പാകിസ്ഥാന് ബാറ്റിംഗ് തകര്‍ച്ച; പ്രതീക്ഷ ബാബറില്‍
ഇംഗ്ലണ്ടിനെതിരേയുള്ള നിര്‍ണായകമായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ പാകിസ്ഥാന് ബാറ്റിംഗ് തകര്‍ച്ച. ഒന്നാം ദിനം മഴയെ തുടര്‍ന്ന് കളി നിര്‍ത്തി വെയ്ക്കുമ്പോള്‍ പാകിസ്ഥാന് 45.4 ഓവറില്‍ അഞ്ചു വിക്കറ്റിന് 126 റണ്‍സെന്ന നിലയിലാണ്. ബാബര്‍ അസമും (25) വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്വാനുമാണു (4) ക്രീസില്‍.
ടോസ് നേടി ബാറ്റിംഗിനിറങ്ങിയ...
പഞ്ചാബിന് ആശ്വാസം; സൂപ്പര്‍ താരം ടീമിനൊപ്പം ചേരും
ഐ.പി.എല്‍ 13-ാം സീസണ് തയ്യാറെടുത്തു കൊണ്ടിരിക്കുന്ന കിംഗ്സ് ഇലവന് പഞ്ചാബിന് ആശ്വാസവാര്‍ത്ത. കോവിഡ് മുക്തനായ സൂപ്പര്‍ താരം കരുണ്‍ നായര്‍ ടീമിനൊപ്പം ചേരും. രണ്ടാഴ്ചയ്ക്കു മുമ്പായിരുന്നു കരുണിന് രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്നു ചികില്‍സയിലായിരുന്ന താരം കോവിഡ് മുക്തനായി ടീമിനൊപ്പം ചേരാന്‍ സന്നദ്ധനാണെന്ന് ഫ്രാഞ്ചൈസിയെ അറിയിക്കുകയായിരുന്നു.
കരണ്‍ ഇല്ലാതെ യു.എ.ഇലേക്ക്...
സ്റ്റോക്സ് ഇല്ലാതെ ഇംഗ്ലണ്ട്; കളി കൈവിടാതിരിക്കാന്‍ പാകിസ്ഥാന്
ഇംഗ്ലണ്ട്- പാകിസ്ഥാന് രണ്ടാം ടെസ്റ്റ് സതാംപ്ടണില്‍ ഇന്ന് ആരംഭിക്കും. ആദ്യടെസ്റ്റില്‍ നേടിയ അവിശ്വസനീയ ജയത്തില്‍ ഇംഗ്ലണ്ട് ഇറങ്ങുമ്പോള്‍ കളി ജയിച്ച് പരമ്പരയില്‍ ഒപ്പമെത്താനാകും പാക് ശ്രമം.
ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്സ് ഇല്ലാതെയാണ് ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റിനിറങ്ങുന്നത്. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാന്‍ സ്റ്റോക്സ് പരമ്പരയില്‍ നിന്ന് പിന്മാറുകയായിരുന്നു. സ്റ്റോക്സിനും പകരം...
അച്ഛനാണത്രേ… അച്ഛന്; ക്രിസ്മസ് സമ്മാനം തരില്ലെന്ന് ബ്രോഡ്
പാകിസ്ഥാനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെ പാക് താരത്തോട് മോശം ഭാഷ പ്രയോഗിച്ചതിന് ഇംഗ്ലണ്ട് പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡിന് പിഴശിക്ഷ കിട്ടിയിരുന്നു. ഐ.സി.സിയുടെ മാച്ച് റഫറിയായി ജോലി ചെയ്യുന്ന ബ്രോഡിന്റെ അച്ഛന് ക്രിസ് ബ്രോഡാണ് താരത്തിനെതിരെ നടപടി സ്വീകരിച്ചത്. ഇപ്പോഴിതാ അച്ഛനോട് അതിന്റെ 'നീരസം' പ്രകടിപ്പിച്ചിരിക്കുകയാണ് ബ്രോഡ്.
മകനെന്ന പരിഗണന...
രാമന്റെ അനുഗ്രഹമുണ്ടെങ്കില്‍ തീര്‍ച്ചയായും ഇന്ത്യയിലെത്തി രാമക്ഷേത്രം കാണും: മുന്‍ പാക് താരം കനേരിയ
അയോദ്ധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിനായി നടന്ന ഭൂമിപൂജയെ പിന്തുണച്ച് മുന്‍ പാകിസ്ഥാന് സ്പിന്നര്‍ ഡാനിഷ് കനേരിയ രംഗത്ത് വന്നിരുന്നു. ലോകത്തിലെ മുഴുവന്‍ ഹിന്ദുക്കളെയും സംബന്ധിച്ച് ചരിത്രപരമായ ദിനമാണിതെന്ന് കനേരിയ ട്വീറ്റ് ചെയ്തത്. ഇപ്പോഴിതാ രാമന്റെ അനുഗ്രഹമുണ്ടെങ്കില്‍ തീര്‍ച്ചയായും ഇന്ത്യയിലെത്തി രാമക്ഷേത്രം കാണുമെന്ന് പറഞ്ഞിരിക്കുകയാണ് താരം.
'രാമക്ഷേത്രത്തിനായുള്ള ഭൂമിപൂജയ്ക്ക് പിന്തുണ നല്കി...
