വോട്ടിംഗ് മെഷീനിലെ ക്രമക്കേട്: പരാതി വസ്തുതാ വിരുദ്ധം, വോട്ടർക്കെതിരെ നിയമ നടപടിയെന്ന് കോഴിക്കോട് കളക്ടർ

തിരഞ്ഞെടുപ്പിനിടെ ഉയർന്ന വോട്ടിംഗ് മെഷീനിലെ ക്രമക്കേട് പരാതി വസ്തുതാ വിരുദ്ധമാണെന്ന് കോഴിക്കോട് ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ്. തെറ്റായ പരാതി ഉന്നയിച്ച വോട്ടര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കളക്ടർ അറിയിച്ചു.

നോർത്ത് മണ്ഡലത്തിലെ പതിനേഴാം നമ്പര്‍ ബൂത്തില്‍ ഒരു ചിഹ്നത്തില്‍ ചെയ്ത വോട്ട് മറ്റൊരു ചിഹ്നത്തില്‍ പതിയുന്നുവെന്നായിരുന്നു വോട്ടറുടെ പരാതി. പരാതിയെ തുടർന്ന് ടെസ്റ്റ് വോട്ട് നടത്തി. എന്നാൽ ടെസ്റ്റ് വോട്ടില്‍ പരാതി ശരിയല്ലെന്ന് വ്യക്തമായി. ഇതിന്റെ അടിസ്ഥാനത്തിൽ തെറ്റായ പരാതി ഉന്നയിച്ച വോട്ടര്‍ നിയമനടപടി സ്വീകരിക്കേണ്ടി വരുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.