‘ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണം, വിവാദ പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണം’; ജി സുധാകരന് വക്കീല്‍ നോട്ടീസ് അയച്ച് സിപിഐഎം
അമ്പലപ്പുഴ എംഎല്‍എ ജി സുധാകരനെതിരെ വക്കീല്‍ നോട്ടീസ് അയച്ച് സിപിഐഎം. സിപിഐഎം നേതാവ് വി ജി വിഷ്ണുവാണ് നോട്ടീസ് അയച്ചിരിക്കുന്നത്. വിവാദ പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണം എന്നാവശ്യപ്പെട്ടാണ് ജി സുധാകരന് വക്കീല്‍ നോട്ടീസ് അയച്ചത്. ആലപ്പുഴയില്‍ സിപിഐഎമ്മിനെതിരെ നടത്തിയ പ്രസംഗത്തിനെതിരെയാണ് നോട്ടീസ്.
ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും നോട്ടീസിൽ പറയുന്നു. സിപിഐഎം നേതാക്കള്‍ക്കെതിരായ പൊളിറ്റിക്കല്‍ ക്രിമിനല്‍സ്, കഞ്ചാവ് കടത്തുകാര്‍ തുടങ്ങിയ പരാമര്‍ശങ്ങള്‍ പിന്‍വലിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ നടത്തിയ പ്രസംഗത്തിലായിരുന്നു ജി സുധാകരന്റെ പരാമര്‍ശങ്ങള്‍.
തങ്ങളുടെ സമുന്നതരായ നേതാക്കളെ ആക്ഷേപിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും വി ജി വിഷ്ണു പറഞ്ഞു. സജി ചെറിയാനേയും എച്ച് സലാമിനേയും പോലുള്ള നേതാക്കളേയും സാധാരണ പാര്‍ട്ടി പ്രവര്‍ത്തകരേയും അപമാനിക്കുന്ന വിധത്തിലാണ് ജി സുധാകരന്റെ പരാമര്‍ശങ്ങളെന്നും അത് സഹിച്ചുകൊണ്ടിരിക്കേണ്ട കാര്യമില്ലെന്നും വി ജി വിഷ്ണു കൂട്ടിച്ചേര്‍ത്തു.
‘ഗൂഢാലോചനയ്ക്ക് തെളിവില്ല, അറസ്റ്റ് രാഷ്ട്രീയപ്രേരിതം’; സ്വർണക്കൊള്ള കേസിൽ ജാമ്യാപേക്ഷ നൽകി പി.എസ് പ്രശാന്തും എ. അജികുമാറും
ആഭ്യന്തര മന്ത്രിക്കെതിരായ വെല്ലുവിളി; അർജുൻ ആയങ്കിയെ മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ വിട്ടു