Kalyan Jewellers Ad

റോണോയ്‌ക്ക് എതിരെ ബലാത്സംഗ കേസ്, നിര്‍ണായക പ്രഖ്യാപനവുമായി കോടതി

അമേരിക്കന്‍ മോഡല്‍ കാതറീന്‍ മയോര്‍ഗ നല്‍കിയ ബലാത്സംഗക്കേസില്‍ പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ആശ്വാസം. കാതറീന്‍ മയോര്‍ഗയുടെ പരാതിയില്‍ റൊണാള്‍ഡോയ്‌ക്കെതിരെ തെളിവൊന്നും ലഭിച്ചില്ലെന്ന് യു.എസ് അഭിഭാഷകര്‍ കോടതിയെ അറിയിച്ചു. ഇതോടെ റൊണാള്‍ഡോയെ പ്രോസിക്യൂട്ട് ചെയ്യാന്‍ തെളിവുകളൊന്നും ഇല്ലാത്ത സാഹചര്യത്തില്‍ കേസ് തുടരാനാകില്ലെന്ന് നെവാഡ ഡിസ്ട്രിക്ട് അറ്റോര്‍ണിയും...

ഗോളടി യന്ത്രം!, സെനഗല്‍ പടക്കുതിര ബ്ലാസ്‌റ്റേഴ്‌സില്‍

സെനഗല്‍ താരം കേരള ബ്ലാസ്റ്റേഴ്‌സ് ഫുട്‌ബോള്‍ ടീമില്‍. ബ്ലാസ്റ്റേഴ്‌സ് മധ്യനിരയ്ക്കു കരുത്തേകാന്‍ സെനഗല്‍ മിഡ്ഫീല്‍ഡര്‍ മുഹമ്മദ് മുസ്തഫ നിങ്ങുമായാണ് ടീം മാനേജുമെന്റ് കരാര്‍ ഒപ്പിട്ടിരി്കകുന്നത്. 184 സെന്റിമീറ്റര്‍ ഉയരമുള്ള മുസ്തഫ (30) സെന്‍ട്രല്‍ മിഡ് ഫീല്‍ഡര്‍ പൊസിഷനിലാകും കളിക്കുക. മുസ്തഫ ടീമിലെത്തിയതു സന്തോഷകരമാണെന്നു ബ്ലാസ്റ്റേഴ്‌സ് മുഖ്യ പരിശീലകന്‍ എല്‍കോ...

വരുന്നു, കേരള ബ്ലാസ്റ്റേഴ്സിന്റെ ഗോൾ കീപ്പിംഗ് അക്കാദമി

ഗോൾ കീപ്പിംഗിൽ മികച്ച താരങ്ങളെ വളർത്തിയെടുക്കുന്നതിന്റെ ഭാഗമായി കേരള ബ്ലാസ്റ്റേഴ്‌സ് ഫുട്ബോൾ ക്ലബ് രാജ്യത്തെ ആദ്യത്തെ ഗോൾ കീപ്പിംഗ് അക്കാദമി കൊച്ചിയിൽ ആരംഭിക്കുന്നു. മുൻ ഇംഗ്ളീഷ് താരം ജോൺ ബുറിഡ്‌ജ്‌ പ്രതിഭകളെ കണ്ടെത്തുകയും പരിശീലിപ്പിക്കുകയും ചെയ്യും ഫുട്ബോൾ താരങ്ങളിൽ ഗോൾ കീപ്പിങ് കഴിവ് വികസിപ്പിക്കുകയാണ് അക്കാദമിയുടെ ലക്ഷ്യമെന്ന് കേരള...

അവര്‍ വഞ്ചിച്ചു, ഗുരുതര ആരോപണവുമായി മെസി

കോപ അമേരിക്ക ടൂര്‍ണമെന്റിന്റെ സെമിയില്‍ ബ്രസീലിനോട് തോറ്റതിന് പിന്നാലെ സംഘാടകരേയും റഫറിമാരേയും കുറ്റപ്പെടുത്തി അര്‍ജന്റീന്‍ താരം ലയണല്‍ മെസി. റഫറിമാരും കോപ അധികൃതരും ബ്രസീലിന് അനുകൂലമായാണ് പെരുമാറിയതെന്ന് മെസി ആരോപിക്കുന്നു. റഫറിയെയും വീഡിയോ അസിസ്റ്റന്റ് റഫറിയെയും ബാഴ്സലോണ സൂപ്പര്‍ താരം രൂക്ഷമായി വിമര്‍ശിച്ചു. മത്സരത്തില്‍ അഗ്യൂറോയെ വീഴ്ത്തിയതിന് അര്‍ജന്റീനക്ക്...

മെസിയോട് കാലം അനീതി ആവര്‍ത്തിക്കുന്നു, വീണ്ടും സങ്കടക്കണ്ണീര്‍

കാലം മെസിയോട് അനീതി ആവര്‍ത്തിച്ചു. കോപ്പ അമേരിക്ക സെമി ഫൈനലില്‍ ബദ്ധവൈരികളായ ബ്രസീലിനോട് തോറ്റ് അര്‍ജന്റീന പുറത്തായി. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു ബ്രസീലിന്റെ തകര്‍പ്പന്‍ ജയം. ഇതോടെ കിരീട വരള്‍ച്ച നേരിടുന്ന അര്‍ജന്റീനയുടേയും നായകന്‍ ലയണല്‍ മെസിയുടേയും കാത്തിരിപ്പ് ഇനിയും തുടരും. ബ്രസീലിനായി ജെസൂസും റോബര്‍ട്ടോ ഫിര്‍നോയുമാണ് ഗോളുകള്‍ നേടിയത്....

