Kalyan Jewellers Ad

ജിയോയുടെ ബ്രോഡ്ബാന്‍ഡ് അത്ഭുതം വരുന്നു; പ്രഖ്യാപനം ഉടന്‍

രാജ്യത്തെ ടെലികോം രംഗത്തെ മുമ്പന്മാരായ റിലയന്‍സ് ജിയോയുടെ 'ജിയോ ഗിഗാ ഫൈബര്‍' അതിവേഗ ബ്രോഡ്ബാന്‍ഡ് സര്‍വീസിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ കമ്പനി ഉടന്‍ പ്രഖ്യാപിച്ചേക്കും. ഈ മാസം 12 ന് നടക്കുന്ന എജിഎം മീറ്റിങ്ങില്‍ ഇതിനേ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ട്. ജിഗാഫൈബര്‍ ബ്രോഡ്ബാന്‍ഡിനൊപ്പം ജിഗാ...

ഒന്നു വിചാരിക്കുകയേ വേണ്ടൂ, ഫേസ്ബുക്ക് പോസ്റ്റ് റെഡി!

മനസ്സില്‍ കണ്ടത് മരത്തിലല്ല ഇനി ഫേസ്ബുക്കില്‍ കാണാം. ബ്രെയിന്‍ കംപ്യൂട്ടര്‍ ഓഗ്മെന്റ് റിയാലിറ്റിഉപകരണം വികസിപ്പിക്കാനൊരുങ്ങുകയാണ് ഫേസ്ബുക്ക്. കാലിഫോര്‍ണിയ, സാന്‍ഫ്രാന്‍സിസ്‌കോ സര്‍വകലാശാലയിലെ ഗവേഷകരുടെ സഹായത്തോടെയാണ് ഫേസ്ബുക്ക് ഇത്തരം ഒരു സാങ്കേതികത കൈവരിക്കാന്‍ ഒരുങ്ങുന്നത്. ഉപയോക്താക്കളെ മനസു കൊണ്ട് ടൈപ്പ് ചെയ്യാന്‍ സഹായിക്കുന്ന ഈ ഉപകരണം അഥവാ ബ്രെയിന്‍ കംപ്യൂട്ടര്‍...

പോകോ ബ്രാന്റ് ഫോണ്‍ നിര്‍മ്മാണം നിര്‍ത്തുന്നോ?; പ്രതികരണവുമായി ഷവോമി

ഷാവോമിയുടെ ഉപ ബ്രാന്റായ പോകോ ഫോണ്‍ നിര്‍മ്മാണം നിര്‍ത്തുകയാണെന്നും പോകോ എഫ് വണിന് പിന്‍ഗാമി ഉണ്ടാവില്ലെന്നുമുള്ള അഭ്യൂഹങ്ങള്‍ അടുത്തിടെ തലപൊക്കിയിരുന്നു. പോകോ ബ്രാന്റ് മേധാവി ജെയ് മണി രാജിവെച്ചതും പോകോ ബ്രാന്റ് ഇനിയുണ്ടാവില്ലെന്ന വാദങ്ങള്‍ ശക്തമാക്കി. എന്നാലിതാ ഇത്തരം അഭ്യൂഹങ്ങളോട് പ്രതകരിച്ച് രംഗത്ത് വന്നിരിക്കുകയാണ് ഷവോമി ഇന്ത്യ. പോകോ...

സ്മാര്‍ട്ട് ഫോണുകള്‍ക്ക് പിന്നാലെ പുതിയ ‘അത്ഭുതവുമായി’ റെഡ്മി; സ്മാര്‍ട്ട് ടിവിയും വിപണിയിലേക്ക്

