Saturday, 19 September 2026
‘Honest storytelling is a powerful means of change
05:32:28 AM IST
World

ഏഷ്യൻ ഗെയിംസിന് ചുഴലിക്കാറ്റ് ഭീഷണി; കായികതാരങ്ങളെ ഒഴിപ്പിപ്പിക്കാൻ ജപ്പാൻ

ന്യൂസ് ഡെസ്ക് 18 September 2026, 6:01 pm
SHARE

താമസ സൗകര്യവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് പിന്നാലെ ജപ്പാനിലെ നഗോയയിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിന് ആശങ്കയായി ചുഴലിക്കാറ്റ് മുന്നറിയിപ്പ്. സെപ്റ്റംബർ 21ഓടെ ‘ദുജുവാൻ’ ചുഴലിക്കാറ്റ് നഗോയ മേഖലയിലെത്തിയേക്കുമെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്. കാറ്റിന്റെ ശക്തി വർധിച്ചാൽ മത്സരങ്ങൾ തടസ്സപ്പെടാനും കായികതാരങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാനും സാധ്യതയുണ്ട്.

മണിക്കൂറിൽ 100 കിലോമീറ്റർ വേഗതയിൽ കാറ്റടിച്ചാൽ തീരദേശ മേഖലയിൽ കഴിയുന്ന താരങ്ങളെ താൽക്കാലികമായി ഒഴിപ്പിക്കേണ്ടിവരും. സാധാരണ മഴയാണെങ്കിൽ മത്സരങ്ങൾ തുടരുമെന്നും പ്രകൃതിദുരന്ത മുന്നറിയിപ്പ് ലഭിച്ചാൽ താരങ്ങളെ സുരക്ഷിതമായി മാറ്റാനുള്ള ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും നഗോയ മേയറും ഗെയിംസ് ഡെപ്യൂട്ടി പ്രസിഡന്റുമായ ഇച്ചിറോ ഹിരോസാവ അറിയിച്ചു.

താമസ സൗകര്യ പ്രതിസന്ധി പരിഹരിക്കാൻ എത്തിച്ച ‘കോസ്റ്റ സെറീന’ ആഡംബര കപ്പലിൽ കഴിയുന്ന 5,000ത്തോളം താരങ്ങളുടെ സുരക്ഷയ്ക്കും പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. കാറ്റിന്റെ വേഗത വർധിച്ചാൽ കപ്പൽ തീരത്തുനിന്ന് മാറ്റി സുരക്ഷിതമായ ആഴക്കടൽ മേഖലയിലേക്ക് കൊണ്ടുപോകും.

s
ന്യൂസ് ഡെസ്ക്
View all posts →