ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം വർദ്ധിക്കുന്നു; ലോകത്ത് ഒമ്പതാം സ്ഥാനം, മരണസംഖ്യ ചൈനയേയും പിന്തള്ളി

ലോകത്ത് കോവിഡ് 19 വൈറസ് ബാധിതരുടെ എണ്ണത്തിൽ ഇന്ത്യ ഒമ്പതാം സ്ഥാനത്തെത്തി. കോവിഡ് ബാധിതരുടെ എണ്ണം 1.6 ലക്ഷം പിന്നിടുമ്പോൾ മരണസംഖ്യയിൽ ചൈനയെ പിന്തള്ളി. 1,65,386 പേര്‍ക്കാണ് ഇന്ത്യയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ചൈനയില്‍ 84,106 പേര്‍ക്കാണ് രോഗം ബാധിച്ചത്. ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാലയുടെ കണക്കുകള്‍ പ്രകാരമാണിത്. വ്യാഴാഴ്ച...

കോവിഡ് വ്യാപനം; അ‌ഞ്ച് സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്ക് കർണാടകയിൽ വിലക്ക്, ട്രെയിൻ- വിമാന സർവീസുകൾ അനുവദിക്കില്ല

കോവിഡ് 19 വൈറസ് വ്യാപനത്തിനിടെ അഞ്ച് സംസ്ഥാനങ്ങളിൽ നിന്നുള്ള യാത്രക്കാരെ വിലക്കി കർണാടക സർക്കാർ. മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്നാട്, മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ളവർക്കാണ് കർണാടക പ്രവേശനം നിഷേധിച്ചത്. 15 ദിവസത്തേക്കാണ് യാത്രക്കാരെ വിലക്കിയിരിക്കുന്നതെന്ന് നിയമ മന്ത്രി ജെ.സി.മധുസ്വാമി പറഞ്ഞു. ഈ സംസ്ഥാനങ്ങളിൽ നിന്ന് വിമാന, ട്രെയിൻ സർവീസുകളും...

ബം​ഗളൂരുവിലെ പുതിയ പാലത്തിന് സവർക്കറുടെ പേര്; ബി.ജെ.പി സർക്കാർ തീരുമാനം വിവാദത്തിൽ

ബം​ഗളൂരുവിൽ പുതുതായി നിർമ്മിച്ച മേൽപ്പാലത്തിന് സവർക്കറുടെ പേരിടാനുള്ള യെദ്യൂരപ്പ സർക്കാറിന്റെ തീരുമാനം വിവാദത്തിൽ. സവർക്കറുടെ 137-ാം ജന്മദിനത്തിന്റെ ഭാ​ഗമായാണ് കർണാടക സർക്കാർ പാലത്തിന് പേരിടാൻ നിർദ്ദേശിച്ചത്. യെലഹങ്കയിലുള്ള മേജർ സന്ദീപ് ഉണ്ണിക്കൃഷ്ണൻ റോഡിലെ മേൽപ്പാലത്തിന് സവർക്കറുടെ പേരിടുന്നു. 34 കോടി രൂപ ചെലവിൽ 400 മീറ്ററോളം നീളത്തിലാണ് ഫ്ലൈഓവർ...

ആഫ്രോ-അമേരിക്കൻ വംശജന്റെ കൊലപാതകം; അമേരിക്കയിൽ വൻ പ്രതിഷേധം

ആഫ്രോ-അമേരിക്കൻ വംശജനെ കാൽമുട്ട് കൊണ്ട് പൊലീസുകാരൻ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രദേശത്ത് വൻ പ്രതിഷേധം. അമേരിക്കയിലെ മിനിയാപോളിസിലാണ് സംഘർഷം അരങ്ങേറിയത്. പൊലീസ് സ്റ്റേഷൻ പരിധിയിലെ കെട്ടിടം പ്രക്ഷോഭകാരികൾ പൂർണമായും അ​ഗ്നിക്കിരയാക്കി. ആദ്യം സമാധാനപരമായി മുദ്രാവാക്യം വിളിച്ച പ്രക്ഷോഭകർ പിന്നീട് പൊലീസിന് നേരെ തിരിയുകയായിരുന്നു. പലചരക്ക് കടയിലെ തട്ടിപ്പ് അന്വേഷിക്കാൻ...

തമിഴ്നാട്ടിൽ കോവിഡ് രോ​ഗബാധ 20,000-ത്തിലേക്ക്; ഇന്ന് മരിച്ചത് 12 പേർ

കോവിഡ് രോ​ഗബാധിതരുടെ എണ്ണത്തിൽ തമിഴ്നാട്ടിൽ ദിനംപ്രതി വൻ വർദ്ധന. ഇന്ന് 827 പേർക്കാണ് തമിഴ്നാട്ടിൽ കോവിഡ് റിപ്പോർട്ട് ചെയ്തത്. ഇതിൽ 559 പേരും ചെന്നൈ സ്വദേശികളാണ്. ഇതോടെ തമിഴ്നാട്ടിൽ ആകെ രോ​ഗബാധിതരുടെ എണ്ണം 19372 ആയി. ഇന്ന് 12 പേരാണ് തമിഴ്നാട്ടിൽ കോവിഡ് രോ​ഗബാധ മൂലം മരിച്ചത്. മറ്റ്...