വിലക്കുറവില്‍ അത്ഭുതപ്പെടുത്തി മികച്ച ഫീച്ചറുകളോടെ ഫോണുകള്‍ നിര്‍മ്മിക്കുന്നതില്‍ ഇന്നു ലോകത്ത് ഏറ്റവും വിരുതുള്ള കമ്പനികളിലൊന്നാണ് ഷവോമി. ഷവോമിയുടെ റെഡ്മി സിരീസിലെ ഫോണുകള്‍ വന്‍ നേട്ടമാണ് വിപണിയില്‍ കൊയ്തത്. ഇപ്പോഴിതാ റെഡ്മി സ്മാര്‍ട്ടി ടിവികളും വിപണിയിലെത്താന്‍ ഒരുങ്ങുകയാണ്. പുതിയ റെഡ്മി ടിവികള്‍ അടുത്ത മാസം തന്നെ അവതരിപ്പിക്കുമെന്ന് ഷോമി പ്രൊഡക്ട്...

ആ പ്രശ്‌നത്തിനും പരിഹാരമാകുന്നു; പുതിയ ചുവടുവെയ്പ്പിനൊരുങ്ങി വാട്ട്‌സ്ആപ്പ്

വാട്ട്‌സ്ആപ്പ് കമ്പ്യൂട്ടറുമായി ബന്ധിപ്പിക്കാന്‍ നിലവില്‍ വാട്ട്‌സ്ആപ്പ് വെബ് പതിപ്പാണ് ഉപയോഗിച്ചു വരുന്നത്. ഇതിന് സ്മാര്‍ട്ട്‌ഫോണിന്റെ സഹായം വേണമെന്നതാണ് ഒരു പോരായ്മ. ഇപ്പോഴിതാ സ്മാര്‍ട്ട് ഫോണിന്റെ സഹായമില്ലാതെ കമ്പ്യൂട്ടറില്‍ വാട്ട്‌സ്ആപ്പ് പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുന്ന ഡെസ്‌ക്‌ടോപ്പ് വേര്‍ഷന്‍റെ നിര്‍മ്മാണത്തിലാണ് കമ്പനി എന്നാണ് റിപ്പോര്‍ട്ടുകള്‍. ഫോണിന്റെ സഹായമില്ലാതെ കമ്പ്യൂട്ടറില്‍ ഫെയ്‌സ്ബുക്ക് പ്രവര്‍ത്തിപ്പിക്കാന്‍ ആകുമെന്നതാണ്...

ഒറ്റനോട്ടത്തില്‍ സാധാരണ ഫോണിന്റെ വലിപ്പം, വലിച്ചു തുറക്കുമ്പോള്‍ ടാബ്‌ലെറ്റ്; പുത്തന്‍ പരീക്ഷണവുമായി സാംസങ്

ചെറിയ സ്‌ക്രീനുള്ള ഫോണ്‍ കൈയില്‍ വെയ്ക്കുകയും ആവശ്യം വരുമ്പോള്‍ ടാബ്‌ലെറ്റ് സ്‌ക്രീന്‍ വലിപ്പത്തില്‍ ഉപയോഗിക്കാനും സാധിക്കുക എന്നത് ചെറിയ കാര്യമല്ല. ഇപ്പോഴിതാ അത്തരത്തിലുള്ള ഒരു മോഡല്‍ പരീക്ഷിച്ചിരിക്കുകയാണ് മുന്‍നിര സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ സാംസങ്. ഒറ്റനോട്ടത്തില്‍ സാധാരണ ഫോണിന്റെ വലുപ്പമുള്ള സ്‌ക്രീനുള്ള ഫോണാണെന്നു തോന്നുകയും വലിച്ചു തുറക്കുമ്പോള്‍ ടാബ്‌ലറ്റിന്റെ...

