Wednesday, 19 August 2026
‘Honest storytelling is a powerful means of change
11:55:01 AM IST
Cricket

‘തെറ്റ് ഞങ്ങളുടെ ഭാഗത്താ സൂര്യ’; സൂര്യകുമാര്‍ യാദവിനായി ടീമിന്റെ വാതിലുകള്‍ തുറന്നുകിടക്കുകയാണ്: ബിസിസിഐ

SHARE

ആഭ്യന്തര ക്രിക്കറ്റില്‍ സ്ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുത്താല്‍ സൂര്യകുമാര്‍ യാദവിന് ഇനിയും ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്താന്‍ സാധിക്കുമെന്ന് ബിസിസിഐ വൃത്തങ്ങള്‍. ഇന്ത്യയെ 2026-ലെ ടി20 ലോകകപ്പ് കിരീടത്തിലേക്ക് നയിച്ച സൂര്യകുമാറിനെ, മോശം ഫോമിനെ തുടര്‍ന്ന് ടി20 ക്യാപ്റ്റന്‍ സ്ഥാനത്തുനിന്നും ഒഴിവാക്കുകയും അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുള്ള ടീമില്‍ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു.

എന്നാല്‍ ശ്രേയസ് അയ്യരുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ ടീമിന്റെ പ്രകടനം വളരെ മോശമായിരുന്നു. അയര്‍ലന്‍ഡിനെതിരെയുള്ള പരമ്പര 2-0 ന് ഇന്ത്യ കൈവിട്ടു. തൊട്ടുപിന്നാലെ ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പര 4-0 നും ഇന്ത്യ പരാജയപ്പെട്ടു. നിലവിലെ ബിസിസിഐയുടെ പരിഗണനയില്‍ സൂര്യകുമാര്‍ ഇല്ലെങ്കിലും, ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച റണ്‍സ് സ്‌കോര്‍ ചെയ്താല്‍ അദ്ദേഹത്തെ വീണ്ടും ടീമിലേക്ക് പരിഗണിക്കുന്ന കാര്യം ബിസിസിഐ തള്ളിക്കളയുന്നില്ല.

‘സൂര്യകുമാര്‍ യാദവിനായി ടീമിന്റെ വാതിലുകള്‍ ഇനിയും തുറന്നുകിടക്കുകയാണ്. നിലവില്‍ അദ്ദേഹം സെലക്ഷന്‍ പദ്ധതികളില്‍ ഇല്ലെങ്കിലും, ആഭ്യന്തര ക്രിക്കറ്റില്‍ സ്ഥിരതയോടെ റണ്‍സ് കണ്ടെത്തുകയാണെങ്കില്‍ അദ്ദേഹത്തിന് ടീമിലേക്ക് തിരിച്ചെത്താന്‍ യോഗ്യതയുണ്ട്,’ -ബിസിസിഐ വൃത്തങ്ങള്‍ വ്യക്തമാക്കി.

Read More
s
സ്പോര്‍ട്സ് ഡെസ്ക്
View all posts →