ട്രാക്കിലെ മിന്നല്‍പ്പിണരായി ക്രിസ്റ്റ്യന്‍ കോള്‍മാന്‍; ഫിനിഷിങ് ലൈന്‍ തൊട്ടത് 9.76 സെക്കന്റില്‍

ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ വേഗരാജാവായി അമേരിക്കയുടെ യുവതാരം ക്രിസ്റ്റ്യന്‍ കോള്‍മാന്‍. 100 മീറ്റര്‍ ഫൈനലില്‍ 9.76 സെക്കന്റില്‍ ഫിനിഷിങ് ലൈന്‍ തൊട്ടാണ് അമേരിക്കന്‍ താരം സ്വര്‍ണം കഴുത്തിലണിഞ്ഞത്. കരിയറിലെ ഏറ്റവും മികച്ച സമയത്തോടെയായിരുന്നു ഈ സ്വര്‍ണനേട്ടം. കഴിഞ്ഞ വര്‍ഷം ബ്രസ്സല്‍സ് ഡയമണ്ട് ലീഗില്‍ 9.79 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്തതായിരുന്നു...

ഇറാനിലെ വനിതകള്‍ക്ക് ഇനി മുതല്‍ ഫുട്‌ബോള്‍ മത്സരങ്ങള്‍ നേരിട്ട് കാണാം; വിലക്ക് നീക്കി സര്‍ക്കാര്‍

ഫുട്‌ബോള്‍ സ്റ്റേഡിയങ്ങളിലെത്തി കാല്‍പ്പന്ത് മത്സരങ്ങള്‍ കാണുന്നതിന് സ്ത്രീകള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം ഇറാന്‍ പിന്‍വലിച്ചു. ഫിഫാ പ്രസിഡന്റ് ജിയാനി ഇന്‍ഫെന്റിനോയാണ് നിയന്ത്രണം പിന്‍വലിച്ച കാര്യം വ്യക്തമാക്കിയത്. ഇതോടെ കായിക മത്സരങ്ങള്‍ നേരിട്ട് കാണുന്നതിന് അനുമതി തേടി ദീര്‍ഘനാളുകളായി രാജ്യത്ത് നടക്കുന്ന പ്രതിഷേധങ്ങള്‍ക്ക് പുതിയ വഴിത്തിരിവുണ്ടായിരിക്കുകയാണ്. സ്റ്റേഡിയങ്ങളിലെത്തി കായിക മത്സരങ്ങള്‍ കാണുന്നതിനുള്ള...

ലോക വെയിറ്റ് ലിഫ്റ്റിങില്‍ റെക്കോഡ് നേട്ടം സ്വന്തമാക്കി ഇന്ത്യയുടെ മീരാബായി ചാനു; എടുത്തുയര്‍ത്തിയത് 201കിലോ

ലോക വെയിറ്റ്ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടാന്‍ ഇന്ത്യയുടെ മീരാബായി സായ്കോം ചാനുവിനായില്ല. എന്നാല്‍, ഭാരോദ്വഹനത്തില്‍ മറ്റൊരു ഇന്ത്യന്‍ വനിതാ താരത്തിനും സാധിക്കാത്ത നേട്ടം മീരാബായ് സ്വന്തമാക്കി. തന്റെ ശരീരഭാരത്തിന്റെ നാല് മടങ്ങ് അധികം ഭാരമാണ് താരം എടുത്തുയര്‍ത്തിയത്. 49 കിഗ്രാം വിഭാഗത്തില്‍ 201 കിഗ്രാം ഭാരം എന്ന മാന്ത്രിക...

പരമാവധി അധ്വാനിച്ചിട്ടും അന്ന് 100ല്‍ വെറും മൂന്ന്: വിരാട് കോലി

ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലിക്ക് നേരെ പന്തെറിഞ്ഞ് പിടിച്ച് നില്‍ക്കുക എന്നത് ബൗളര്‍മാര്‍ക്ക് അന്നും ഇന്നും വലിയ സമസ്യയാണ്. സ്പിന്നിനും ബൗണ്‍സിനും ടേണിനുമെല്ലാം മുന്നില്‍ പിടിച്ച് നില്‍ക്കുന്ന കോലിയെ വട്ടം കറക്കിയത് കണക്കാണ്. സ്‌കൂള്‍ കാലത്തെ വിശേഷങ്ങളാണ് ഒരു അഭിമുഖത്തില്‍ കോലി തുറന്ന് പറഞ്ഞിരിക്കുന്നത്. പത്താം...

പന്തിന് സ്ഥിരതയില്ല, ധോണിയുടെ കാര്യം ഒന്നും പറയാനുമില്ല; കുംബ്ലൈയുടെ പ്രതികരണം

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ മഹേന്ദ്ര സിങ് ധോണിയുടെ വിരമിക്കലുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി പറയാതെ മുന്‍ ഇന്ത്യന്‍ നായകനും കോച്ചുമായ അനില്‍ കുംബ്ലൈ. ധോണിയുടെ കാര്യത്തില്‍ ഉറപ്പില്ലെന്ന മറുപടിയാണ് കുബ്ലൈ നല്‍കുന്നത്. ലോകകപ്പിന് പിന്നാലെ ധോണി വിരമിക്കുന്നതായി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഔദ്യോഗികമായി പ്രഖ്യാപനമൊന്നും...

