മിടുക്കനായിരുന്നു പിന്നെ എന്തൊക്കെയോ സംഭവിച്ചു, നിരാശപെടുത്തുന്നത് തുടർന്ന് കെപി രാഹുൽ; ആരാധകർ കലിപ്പിൽ

കെപി രാഹുൽ- വിങ്ങിലൂടെയുള്ള അതിവേഗ ആക്രമണം. തകർപ്പൻ ഡ്രിബ്ലിങ് മികവ്, പാസ് കൊടുക്കാനുള്ള മികവ്, ഗോളടിക്കാനുള്ള കഴിവ്. അങ്ങനെ എല്ലാം ചേർന്ന കംപ്ലീറ്റ് പാക്കേജ് ആയിരുന്നു കഴിഞ്ഞ സീസൺ വരെ കെപി രാഹുൽ എന്ന മിടുക്കനായ താരം. മലയാളി ആരാധകർ അദ്ദേഹത്തെ ഒരുപാട് സ്നേഹിച്ചു. സഹൽ അബ്‌ദുൾ സമദ് ടീം വിട്ടപ്പോൾ പോലും രാഹുൽ ടീമിൽ ഉണ്ടല്ലോ എന്ന രീതിയിൽ ആയിരുന്നു ആരാധകർ ആശ്വസിച്ചിരുന്നത്. അത്രമാത്രം കഠിനാധ്വാനിയായി അധ്വാനിച്ചിരുന്ന രാഹുലിൽ നിന്ന് ഒരുപാട് മാറി ഫുട്‍ബോൾ തന്നെ മറന്നുപോകുന്ന ഒരു രാഹുലായി അയാൾ മാറുന്ന സീസണാണ് ഇപ്പോൾ ആരാധകർ സാക്ഷ്യം വഹിച്ചത്.

കേരള ബ്ലാസ്റ്റേഴ്‌സ് പോയിന്റ് പട്ടികയിൽ മുന്നിൽ നിന്ന സീസൺ ആദ്യ പകുതിയിൽ പല മത്സരങ്ങളിലും ടീം എന്ന നിലയിലും വ്യക്തിഗത മികവിലും പല മത്സരങ്ങളിലും ജയിച്ചുകയറിയപ്പോൾ അതിൽ പലതിലും രാഹുൽ നിരാശപെടുത്തിയിരുന്നു. ഓരോ മത്സരങ്ങളും കഴിയുമ്പോൾ ഇന്ന് ശരിയാകും നാളെ ശരിയാകും എന്ന മട്ടിൽ മഞ്ഞപ്പടയുടെ ആരാധകർ ഇരുന്നു.

എന്നാൽ ഓരോ മത്സരങ്ങളും ചെലുംതോറും അയാൾ കൂടുതൽ കൂടുതൽ നിരാശപ്പെടുത്തുന്ന രീതി തുടർന്നു. ശേഷം സീസൺ രണ്ടാം പകുതിയിലും ബ്ലാസ്റ്റേഴ്‌സ് തുടർ തോൽവികളിലൂടെയും പരിക്കിന്റെ ബുദ്ധിമുട്ടിലൂടെയും ഒകെ പോയപ്പോൾ പരിചയസമ്പത്തുള്ള താരമായ രാഹുലിൽ ബ്ലാസ്റ്റേഴ്‌സ് പ്രതീക്ഷ വെച്ചെങ്കിലും പഴയ വേഗമോ താളമോ ഒന്നും കാണിക്കാതെ രാഹുൽ ഗ്രൗണ്ടിലൂടെ വെറുതെ ഓടുന്നു എന്ന കാഴ്ച്ച മാത്രമാണ് കാണാൻ പറ്റിയത്.

ഫിനിഷ് ചെയ്യാനോ, പാസ് ചെയ്യാനോ, പ്രതിരോധിക്കാനോ എന്നൊന്നും അറിയാതെ തന്റെ പഴയ നല്ല കാലത്തിൽ നിന്ന് ഏറെ അകന്ന രാഹുൽ പകരക്കാരനായി ഇറങ്ങിയ ഇപ്പോൾ കഴിഞ്ഞ നോർത്ത് ഈസ്റ്റുമായി നടന്ന മത്സരത്തിലും ടീം പരാജപെട്ടു. രാഹുൽ ഇറങ്ങിയ ശേഷമാണ് കളി തന്നെ എതിരാളികൾക്ക് അനുകൂലമായി മാറിയതെന്ന് പറയാം.

Read more

എന്തായാലും തുടർ മത്സരങ്ങളിൽ താരം ഫോമിലേക്ക് വരേണ്ടത് അത്യാവശ്യമാണ് ടീമിന്.