിൽ നിരീക്ഷണത്തിൽ കഴിയാൻ നിർദേശിച്ചത്. ഡോക്ടറുടെ സ്രവം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. അതേസമയം പത്തനംതിട്ടയിൽ 6 പേർക്ക് കൂടി കൊവിഡ് 19 രോഗബാധ ഇല്ലെന്ന് സ്ഥിരീകരിച്ചു. പ്രാഥമിക പട്ടികയിൽ ഉൾപ്പെട്ടിരുന്നവരുടെ...

സെൻകുമാറിനെ ആരോ സഹായിച്ചിരിക്കുന്നു, പക്ഷേ പ്രയോജനമുണ്ടെന്ന് തോന്നുന്നില്ല… താപനില, കൊറോണയെ നിയന്ത്രിക്കുമെന്നത് ഗവേഷകരുടെ ഊഹം മാത്രമാണ്: ടി. ടി...

  കൊറോണ വൈറസ് 27 ഡിഗ്രി സെൽഷ്യസിൽ വ്യാപിക്കില്ലെന്ന തന്റെ വാദത്തില്‍ വീണ്ടും ന്യായീകരണവുമായി ടി.പി സെന്‍കുമാര്‍ രംഗത്തെത്തിയിരുന്നു. എന്നാൽ ടി.പി സെന്‍കുമാറിന്റെ വാദം കൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടെന്ന് തോന്നുന്നില്ല എന്ന് പ്രൊഫസർ ഡോ. ടി ടി ശ്രീകുമാർ. വൈറസ് വീണ്ടും വ്യാപിക്കുന്നത് തടയാൻ കേരളം സ്വീകരിക്കേണ്ട മറ്റ്...

കൊറോണയെ പ്രതിരോധിക്കാൻ പുതിയ ചികിത്സാ പ്രോട്ടോക്കോളുമായി കേരളം; പത്തനംതിട്ടയില്‍ ഐസൊലേഷന്‍ വാര്‍ഡിലുള്ളവരുടെ പരിശോധന ഫലം ഇന്ന്

മഹാമാരിയായി പ്രഖ്യാപിച്ച കോവിഡിനെ പ്രതിരോധിക്കാൻ പുതിയ ചികിത്സാ പ്രോട്ടോക്കോളുമായി കേരളം. അതേസമയം സംസ്ഥാനത്ത് പുതിയ കൊറോണ കേസുകൾ ഒന്നും റിപ്പോർട്ട് ചെയിതിട്ടില്ല. പത്തനംതിട്ടയിൽ നിരീക്ഷണത്തിൽ കഴിയുന്ന കൂടുതൽ പേരുടെ പരിശോധനാഫലം ഇന്ന് പുറത്തുവരും. അഞ്ച് പേരുടെ ഫലം നിർണായകമെന്ന് പത്തനംതിട്ട ജില്ലാ കളക്ടർ പി ബി നൂഹ് പറഞ്ഞു. അതിനിടെ...