ഉപയോക്താക്കള്‍ കാത്തിരിക്കുന്ന വാട്ട്‌സ്ആപ്പ് ഫീച്ചര്‍ ഉടനെത്തും; പ്രഖ്യാപനവുമായി ഗ്ലോബല്‍ ഹെഡ് വില്‍ കാത്കാര്‍ട്ട്

ഉപയോക്താക്കള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വാട്ട്‌സ്ആപ്പ് പേമെന്റ് സംവിധാനം ഈ വര്‍ഷം അവസാനം ഇന്ത്യയില്‍ നടപ്പാക്കുമെന്ന് ഗ്ലോബല്‍ ഹെഡ് വില്‍ കാത്കാര്‍ട്ട്. ന്യൂഡല്‍ഹിയില്‍ വാട്‌സാപ്പ് സംഘടിപ്പിച്ച ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തങ്ങളുടെ അടുത്ത ലക്ഷ്യം ഇന്ത്യയില്‍ പണമിടപാടുകളെ പ്രോത്സാഹിപ്പിക്കുകയാണെന്നും എല്ലാം ഇന്ത്യയിലെ ബാങ്കുകളുമായി സഹകരിച്ച് യു.പി.ഐ...

’48’ ന് പിന്നാലെ ’64’ ന്റെ അത്ഭുതവുമായി ഷവോമി; ആകാംക്ഷയില്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണി

48 മെഗാപിക്‌സല്‍ ക്യാമറ ഫീച്ചറുമായി എത്തിയ റെഡ്മി 7 സീരീസ് വിപണിയില്‍ വന്‍വിജയമാണ് കൊയ്തു കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ 48 ന്റെ വിജയവാഴ്ച്ച തുടര്‍ന്നു കൊണ്ടിരിക്കെ 64 മെഗാപിക്‌സല്‍ ക്യാമറ ഫീച്ചര്‍ ഉള്‍പ്പെടുത്തി പുതിയ സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കാനൊരുങ്ങുകയാണ് ഷവോമി. ഈ വര്‍ഷം അവസാനത്തോടെ 64 മെഗാപിക്‌സല്‍ ക്യാമറയുമായി എംഐ മിക്‌സ്...

ട്രംപിന്റെ ഉത്തരവിന് മേല്‍ കമ്പനികളുടെ മൂന്നാം കണ്ണ്; വാവേയ്ക്ക് അമേരിക്കയില്‍ നിന്ന് തന്നെ സഹായം കിട്ടിത്തുടങ്ങി

ചൈനീസ് കമ്പനിയായ വാവേയ്ക്ക് അമേരിക്കന്‍ ഭരണകൂടം നിയന്ത്രണം ഏര്‍പ്പെടുത്തിയതും തുടര്‍ന്ന് വാവേയ്ക്ക് നല്‍കി വന്നിരുന്ന ഹാര്‍ഡ് വെയര്‍, സോഫ്റ്റ് വെയര്‍ പിന്തുണ ഗൂഗിള്‍ പിന്‍വലിച്ചതും  വാര്‍ത്തയായിരുന്നു. ഗൂഗിളിന് പിന്നാലെ മൈക്രോസോഫ്റ്റും ഫെയ്‌സ്ബുക്കും മറ്റ് ചില കമ്പനികളും വാവേയ് ഫോണുകളെ കൈവിട്ടിരുന്നു. എന്നാല്‍ ചില കമ്പനികള്‍ ഉത്തരവില്‍ എടുത്തു...

മൊബൈല്‍ നെറ്റ് വര്‍ക്കും, വൈഫൈയും ഇല്ലാതെ കോള്‍ ചെയ്യാം; ടെലികോം രംഗത്ത് വമ്പന്‍ കുതിച്ചു ചാട്ടത്തിന് ഓപ്പോ

മൊബൈല്‍ നെറ്റ് വര്‍ക്ക്, വൈഫൈ, ബ്ലൂടൂത്ത് സേവനങ്ങള്‍ ഇല്ലാതെ മറ്റു ഫോണുകളുമായി ആശയവിനിമയം നടത്താന്‍ സഹായിക്കുന്ന പുതിയ ടെക്‌നോളജി അവതരിപ്പിച്ച് ഓപ്പോ. ഷാങ്ഹായില്‍ നടക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിലാണ് മെഷ് ടോക്ക് എന്ന സാങ്കേതിക വിദ്യ ഓപ്പോ അവതരിപ്പിച്ചത്. വോയിസ് മെസേജ്, വോയിസ് കോള്‍, ടെക്സ്റ്റ് മെസേജ്...
Forensic