Kalyan Jewellers Ad

ലോകത്തിലെ സമ്പന്നരായ വനിതാ കായികതാരങ്ങളുടെ പട്ടിക പുറത്തു വിട്ട് ഫോബ്‌സ്; ഇടം നേടി പി. വി. സിന്ധുവും

ഫോര്‍ബ്സ് മാസികയുടെ ഏറ്റവും വരുമാനമുള്ള വനിതാ കായികതാരങ്ങളുടെ പട്ടികയില്‍ ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം പി.വി. സിന്ധു ഇടംനേടി. പട്ടികയിലെ ഏക ഇന്ത്യന്‍ താരം സിന്ധുവാണ്. 5.5 മില്യണ്‍ ഡോളര്‍ വാര്‍ഷിക വരുമാനവുമായി ഫോര്‍ബ്‌സ് മാഗസിന്‍ പുറത്തിറക്കിയ പട്ടികയില്‍ പതിമൂന്നാം സ്ഥാനത്താണ് പി. വി. സിന്ധു. ടെന്നീസ് താരങ്ങള്‍ക്ക് ആധിപത്യമുള്ള...

വീണ്ടും യുവി, ഇത്തവണ അര്‍ധസെഞ്ചുറി

ഗ്ലോബല്‍ ടി20 ലീഗില്‍ മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിങ്ങിന്റെ ബാറ്റിംഗ് വിസ്‌ഫോടനം. ടൊറണ്ടോ നാഷല്‍സിന് വേണ്ടി മത്സരിച്ച യുവി 22 പന്തില്‍ അര്‍ധസെഞ്ചുറി എടുത്തു. തകര്‍പ്പന്‍ പ്രകടനം കാഴ്ച വച്ച് താരം കത്തിക്കയറിയെങ്കിലും ടൊറണ്ടോ 11 റണ്‍സിന് തോറ്റു. ബ്രാംപ്റ്റണ്‍ 223 റണ്‍സിന്റെ വിജയ ലക്ഷ്യം ഉയര്‍ത്തിയപ്പോള്‍...

പ്രീമിയര്‍ ലീഗില്‍ ഇടംകൈയ്യന്‍ ബാറ്റ്‌സ്മാനായി മുരളി വിജയ്; അത്ഭുതത്തോടെ കാണികള്‍

വലം കൈയ്യന്‍ ബാറ്റ്‌സ്മാനായ മുരളി വിജയന്‍ പ്രീമിയര്‍ ലീഗിനിടെ ഇടംകൈയ്യനായി. തമിഴ്‌നാട് പ്രീമിയര്‍ ലീഗിനിടെയാണ് മുരളി ഇടംകൈയ്യനായി ബാറ്റ് ചെയ്ത് ക്രിക്കറ്റ് ലോകത്തെ അത്ഭുതപ്പെടുത്തിയിരിക്കുന്നത്. വെസ്റ്റിന്‍ഡീസ് പര്യടനത്തില്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമിലില്ലാത്ത മുരളി നിലവില്‍ തമിഴ്‌നാട് പ്രീമിയര്‍ ലീഗില്‍ റൂബി ത്രിച്ചി വാരിയേഴ്‌സിന് വേണ്ടി കളിക്കുകയാണ്. കളിക്കിടെ ഡിണ്ടിഗല്‍...

സൈനി വന്നില്ലായിരുന്നെങ്കില്‍ എന്താകുമായിരുന്നേനെ; മുന്‍ ഇന്ത്യന്‍ താരങ്ങള്‍ക്കെതിരെ ഗംഭീര്‍

മൂന്ന് വിക്കറ്റ് എടുത്ത് അരങ്ങേറ്റം ഗംഭീരമാക്കിയാണ് ഇന്ത്യന്‍ സ്‌പേസര്‍ നവ്ദീപ് സൈനി ടി20യില്‍ ചരിത്രം കുറിച്ചത്. സൈനിയുടെ മികവ് എല്ലാവരും വാനോളം ഉയര്‍ത്തിയപ്പോള്‍ മുന്‍ ഇന്ത്യന്‍ താരങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീറെത്തി. ഗൗതം ഗംഭീറായിരുന്നു സൈനിയുടെ മികവ് ആദ്യം തിരിച്ചറിയുന്നതും, ആഭ്യന്തര ക്രിക്കറ്റിലേക്ക് കൊണ്ടുവന്നതും....

ടി20യില്‍ പന്തിന് പൂജ്യം; താങ്കള്‍ എന്ന് പക്വത തെളിയിക്കുമെന്ന് ആരാധകര്‍

ടി20 മത്സരത്തിലെ ആദ്യ പരമ്പരയില്‍ പന്തിന് പൂജ്യം. ഇന്നലെ ഫ്‌ളോറിഡയില്‍ നടന്ന ആദ്യ മത്സരത്തില്‍ ഋഷഭ് പന്തിന് മേല്‍ വലിയ പ്രതീക്ഷകളായിരുന്നു ഇന്ത്യന്‍ ആരാധകര്‍ക്കുണ്ടായിരുന്നത്. മത്സരത്തില്‍ നാലാമതായാണ് പന്ത് ക്രീസിലെത്തിയത്. എന്നാല്‍ ആദ്യ പന്തില്‍ തന്നെ പൂജ്യത്തിന് പുറത്താവുകയായിരുന്നു. സ്റ്റാര്‍ സ്പിന്നര്‍ സുനില്‍ നരൈന്റെ പന്ത് ഷെല്‍ഡണ്‍ കോട്രല്‍...

