റൊണാൾഡോയാണോ മെസിയാണോ മികച്ചത്, അഭിപ്രായം പറഞ്ഞ് റോഡ്രി; ഏറ്റെടുത്ത് ആരാധകർ

ബാഴ്സലോണ ആരാധകർ മാത്രമല്ല ഫുട്‍ബോൾ ആരാധകർ ഏറെ ആരാധനയോടെ നോക്കി കാണുന്ന താരങ്ങളിൽ ഒരാളാണ് ബാഴ്സലോണ താരം പെഡ്രി. മധ്യനിരയിൽ ബാഴ്സയുടെ എഞ്ചിൻ എന്ന നിലയിൽ വിശേഷിപ്പാക്കപ്പെടാവുന്ന താരത്തെ കരിയറിൽ ഉടനീളം പരിക്കുകൾ ബാധിച്ചിട്ടുണ്ട്. എന്നിരുളും അതിൽ നിന്നെല്ലാം ഒരു തിരിച്ചുവരവാണ് താരം ഇപ്പോൾ ആഗ്രഹിക്കുന്നത്.

അടുത്ത് ഒരു മാധ്യമസ്ഥാപനത്തിന് നൽകിയ അഭിമുഖത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയാണോ ലയണൽ മെസിയാണോ മികച്ചത് എന്ന ചോദ്യം അദ്ദേഹത്തോട് ചോദിക്കുക ആയിരുന്നു. അതിന് യുവതാരം നൽകിയ മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. തന്റെ മുൻ സഹതാരം ലയണൽ മെസി തന്നെയാണ് മികച്ചത് എന്ന അഭിപ്രായമാണ് പെഡ്രി പറഞ്ഞത്.

പെഡ്രിയുടെ വാക്കുകൾ ഇങ്ങനെയാണ്:

” ഒരു സംശയവും കൂടാതെ പറയാൻ സാധിക്കും,ലയണൽ മെസ്സി തന്നെയാണ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരം, പക്ഷേ ക്രിസ്റ്റ്യാനോ റൊണാൾഡോയും മികച്ച താരമാണ്” പെഡ്രി പറഞ്ഞു. ബാഴ്സലോണ താരം ആയ പെഡ്രി ഈ അഭിപ്രായം പറഞ്ഞില്ലെങ്കിൽ അല്ലെ അത്ഭുതം ഉള്ളു എന്നാണ് റൊണാൾഡോ ആരാധകരുടെ അഭിപ്രായം.

Read more

ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസിയും നിലവിൽ നല്ല ഫോമിലാണ് കളിക്കുന്നത്. അതാത് ടീമുകൾക്ക് വേണ്ടി ഗോളടിച്ചുകൂട്ടാൻ ഇരുവർക്കും സാധിക്കുന്നുമുണ്ട്. എന്നാൽ കരിയറിലെ വളരെ നല്ല സമയത്തിലൂടെ കടന്നുപോകുന്ന റോഡ്രി പരിക്കിനോട് മല്ലിടുക ആയിരുന്നു സീസൺ മുഴുവൻ. എന്നാൽ താരം തിരിച്ചുവരവിന്റെ ഭാഗമായി പരിശീലനം ആരംഭിച്ചത് ടീമിന് പോസിറ്റീവ് വാർത്തയാണ്.