സഞ്ജു അണ്ണന് എന്തോരം കഴിവുകളാ, എങ്ങനാ ആള് ഇത്ര സെറ്റ് അപ്പ് ആയത്; സോഷ്യൽ മീഡിയ കത്തിച്ച് രാജസ്ഥാൻ നായകൻ; രങ്കൻ ചേട്ടന്റെ കഴിവുകൾക്ക് മുകളിൽ പോകുന്ന ഐറ്റം

ഈ സീസണിൽ സഞ്ജു സാംസന്റെ നേതൃത്വത്തിൽ രാജസ്ഥാൻ റോയൽസ് മികച്ച പ്രകടനമാണ് നടത്തുന്നത്. ഇതുവരെ ഒരൊറ്റ മത്സരത്തിൽ മാത്രമാണ് രാജസ്ഥാൻ പരാജയമറിഞ്ഞത്. ടീം എന്ന നിലയിൽ ഓരോ മത്സരത്തിലും എതിരാളികളെ തകർത്തെറിഞ്ഞ് മുന്നേറുന്ന ശൈലിയിൽ കളിക്കുന്ന രാജസ്ഥാൻ നിലവിൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ് നിൽക്കുന്നത്. മാത്രമല്ല ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പ്ലേ ഓഫ് ഘട്ടം ഏകദേശം ഉറപ്പിക്കാനും അവർക്ക് സാധിച്ചിട്ടുണ്ട്.

ടീം എന്ന നിലയിൽ ഓരോ മത്സരത്തിലും വ്യത്യസ്ത രീതിയിൽ രാജസ്ഥാൻ വിജയങ്ങളിൽ സഹായിക്കാറുണ്ടെങ്കിലും നായകൻ എന്ന നിലയിൽ സഞ്ജു സാംസൺ നടത്തുന്ന പ്രകടനത്തിന് കൈയടിക്കാതിരിക്കാൻ സാധിക്കില്ല. ടോസ് കിട്ടിയാലും കിട്ടി ഇല്ലെങ്കിലും അതൊന്നും ബാധിക്കാതെ കൃത്യമായ തന്ത്രത്തോടെ പ്ലാനുകളോടെ താരങ്ങളെ സഞ്ജു കളത്തിൽ ഇറക്കുന്നു. ഇന്ന് സഞ്ജുവിട്ട ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റ് വൈറലായിരിക്കുകയാണ്.

കേരളത്തിൽ മാത്രമല്ല ലോകം മുഴുവൻ തരംഗമായി ഓടുന്ന ഫഹദ് ഫാസിലിന്റെ ആവേശം സിനിമയിലെ രങ്കൻ ചേട്ടന്റെ കഥാപാത്രത്തോട് സാദൃശ്യമുള്ള വേഷത്തിൽ പഴയ ഒരു ഫോണും കൈയിൽ പിടിച്ച് നിൽക്കുന്ന സഞ്ജുവിന്റെ ചിത്രം നിമിഷങ്ങൾക്ക് ഉള്ളിൽ ചർച്ച ആയി. രങ്കൻ ചേട്ടനെ പോലെ തന്നെ ഒത്തിരി കഴിവുള്ള സഞ്ജുവിനെ അഭിനന്ദനങ്ങൾ എന്നത് ഉൾപ്പെടെ സിനിമയിലെ നിരവധി ഡയലോഗുകൾ കമന്റ് ബോക്സിൽ കാണാം. നിവിൻ പോളിയുടെ വർഷങ്ങൾക്ക് ശേഷം സിനിമയിലെ ഒറ്റക്ക് വഴി വെട്ടി വന്നവൻ ആടാ ഡയലോഗും പ്രത്യകഷപെടുന്നുണ്ട്.

ബിസിസിയിൽ നിന്നുള്ള കോൾ ആയിരിക്കുമെന്നും ലോകകപ്പ് ടീമിൽ ഇടം കിട്ടിയെന്നും ഉൾപ്പടെ ആളുകൾ പറയുമ്പോൾ എന്തായാലും വരാനിരിക്കുന്ന ആഴ്ച്ച ടീം പ്രഖ്യാപിക്കുമ്പോൾ താരം ടീമിൽ ഉണ്ടാകുമെന്നാണ് ആരാധക പ്രതീക്ഷ.

View this post on Instagram

A post shared by Sanju V Samson (@imsanjusamson)