'യുഡിഎഫിനെ വിശ്വസിക്കാനാവില്ല', ഇടതുപക്ഷം ശ്വസിക്കുന്ന വായുവിൽ പോലും മതവർഗീയ വിരുദ്ധ നിലപാടും ബിജെപി വിരുദ്ധതയുമുണ്ട്: മുഹമ്മദ്‌ റിയാസ്

യുഡിഎഫിനെ വിശ്വസിക്കാനാവില്ലെന്നും ഇതിന്റെ ഭാഗമായി ജനം തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ മുന്നണിക്ക് ഒപ്പം നിൽക്കുമെന്നും മന്ത്രി പിഎ മുഹമ്മദ്‌ റിയാസ്. ഓരോ ചലനത്തിലും ചിരിയിലും ഹസ്തദാനത്തിൽ പോലും ജനങ്ങളുടെ ആഗ്രഹം അനുസരിച്ചായിരിക്കണം പ്രവർത്തനമെന്നും റിയാസ് പറഞ്ഞു. വോട്ട് ചെയ്ത ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Read more

ഇടതുപക്ഷമെന്താണെന്ന് ജനങ്ങൾക്കറിയാം. ഇടതുപക്ഷം ശ്വസിക്കുന്ന വായുവിൽ പോലും മതവർഗീയ വിരുദ്ധ നിലപാടും ബിജെപി വിരുദ്ധതയുമുണ്ട്. അത് അവസാന ശ്വാസം വരെയുണ്ടാകുമെന്നും റിയാസ് പറഞ്ഞു. അതേസമയം ഇടതുപക്ഷ മുന്നണി പ്രവർത്തകർ ജാഗ്രത പാലിക്കണമെന്നും അത് മന്ത്രിയായാലും നേതാക്കൾ ആയാലും ജാഗ്രത വേണമെന്നും റിയാസ് പറഞ്ഞു.