പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും എവിടെയെന്ന് ചോദ്യം ചെയ്‌ത് കെസി വേണുഗോപാൽ; ലോക്സഭയിൽ പരീക്ഷാ ഭേദഗതി ബിൽ ചർച്ച തുടങ്ങി, പ്രതിപക്ഷം സഹകരിക്കുന്നു
പ്രതിപക്ഷ പ്രതിഷേധങ്ങൾക്കിടയിലും ലോക്സഭയിൽ പൊതു പരീക്ഷാ ഭേദഗതി ബില്ലിന്മേലുള്ള ചർച്ചകൾ തുടങ്ങി. ചർച്ചയിൽ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും പങ്കെടുക്കാത്തതിനെ കെ സി വേണുഗോപാൽ എം പി ചോദ്യം ചെയ്തെങ്കിലും ചർച്ചയിൽ പ്രതിപക്ഷം സഹകരിക്കുകയാണ്. ചർച്ചയ്ക്ക് എട്ട് മുതൽ പത്ത് മണിക്കൂർ വരെ വേണമെങ്കിലും ചെലവഴിക്കാൻ സർക്കാർ തയ്യാറാണെന്ന് പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു മറുപടി നൽകി.
ചോദ്യപേപ്പർ ചോർച്ച ഏറെ ഗുരുതരമായ വിഷയമാണെന്നും ശക്തമായ നിയമനിർമ്മാണം അത്യന്താപേക്ഷിതമാണെന്നും സ്പീക്കർ സഭയിൽ നിരീക്ഷിച്ചു. അതേസമയം സമരക്കാർക്കെതിരായ പൊലീസ് നടപടിയിൽ ആഭ്യന്തരമന്ത്രി അമിത് ഷാ മറുപടി നൽകണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ഇരുസഭകളും രാവിലെ സ്തംഭിപ്പിച്ചിരുന്നു. തുടർന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ലോക്സഭ വീണ്ടും ചേർന്നാണ് ബില്ലിൽ ചർച്ച തുടങ്ങിയത്.
അതിനിടെ ലോക്സഭയിലെ ചർച്ചയിൽ ആഭ്യന്തരമന്ത്രി അമിത് ഷാ മറുപടി നൽകിയാൽ മാത്രമേ രാജ്യസഭയിലെ ബിൽ ചർച്ചയിൽ പങ്കെടുക്കൂ എന്ന ഉറച്ച നിലപാടിലാണ് പ്രതിപക്ഷം. സഭ തടസ്സപ്പെടാതെ വിഷയം വിശദമായി ചർച്ച ചെയ്യാൻ തയ്യാറാണെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയതോടെ പാർലമെന്റിൽ വാദപ്രതിവാദങ്ങൾ ചൂടുപിടിക്കുകയാണ്.
‘എന്റെ നാട്ടിലെ പാവങ്ങളുടെ കാര്യം ഞാനല്ലാതെ ആരാണ് പറയുക, പി സി വിഷ്ണുനാഥിന് കാപട്യം’; കെ യു ജനീഷ്കുമാർ എംഎൽഎ
മോദിയുടെ വീഡിയോ നീക്കിയതിൽ മിണ്ടാതെ സക്കർബർഗ്; ഇന്ത്യയോട് മാപ്പ് പറഞ്ഞത് കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിൽ മാത്രം.