ഷാരൂഖ് ഖാന്റെ ടീമിനൊപ്പം ഡ്രസിങ് റൂമില്‍; പുലിവാല് പിടിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നായകന്‍

കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ട്രിബാങ്കോ നൈറ്റ് റൈഡേഴ്‌സിന്റെ പ്രചാരണ പരിപാടിയില്‍ പങ്കെടുത്ത് പുലിവാല് പിടിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നായകന്‍ ദിനേശ് കാര്‍ത്തിക്. കരീബിയന്‍ പ്രീമിയര്‍ ലീഗിന്റെ ഉദ്ഘാടന മത്സരത്തിനിടെ ട്രിബാങ്കോ നൈറ്റ് റൈഡേഴ്‌സിന്റെ ഡ്രസിങ് റൂമില്‍ ദിനേശ് കാര്‍ത്തിക്കിനെ കണ്ട സംഭവത്തില്‍ ബിസിസിഐ വിശദീകരണം ആവശ്യപ്പെട്ടു. ബോളിവുഡ്...

ഞെട്ടിക്കുന്ന തീരുമാനവുമായി സഞ്ജു; മാച്ച് ഫീയായ ഒന്നര ലക്ഷം ഉപഹാരമായി നല്‍കി

ദക്ഷിണാഫ്രിക്ക എക്കെതിരെ നടന്ന ഏകദിന പരമ്പരയില്‍ നിന്നും ലഭിച്ച മാച്ച് ഫീ ഗ്രൗണ്ട് ജീവനക്കാര്‍ക്ക് നല്‍കി മലയാളി താരം സഞ്ജു സാംസണ്‍. 4-1നാണ് ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. അവസാനത്തെ രണ്ട് മത്സരങ്ങളിലാണ് സഞ്ജു ഇന്ത്യക്കായി കളത്തിലിറങ്ങിയത്. മഴയില്‍ മത്സരം മുടങ്ങാനിരിക്കെ വളരെ വേഗത്തില്‍ ഗ്രൗണ്ട് മത്സരത്തിനായി...

ഇന്ത്യയുടെ ഏറ്റവും മികച്ച സ്പിന്നര്‍ അദ്ദേഹം തന്നെ; ടീമില്‍ കളിപ്പിക്കാന്‍ വഴിയുണ്ടാക്കണമെന്ന് കുംബ്ലൈ

നിലവില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍ ആണെന്ന് ഇതിഹാസ സ്പിന്നര്‍ അനില്‍ കുംബ്ലൈ. രവിചന്ദ്രന്‍ അശ്വിനെ ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്താന്‍ ടീം മാനേജ്‌മെന്റ് വഴികള്‍ കണ്ടെത്തണമെന്നും കുംബ്ലൈ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി. 'രവിചന്ദ്രന്‍ അശ്വിനാണ് നിലവില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച സ്പിന്നര്‍ പരിക്ക്മൂലമാണ് കഴിവിനൊത്ത...

ധോണിയുടെ പകരക്കാരനാകാന്‍ സഞ്ജു; സാധ്യതകള്‍ ശക്തം

മഹേന്ദ്ര സിങ് ധോണിയുടെ പകരക്കാരനാകാന്‍ മലയാളി താരം സഞ്ജു സാംസണ് സാധ്യതയേറെ. ദക്ഷിണാഫ്രിക്ക എക്കെതിരെ തകര്‍പ്പന്‍ ബാറ്റിങ്ങാണ് സഞ്ജു കാഴ്ചവച്ചത്. 48 പന്തില്‍ 91 റണ്‍സെടുത്ത് സഞ്ജു മാന്‍ ഓഫ് ദ മാച്ചായി. അഞ്ച് മത്സരങ്ങളുണ്ടായ പരമ്പര 4-1 എന്ന സ്‌കോറിനാണ് ഇന്ത്യ എ ടീം നേടിയത്. അടുത്ത...

സെറീനയെ വീഴ്ത്തി ബിയാന്‍ക; ടെന്നീസില്‍ പുതു ഉദയം

യുഎസ് ഓപ്പണ്‍ വനിതാ സിംഗിള്‍സില്‍ സെറീന വില്യംസിനെ തോല്‍പ്പിച്ച് കിരീടം സ്വന്തമാക്കി കാനഡയുടെ ബിയാന്‍ക ആന്‍ന്ദ്രേസ്‌ക്യു. ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ എതിരാളികള്‍ക്കെതിരെ ഗംഭീര പ്രകടനം നടത്തി മുന്നേറിയ സെറീന തുടര്‍ന്ന് തോല്‍വി ഏറ്റുവാങ്ങുകയായിരുന്നു. സ്‌കോര്‍ 6-3, 7-5. ടൂര്‍ണമെന്റിന്റെ ആദ്യ സെറ്റ് 6-3ന് സ്വന്തമാക്കി ബിയാന്‍ക ചരിത്രം സൃഷ്ടിക്കുകയായിരുന്നു. തുടര്‍ച്ചയായി...