ആ റൊണാൾഡോയെ പോലെ ഒരു ദുരന്തനായകനാകാൻ എനിക്ക് പറ്റില്ല, വിരമിക്കുകയാണ് ഇപ്പോൾ തന്നെ; കായികലോകത്തെ ഞെട്ടിച്ച പ്രഖ്യാപനവുമായി ഇതിഹാസം

2023-ൽ വിരമിക്കുമെന്ന് പ്രഖ്യാപിച്ച ജോക്കി ഫ്രാങ്കി ഡെട്ടോറി, ക്രിസ്റ്റ്യാനോ റൊണാൾഡോയെപ്പോലെ തന്റെ കരിയർ അവസാനിക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞു. 1987 മുതൽ ബ്രിട്ടനിൽ 3,300-ലധികം റേസുകളിൽ വിജയിച്ച പ്രശസ്ത ഇറ്റാലിയൻ ഹോഴ്സ് റൈഡർ 2023-ൽ വിരമിക്കൽ തീരുമാനം അറിയിച്ചാണ് എത്തിയിരിക്കുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡിൽ റൊണാൾഡോയുടെ കരിയറിൽ സംഭവിച്ച കാര്യങ്ങളെയും ഓർത്തുകൊണ്ടാണ് തന്റെ തീരുമാനം ഇതിഹാസം വേഗത്തിലാക്കിയത്. മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ഉള്ള രണ്ടാം വരവിൽ ഒരു സമയം കഴിഞ്ഞ് അവസരം കിട്ടാതിരുന്ന ക്രിസ്റ്റ്യാനോ കൂടുതൽ സമയവും ബഞ്ചിലാണ് ചിലവഴിച്ചത്. അവസാനം ലോകപ്പിന് തൊട്ടുമുമ്പ് ക്ലബ്ബിനെതിരെ രൂക്ഷമായ വിമർശനം നടത്തി ക്ലബ് വിടുകയും ചെയ്തു

വിരമിക്കാനുള്ള തൻ്റെ പദ്ധതികളെക്കുറിച്ച് സംസാരിച്ച ഡെട്ടോറി പറഞ്ഞത് ഇങ്ങനെ:

“വിരമിക്കാനുള്ള എന്റെ തീരുമാനം ഈ സമയത്ത് അത്യാവശ്യമാണ്. താരതമ്യപ്പെടുത്താനല്ല, ക്രിസ്റ്റ്യാനോ റൊണാൾഡോയെ നോക്കൂ, അവൻ കളിക്കളത്തിൽ കുറച്ചു സമയവും ബഞ്ചിൽ കൂടുതൽ സമയവും ചിലവഴിച്ചു. അങ്ങനെ അവസാനിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. വലിയ മത്സരങ്ങളിൽ സവാരി ചെയ്യാൻ ഞാൻ പാടുപെടുന്നിടത്ത് ആ തീരുമാനം അത്യാവശ്യം ആകുന്നു. ഇപ്പോൾ എനിക്ക് സവാരി ചെയ്യാൻ നല്ല കുതിരകളുണ്ട്, അത് അങ്ങനെ പൂർത്തിയാക്കാൻ ഞാൻ ആഗ്രഹിക്കുന്നു.

ഇറ്റാലിയൻ റൈഡർ തുടർന്നു:

“അടുത്ത വർഷം, 2023, ഒരു ജോക്കി എന്ന നിലയിൽ എൻ്റെ അവസാന പ്രൊഫഷണൽ വർഷമായിരിക്കും. അടുത്ത വർഷം ഇത് എൻ്റെ ഫൈനൽ ആയിരിക്കുമെന്ന് റേസിംഗ് ലോകത്തോട് പറയാൻ എത്ര ഉചിതമായ ദിവസമാണ് ഞാൻ കുറച്ച് നാളായി ചിന്തിച്ചുകൊണ്ടിരിക്കുന്നത്. എൻ്റെ ഹൃദയം സവാരി തുടരാൻ ആഗ്രഹിക്കുന്നു. പക്ഷെ ഞാൻ ബുദ്ധി ഉപയോഗിക്കണം. എനിക്ക് 52 വയസ്സ് തികഞ്ഞു, അടുത്ത വർഷം എനിക്ക് 53 വയസ്സ് തികയും, അതിനാൽ ഇതാണ് ശരിയായ സമയം.”

ഏറെ നാളുകൾ താൻ സ്നേഹിച്ച ഒരു വിനോദവും അതോടൊപ്പം താമസിച്ച പ്രിയ രാജ്യമായ അമേരിക്കയും താൻ ഉപേക്ഷിച്ചേക്കുമെന്നും അദ്ദേഹം പറഞ്ഞു.