Thursday, 13 August 2026
‘Honest storytelling is a powerful means of change
07:45:02 AM IST
Celebrity Talk

‘സിനിമയിൽ കഴിവിനേക്കാൾ ഇപ്പോഴും ചർമ്മനിറത്തിനാണ് പ്രാധാന്യം നൽകുന്നത്’; ഐശ്വര്യ ലക്ഷ്മി

SHARE

നടി ഐശ്വര്യ ലക്ഷ്മിയുടെ ഏറ്റവും പുതിയ ചിത്രം ഗാട്ട ഗുസ്‌തി 2-ൻ്റെ പ്രചാരണത്തിന്റെ ഭാഗമായി നൽകിയ അഭിമുഖത്തിനിടെ താരം നടത്തിയ പ്രതികരണമാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. സിനിമയിൽ കഴിവിനേക്കാൾ ഇപ്പോഴും ചർമ്മനിറത്തിനാണ് പ്രാധാന്യം നൽകുന്നതെന്നാണ് ഐശ്വര്യ ലക്ഷ്മി പറഞ്ഞത്. സൗന്ദര്യത്തെ വെളുത്ത നിറത്തോട് മാത്രം ബന്ധിപ്പിക്കുന്ന കാഴ്‌ചപ്പാട് സമൂഹത്തിലും സിനിമയിലും ഇപ്പോഴും ശക്തമായി നിലനിൽക്കുന്നുവെന്നും, അത് മാറേണ്ട സമയമായെന്നും ഐശ്വര്യ ലക്ഷ്മി പറഞ്ഞു.

സിനിമയിലെ വർണവിവേചനത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു ഐശ്വര്യ ലക്ഷ്മി. ഈ മനോഭാവത്തിൻ്റെ വേരുകൾ അന്വേഷിച്ചാൽ ബ്രിട്ടീഷ് കോളനിവൽക്കരണ കാലഘട്ടത്തിലേക്ക് പോകേണ്ടിവരുമെന്നും അധികാരം, സൗന്ദര്യം, ബഹുമാനം, ആകർഷണം എന്നിവയെല്ലാം വെളുത്ത നിറത്തോട് ചേർത്തുനോക്കുന്ന ചിന്ത അന്നുമുതൽ സമൂഹത്തിൽ രൂപപ്പെട്ടതാണെന്നും, അത് ഇന്നും പൂർണമായി മാറിയിട്ടില്ലെന്നും ഐശ്വര്യ ലക്ഷ്മി ചൂണ്ടിക്കാട്ടി.

തന്നെ പലപ്പോഴും ‘ഡസ്‌കി ബ്യൂട്ടി’ എന്ന് വിശേഷിപ്പിക്കാറുണ്ടെന്നും, ആ വിശേഷണത്തിൽ വ്യക്തിപരമായി പ്രശ്‌നമില്ലെങ്കിലും അതിന് പിന്നിലുള്ള താരതമ്യമാണ് ചിന്തിപ്പിക്കുന്നതെന്നും ഐശ്വര്യ ലക്ഷ്മി പറഞ്ഞു. ‘ഡസ്ക്‌കി’ എന്ന വാക്ക് ഉപയോഗിക്കുമ്പോഴും അതിൻ്റെ അടിസ്ഥാനത്തിൽ ഒരു ‘വെളുത്ത നിറം’ എന്ന മാനദണ്ഡം ഒളിഞ്ഞിരിക്കുന്നുവെന്നാണ് ഐശ്വര്യ ലക്ഷ്മി പറഞ്ഞുവെക്കുന്നത്. ‘ചർമ്മത്തിന്റെ നിറമല്ല ഒരു മനുഷ്യനെ നിർവചിക്കുന്നത്. തൊലിക്കുള്ളിൽ എല്ലാവരും ഒരുപോലെയാണ്. സൗന്ദര്യം, ആകർഷണം, ശക്തി, ബഹുമാനം എന്നിവയെല്ലാം വെളുത്ത നിറത്തോട് മാത്രം ചേർത്തുനോക്കുന്ന കാഴ്‌ചപ്പാട് മാറണം’ എന്നാണ് ഐശ്വര്യ പറഞ്ഞത്.

Read More
s
ന്യൂസ് ഡെസ്ക്
View all posts →