ഫ്രഞ്ച് സൂപ്പര്‍ കപ്പ്; ഒമ്പതാം തവണയും പിഎസ്ജിക്ക്

ഫ്രഞ്ച് സൂപ്പര്‍ കപ്പില്‍ ഒമ്പതാം തവണയും മുത്തമിട്ട് പിഎസ്ജി. ഫൈനലില്‍ റെനീസിനെ 2-1ന് തോല്‍പ്പിച്ചാണ് പിഎ്ജിയുടെ നേട്ടം. എഡിന്‍സന്‍ കവാനി, കെയ്ലിയന്‍ എംബാപ്പ എന്നിവരെ മുന്നില്‍ നിര്‍ത്തി 5-3-2 ഫോര്‍മേഷനില്‍ പിഎസ്ജി ഇറങ്ങിയപ്പോള്‍, 4-2-3-1 ഫോര്‍മേഷനിലാണ് റെനീസ് എത്തിയത്. തുടക്കത്തില്‍ സമ്പൂര്‍ണ്ണ ആധിപത്യം പുലര്‍ത്തി പിഎസ്ജി കളിച്ചെങ്കിലും റെനീസ്...

ബ്രസീല്‍-അര്‍ജന്റീന പോരാട്ടത്തിന് വീണ്ടും കളമൊരുങ്ങുന്നു; ഇത്തവണ സൗദിയില്‍ വച്ച്

ബ്രസീല്‍-അര്‍ജന്റീന ഫുട്‌ബോള്‍ പോരാട്ടത്തിന് വീണ്ടും കളമൊരുങ്ങുന്നു. നവംബര്‍ 14ന് നടക്കുന്ന മത്സരത്തിന് സൗദി അറേബ്യ വേദിയാകും. എന്നാല്‍ ലയണല്‍ മെസ്സി കളിക്കളത്തിലുണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. കോപ്പ വിവാദത്തെ തുടര്‍ന്ന് ലാറ്റിനമേരിക്കന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ മെസ്സിയെ വിലക്കിയിരിക്കുകയാണ്. മെസ്സി ഇല്ലെങ്കിലും മറ്റ് പ്രമുഖ താരങ്ങളെല്ലാം മത്സരത്തില്‍ പങ്കെടുക്കും. ബ്രസീല്‍ താരം നെയ്മര്‍...

ദ്യുതി ചന്ദിന് ചരിത്രനേട്ടം; ലോക യൂണിവേഴ്സിറ്റി ഗെയിംസില്‍ നൂറ് മീറ്ററില്‍ സ്വര്‍ണം

ചരിത്രനേട്ടവുമായി ഇന്ത്യന്‍ അത്‌ലറ്റ് ദ്യുതി ചന്ദ്. ഇറ്റലിയിലെ നാപ്പോളിയില്‍ നടക്കുന്ന ലോക യൂണിവേഴ്സിറ്റി ഗെയിംസില്‍ 100 മീറ്റര്‍ ഓട്ടത്തില്‍ 11.32 സെക്കന്റില്‍ ഓടിയെത്തിയാണ് ദ്യുതി സ്വര്‍ണം നേടിയത്. ഇതോടെ ഒരു അന്താരാഷ്ട്ര മത്സരത്തിലും ലോക യൂണിവേഴ്സിറ്റി ഗെയിംസിലും സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോഡും ദ്യുതി...

ടെന്നീസ് കോര്‍ട്ടിലെ ആ കൗമാരതാരം കരഞ്ഞതെന്തിന്?

സയന്‍സ് പരീക്ഷ കഴിഞ്ഞ് അവള്‍ നേരെ എത്തിയത് ടെന്നീസ് കോര്‍ട്ടിലേക്കായിരുന്നു. ആ പതിനഞ്ചുകാരിയുടെ കണ്ണില്‍ വീനസ് വില്യംസെന്ന വലിയ താരത്തോട് ഏറ്റുമുട്ടുന്നുവെന്ന ആശങ്കകള്‍ ഒന്നും ഉണ്ടായിരുന്നില്ല. അവള്‍ക്ക് മുന്നിലേക്ക് ചീറി പാഞ്ഞു വരുന്ന പന്തുകള്‍ മാത്രമായിരുന്നു എതിരാളി. കളിക്കളത്തില്‍ മുപ്പത് തികഞ്ഞ കൈയടക്കത്തോടെയും മനഃസാന്നിധ്യത്തിലും കളിച്ചു. എതിരാളിയായ വീനസ്...