കോൺകകാഫ് ചാമ്പ്യൻസ് കപ്പിൽ നടന്ന ആദ്യ പാദ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ഇന്റർമയാമി പരാജയപ്പെട്ടിരുന്നു. മെക്സിക്കൻ ക്ലബ്ബായ മോന്റെറി ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് അവരെ പരാജയപ്പെടുത്തുകയായിരുന്നു. സ്വന്തം മൈതാനത്ത് നടന്ന ഈ മത്സരം മെസി കളിച്ചതുമില്ല. എന്നാൽ മോന്റെറി പരിശീലകനുമായ ഉണ്ടായ പ്രശ്നങ്ങളെ തുടർന്ന് മെസി എതിർ ഡ്രസിങ് റൂമിൽ എത്തിയെന്നും അവിടെ പ്രശ്‍നങ്ങൾ ഉണ്ടയാണെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ആ വിഷയവുമായി ബന്ധപ്പെട്ട് തന്നെയാണ് ഇപ്പോൾ കൂടുതൽ വ്യക്തത വന്നിരിക്കുന്നത്.
മെസി കളിക്കാതിരുന്ന മത്സരത്തിൽ പോലും അദ്ദേഹം വിവാദത്തിൽ വന്നിരിക്കുന്നതിനെക്കുറിച്ചാണ് വാർത്തകൾ വന്നത്. ടണലിൽ കൂടി നടക്കുന്ന സമയത്ത് മെസി തന്നെയാണ് പ്രശ്നങ്ങൾ തുടങ്ങിയതെന്ന് എതിർ പരിശീലകൻ പറഞ്ഞു. തുടർന്ന് അദ്ദേഹം മെസ്റ്റെ ചെകുത്താന്റെ മുഖമുള്ള കുള്ളൻ എന്ന് പറയുന്നതും വ്യക്തമായി കേൾക്കാം. എന്തായാലും സംഭവത്തെകുറിച്ച് പരിശീലകൻ പറയുന്നത് ഇങ്ങനെയാണ്:
“ആ കുള്ളന് ഭ്രാന്താണ്. ചെകുത്താന്റെ മുഖമാണ് അവൻ. മെസ്സി തന്റെ മുഷ്ടി ചുരുട്ടി എന്റെ മുഖത്തോട് ചേർത്തുകൊണ്ട് പറഞ്ഞു, നീ ആരാണ് എന്ന് ചോദിച്ച് തല്ലാൻ പോകുന്ന ഭാവത്തിലാണ് അവൻ വന്നത്. അവന്റെ നേരെ നോക്കി സംസാരിക്കാതെത്തിന് അവൻ ദേഷ്യപ്പെട്ടു. ഞാൻ ആ സമയം മറുപടിയൊന്നും പറഞ്ഞില്ല. ഇന്ററിന്റെ പരിശീലകന് സംഭവങ്ങൾ എല്ലാം അറിയാം. എന്നാൽ അദ്ദേഹം പ്രതികരിക്കില്ല. അവൻ ഒരു കളിപ്പാവ മാത്രമാണ്.” അദ്ദേഹം പറഞ്ഞു.
Read more
അതേസമയം മെസിക്കൊപ്പം ആരൊക്കെയാണ് ഡ്രസിങ് റൂമിൽ എത്തിയതെന്ന് വ്യക്തത ഇല്ല. അതേസമയം അടുത്ത ലെഗിൽ മെസി കളത്തിൽ ഇറങ്ങുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.