കളത്തിലിറങ്ങും മുമ്പേ രാജസ്ഥാന് തിരിച്ചടി; ഫീല്‍ഡിംഗ് കോച്ചിന് കോവിഡ്
ഐ.പി.എല്‍ 13ാം സീസണ് ഒരുങ്ങി കൊണ്ടിരിക്കുന്ന രാജസ്ഥാന് റോയല്‍സിന് അപ്രതീക്ഷിത തിരിച്ചടി. ഫീല്‍ഡിംഗ് കോച്ചായ ദിഷാന്ത് യാഗ്നിക്കിന്റെ കോവിഡ് പരിശോധനാഫലം പോസിറ്റീവായതാണ് ടീമിന് തിരിച്ചടിയായിരിക്കുന്നത്. യു.എ.ഇയിലേക്കു തിരിക്കാന്‍ അടുത്തയാഴ്ച ടീം മുംബൈയില്‍ ഒത്തുചേരാനിരിക്കെയാണ് ദിഷാന്തിന്റെ കോവിഡ് പരിശോധനാ ഫലം പോസിറ്റീവായത്.
നിലവില്‍ സ്വന്തം നാടായ ഉദയ്പൂരിലാണ് ദിഷാന്തുള്ളത്. 14...
മുംബൈ ക്രിക്കറ്റ് താരം ആത്മഹത്യ ചെയ്തു
മുംബൈ ക്രിക്കറ്റ് താരം കരണ്‍ തിവാരി (27)യെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മുംബൈയിലെ വസതിയില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ക്രിക്കറ്റ് കരിയറില്‍ എങ്ങും എത്താനാകാതെ പോയതിന്റെ നിരാശയില്‍ താരം ദുഃഖിതനായിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ആത്മഹത്യാകുറിപ്പൊന്നും കണ്ടെത്തിയിട്ടില്ല.
ടീമിലേക്ക് സെലക്ഷന് ലഭിക്കാത്തതില്‍ നിരാശനാണെന്നും, ജീവിതം അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്നതായും രാജസ്ഥാനിലുള്ള...
‘ഏറ്റവും ശക്തനായ എതിരാളി, മഹാനായ ക്യാപ്റ്റന്‍’; ഗാംഗുലിയെ പുകഴ്ത്തി അക്തര്‍
മുന്‍ ഇന്ത്യന്‍ നായകനും ബി.സി.സി.ഐ അദ്ധ്യക്ഷനുമായ സൗരവ് ഗാംഗുലിയെ പുകഴ്ത്തി പാകിസ്ഥാന് ക്രിക്കറ്റര്‍ ശുഐബ് അക്തര്‍. തന്റെ ഏറ്റവും ശക്തനായ എതിരാളികളിലൊരാളും മഹാനായ ക്യാപ്റ്റനുമാണ് ഗാംഗുലിയെന്നാണ് അക്തര്‍ പറഞ്ഞത്.
'എതിരാളി ആരായിരുന്നാലും ഞാന്‍ സ്വാഗതം ചെയ്തിരുന്നു. കാരണം പോരാടുന്നതില്‍ ഞാന്‍ താത്പര്യവാനായിരുന്നു. എന്റെ ഏറ്റവും ശക്തനായ എതിരാളികളിലൊരാള്‍ സൗരവ്...
പാക് താരത്തിനെതിരെ മോശം ഭാഷ; ബ്രോഡിന് പിഴയിട്ട് അച്ഛന്
പാകിസ്ഥാനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെ പാക് താരത്തോട് മോശം ഭാഷ പ്രയോഗിച്ചതിന് ഇംഗ്ലണ്ട് പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡിന് പിഴശിക്ഷ. ഐസിസിയുടെ മാച്ച് റഫറിയായി ജോലി ചെയ്യുന്ന ബ്രോഡിന്റെ അച്ഛന് ക്രിസ് ബ്രോഡാണ് താരത്തിനെതിരെ നടപടി സ്വീകരിച്ചത്.
മാഞ്ചെസ്റ്ററില്‍ നടന്ന ഒന്നാം ടെസ്റ്റിനിടെ പാക് താരം യാസിര്‍ ഷായെ പുറത്താക്കിയ...
ഐ.പി.എല്‍ 2020; സൂപ്പര്‍ കിംഗ്സിന് കനത്ത തിരിച്ചടി
ഐ.പി.എല്‍ 13 സീസണിനായി ഒരുങ്ങുന്ന ചെന്നൈ സൂപ്പര്‍ കിംഗ്സിന് തലവേദന സൃഷ്ടിച്ച് വിദേശ താരങ്ങള്‍. നിശ്ചയിച്ച സമയത്ത് ടീമിനൊപ്പം ചേരാനാകില്ലെന്ന് പല വിദേശ താരങ്ങളും അറിയിച്ചതാണ് ചെന്നൈയുടെ ഒരുക്കത്തെ അങ്കലാപ്പിലാക്കിയിരിക്കുന്നത്. വൈകിയെത്തുന്നതിനു പുറമേ ക്വാറെൈന്റനും കൂടിയാകുമ്പോള്‍ വിദേശ താരങ്ങളില്‍ ചിലര്‍ ടീമിനൊപ്പം ചേരാന്‍ വളരെ സമയം പിടിക്കും.
കരീബിയന്‍...