മെസി ഒരു നൂറ് വര്‍ഷം കൂടി ജീവിച്ചിരിക്കാന്‍ ആഗ്രഹിക്കുന്നു: റൊണാള്‍ഡോ

ലയണല്‍ മെസിയുടെ ജന്മദിനത്തില്‍ ബ്രസീലിയന്‍ ഫുട്‌ബോള്‍ ഇതിഹാസം റൊണാള്‍ഡോ സ്പാനിഷ് മാധ്യമമായ മാര്‍സയ്ക്ക് നല്‍കിയ അഭിമുഖം വൈറലാകുന്നു. മെസി ഒരു നൂറു വര്‍ഷം കൂടി ജീവിച്ചിരിക്കാന്‍ താന്‍ ആഗ്രഹിക്കുന്നതായാണ് ഒരുകാലത്ത് ഫുട്‌ബോള്‍ ലോകം അടക്കിവാണ റൊണാള്‍ഡോ പറയുന്നത്. 'മെസിയ്ക്ക് ജന്മദിനാശംസകള്‍, മെസി ഒരു നൂറു വര്‍ഷക്കാലം കൂടി ജീവിച്ചിരിക്കണമെന്നാണ്...

മെസിയാണെന്ന വ്യാജേന 23 യുവതികളുമായി കിടക്ക പങ്കിട്ടു, ‘ഇറാനിയന്‍ മെസി’ വിവാദത്തില്‍

ഇറാനിയന്‍ സ്വദേശിയായ റാസ പരസ്‌തേഷിവിന് ഫുട്‌ബോള്‍ സൂപ്പര്‍ താരം ലയണല്‍ മെസിയുമായുളള അമ്പരപ്പിക്കുന്ന രൂപസാദൃശ്യം ലോകമാധ്യമങ്ങള്‍ ഏറെ ആഘോഷിച്ച വാര്‍ത്തകളിലൊന്നാണ്. മെസിയുമായുളള രൂപസാദൃശ്യം തന്റെ സ്വകാര്യത നഷ്ടപ്പെടുത്തിയെന്ന റാസയുടെ പരാതി ഏറെ ശ്രദ്ധപിടിച്ച് പറ്റിയിരുന്നു. എന്നാല്‍ മെസിയുമായുള്ള തന്റെ രൂപസാദൃശ്യം സ്ത്രീകളെ പാട്ടിലാക്കാന്‍ റാസ ഉപയോഗിച്ചുവെന്നാണ് പുറത്ത് വരുന്ന...

അമ്പരപ്പിച്ച് ബാഴ്‌സ, നെയ്മര്‍ തിരിച്ചെത്തി!?

ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ ജൂനിയര്‍ ബാഴ്‌സലോണയില്‍ തിരിച്ചെത്തിയതായി റിപ്പോര്‍ട്ട്. ജര്‍മ്മനിയിലെ നമ്പര്‍ വണ്‍ ചാനലായ എആര്‍ഡിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതോടെ ബാഴ്‌സയുടെ ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ഫുട്‌ബോള്‍ ലോകം. ബാഴ്‌സ പ്രസിഡന്റ് ജോസഫ് മറിയാ ബാര്‍ത്തോമിയയുമായി നെയ്മര്‍ കൂടിക്കാഴ്ച നടത്തുകയും പിഎസ്ജിയില്‍ ഇപ്പോള്‍ ലഭിക്കുന്ന വേതനത്തേക്കാള്‍...

വസന്തം അകന്നിട്ടില്ല, ഒടുവില്‍ അര്‍ജന്റീന ക്വാര്‍ട്ടറില്‍

കോപ്പ അമേരിക്ക ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ അര്‍ജന്റീന ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ഖത്തറിനെ എതിരില്ലാത്ത രണ്ട് ഗോളിന് തകര്‍ത്താണ് അര്‍ജന്റീനയുടെ മുന്നേറ്റം. വെനിസ്വേലയാണ് ക്വാര്‍ട്ടറില്‍ അര്‍ജന്റീനയുടെ എതിരാളി. ക്വാര്‍ട്ടറിലേക്ക് മുന്നേറാന്‍ വിജയം അനിവാര്യമായ ഘട്ടത്തിലാണ് മെസിയും കൂട്ടരും ഖത്തറിനെ നേരിടാന്‍ ഇറങ്ങിയത്. താരതമ്യേന മെച്ചപ്പെട്ട പ്രകടനം കാഴ്ച്ചവെച്ച അര്‍ജന്റീനയ്ക്കായി ലോറോ മാര്‍ട്ടിനസ്,...

മെസിയ്‌ക്കൊപ്പം സൂപ്പര്‍ താരങ്ങള്‍, അര്‍ജന്റീന പ്ലെയിംഗ് ഇലവന്‍

കോപ്പ അമേരിക്ക ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ആദ്യ മത്സരത്തിനൊരുങ്ങുകയാണ് അര്‍ജന്റീന. ഞായറാഴ്ച്ച നടക്കുന്ന മത്സരത്തില്‍ കൊളംമ്പിയയാണ് അര്‍ജന്റീനയുടെ എതിരാളി. മത്സരത്തിനുളള പ്ലേയിംഗ് ഇലവനെ അര്‍ന്റീന പരിശീലകന്‍ ലയണല്‍ സ്‌കലോണി പ്രഖ്യാപിച്ചു. ശനിയാഴ്ച്ച മാധ്യമങ്ങളോട് സംസാരിക്കവെയാണ് പരിശീലകന്‍ ലയണല്‍ സ്‌കലോണി ടീമിനെ പ്രഖ്യാപിച്ചത്. മികച്ച ടീമിനെയാണ് കൊളംബിയക്കെതിരെ അര്‍ജന്റീന അണിനിരത്തുന്നത്. സൂപ്പര്‍ താരം...