ലോക്ക്ഡൗൺ ഇളവിന് പിന്നാലെ പെട്രോൾ, ഡീസൽ വില ലിറ്ററിന് അഞ്ചുരൂപ കൂടും; കാരണം ഇതാണ്

അടുത്ത മാസം മുതൽ പെട്രോളിനും ‍ഡീസലിനും ലിറ്ററിന് നാല് മുതൽ അഞ്ചുവരെ രൂപയുടെ വർദ്ധനയുണ്ടാകും. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പിൻവലിക്കുന്നതോടെ പെട്രോൾ ഡീസൽ വിലയുടെ ദിനംപ്രതിയുള്ള പുതുക്കൽ പുനരാരംഭിക്കും. ഇതോടെ വില വർദ്ധനയുണ്ടാവുമെന്ന് ദേശിയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എണ്ണവിലയില്‍ കഴിഞ്ഞമാസത്തേക്കാള്‍ 50 ശതമാനത്തിലധികം വിലവര്‍ദ്ധനയാണ് ഉണ്ടായിട്ടുള്ളത്. ബാരലിന് 30 ഡോളര്‍...

കോവിഡ് ലക്ഷണങ്ങൾ; ബി.ജെ.പിയുടെ സാംബിത് പത്ര ആശുപത്രിയിൽ

  കോവിഡ് -19 ന്റെ ലക്ഷണങ്ങൾ കാണിച്ചതിനെ തുടർന്ന് ബിജെപി ദേശീയ വക്താവ് സാംബിത് പത്രയെ ഗുഡ്ഗാവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു. ഗുഡ്ഗാവിലെ മെദാന്ത ആശുപത്രിയിൽ സാംബിത്തിനെ പ്രവേശിപ്പിച്ചതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. കോവിഡ് -19 ന്റെ ലക്ഷണങ്ങൾ ബിജെപി നേതാവ് കാണിച്ചതായി...

ആഭ്യന്തര മന്ത്രാലയത്തിന്റെ ഫെയ്സ്ബുക്ക് പേജിൽ വിസ്കി കുപ്പികളുടെ ഫോട്ടോ

  ആഭ്യന്തര മന്ത്രാലയത്തിന്റെ (എംഎച്ച്എ) ഫെയ്സ്ബുക്ക് പേജിൽ വ്യാഴാഴ്ച രണ്ട് കുപ്പി വിസ്കിയുടെയും ലഘുഭക്ഷണങ്ങളുടെയും ഫോട്ടോ പോസ്റ്റ് ചെയ്യപ്പെട്ടത് സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾക്കും അതിലേറെ പൊട്ടിച്ചിരികൾക്കും കാരണമായി. ചുഴലിക്കാറ്റ് ബാധിച്ച ബംഗാളിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളെ കുറിച്ചുള്ള ഒരു പോസ്റ്റിലാണ് ഫോട്ടോ വന്നത്. “എല്ലാവർക്കും ഇനി ആശ്വസിക്കാം എന്നതിന്റെ തെളിവാണിത്,” എന്ന്...

പുൽവാമയിൽ 2019-ൽ നടന്നതിന് സമാനമായ കാർ ബോംബ് ആക്രമണം തടഞ്ഞ് സുരക്ഷാ സേന

  ജമ്മു കശ്മീരിലെ പുൽവാമയിൽ ബുധനാഴ്ച രാത്രി ഉണ്ടായേക്കാമായിരുന്ന വൻ കാർ ബോംബ് ആക്രമണത്തെ സുരക്ഷാ സേന തടഞ്ഞു. 20 കിലോയിലധികം സ്ഫോടകവസ്തു (ഐഇഡി) വഹിച്ച വാഹനം സുരക്ഷാ സേന കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ വർഷം പുൽവാമയിൽ നടന്ന ഭീകരാക്രമണവുമായി ഈ പദ്ധതിക്ക് സമാനതകളുണ്ടായിരുന്നു. ഈ ചാവേർ ആക്രമണത്തിൽ 40...

നിർമ്മാണ പ്രവർത്തനങ്ങൾക്ക് സൗജന്യമായി ഭൂമി ലഭിച്ച സ്വകാര്യ ആശുപത്രികള്‍ കോവിഡ് ചികിത്സ സൗജന്യമാക്കണമെന്ന് സുപ്രീംകോടതി

ആശുപത്രി നിര്‍മ്മാണത്തിനായി സൗജന്യമായി ഭൂമി ലഭിച്ച സ്വകാര്യ ആശുപത്രികള്‍ക്ക് കോവിഡ് ബാധിതരെ ചികിത്സിക്കാന്‍ സാധിക്കാത്തത് എന്ത്കൊണ്ടെന്ന്  സുപ്രീംകോടതി. സ്വകാര്യ ആശുപത്രികളിലെ കോവിഡ് 19 ചികിത്സാ ചെലവുകളെ കുറിച്ചുള്ള പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ ചോദ്യം. കൊവിഡ് 19 രോഗികളെ സൗജന്യമായും വളരെ കുറഞ്ഞ ചെലവിലും ചികിത്സിക്കാന്‍ സാധിക്കുന്ന...