IPL 2024: ആ താരത്തെ നോക്കുന്നത് പോലും ഇപ്പോൾ ബുദ്ധിമുട്ടാണ്, അത്രമാത്രം മോശം തീരുമാനം ആയി അത്; ഡിവില്ലേഴ്‌സ് പറയുന്നത് ഇങ്ങനെ

സ്റ്റാർ ഇന്ത്യൻ സ്പിന്നർ യുസ്വേന്ദ്ര ചാഹൽ ഐപിഎൽ (ഇന്ത്യൻ പ്രീമിയർ ലീഗ്) ചരിത്രത്തിലെ ഏറ്റവും മികച്ച ബൗളർമാരിൽ ഒരാളാണ്. നിലവിൽ ടൂർണമെൻ്റിൽ രാജസ്ഥാൻ റോയൽസിനെ പ്രതിനിധീകരിക്കുന്ന ചാഹൽ ടൂർണമെൻ്റിൻ്റെ ചരിത്രത്തിൽ 200 വിക്കറ്റ് നേടുന്ന ആദ്യ കളിക്കാരനായി.

33-കാരൻ താരം അതിബുദ്ധിമാനായ ഒരു ബോളർ ആണ്. ബാറ്റിംഗ് അനുകൂല ട്രാക്കിൽ പോലും താരം വിക്കറ്റുകൾ എടുത്തത് അങ്ങനെയാണ്. 2022 ലെ മെഗാ ലേലത്തിൽ രാജസ്ഥാൻ ടീമിൽ എത്തുന്നതിന് മുമ്പ്, ചാഹൽ റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് വേണ്ടി കളിച്ചു. തല്ലുകൊള്ളികളായ ആർസിബിൾ ബോളര്മാരില് നിന്ന് വ്യത്യസ്തൻ ആയിരുന്നു അദ്ദേഹം.

ചാഹലിനെ വിട്ടയക്കാനുള്ള ആർസിബിയുടെ തീരുമാനം ആരാധകർക്ക് ഇതുവരെ പിടികിട്ടാത്ത കാര്യമാണ്. ആർസിബി ചാഹലിനെ വിട്ടയച്ചത് എത്ര ഹൃദയഭേദകമാണെന്ന് പറയാൻ മുൻ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് താരം എബി ഡിവില്ലിയേഴ്‌സ് അടുത്തിടെ രംഗത്തെത്തിയിരുന്നു.

“ആർസിബി അവനെ വിട്ടയച്ചു. അത് ഹൃദയഭേദകമായ നിമിഷമായിരുന്നു. അവൻ മിടുക്കനായിരുന്നു. ഒപ്പം അവരുടെ ഏറ്റവും മികച്ച ബൗളറും ആയിരുന്നു. ആ ഫ്രാഞ്ചൈസിയിൽ നിന്ന് അവനെ ഒഴിവാക്കിയത് തെറ്റായി പോയി. യൂസിയെ നോക്കുന്നത് പോലും ഇപ്പോൾ ബുദ്ധിമുട്ടാണ് ആർസിബിക്ക് ” ഡിവില്ലിയേഴ്സ് തൻ്റെ യൂട്യൂബ് ചാനലിലെ വീഡിയോയിൽ പറഞ്ഞു.

ഐപിഎൽ 2022 ന് മുമ്പ് ആർസിബിയിൽ നിന്ന് പുറത്തുപോയെങ്കിലും, ചാഹൽ വിട്ടുകൊടുത്തില്ല. സ്റ്റാർ സ്പിന്നറെ രാജസ്ഥാൻ റോയൽസ് ലേലത്തിൽ ഏറ്റെടുത്തു, കൂടാതെ ടീമിനായി ആദ്യ സീസണിൽ തന്നെ ഐപിഎൽ പർപ്പിൾ ക്യാപ്പ് നേടി, ടൂർണമെൻ്റിൻ്റെ ഫൈനലിലേക്ക് അവരെ നയിച്ചു.