എല്‍ഡിഎഫ് സര്‍ക്കാരിന് വീഴ്ചയുണ്ടായി; ശരിയാക്കാമെന്ന് വെറുതെ പറഞ്ഞാൽ പോരാ, അത് ശരി ചെയ്തു കാണിക്കുകയാണ് വേണ്ടത്: ബിനോയ് വിശ്വം
പിണറായി സർക്കാരിന്റെ ഭരണത്തിൽ ഗുരുതരമായ വീഴ്ചകൾ സംഭവിച്ചുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കള്ള് വ്യവസായത്തെ സംരക്ഷിക്കുന്നതിലും സർക്കാരിന് വീഴ്ച പറ്റി. ബാറുകൾക്ക് ദൂരപരിധി വെറും 50 മീറ്ററായിരിക്കെ കള്ളുഷാപ്പുകൾക്ക് 400 മീറ്ററായി നിശ്ചയിച്ചത് എന്തുതരം ന്യായമാണെന്നും അദ്ദേഹം ചോദിച്ചു.
ഇടതുപക്ഷ പാർട്ടിയുടെ പ്രവർത്തകരെയും അനുഭാവികളെയും വേണ്ട രീതിയിൽ പരിഗണിക്കുന്നതിൽ എൽഡിഎഫ് സർക്കാരിന് വീഴ്ച പറ്റി. അതിന്റെ ഫലമായി നമ്മുടെ ആളുകൾ തന്നെ നമുക്ക് വോട്ട് ചെയ്യാത്ത സാഹചര്യമുണ്ടായി. അഞ്ചു കൊല്ലം ഭരിച്ചിട്ടും ഒന്നും ചെയ്തില്ലെന്നും ഇനി കാര്യങ്ങൾ ശരിയാക്കാമെന്ന് വെറുതെ പറഞ്ഞാൽ പോരാ, അത് ശരി ചെയ്തു കാണിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
പയ്യന്നൂർ, തളിപ്പറമ്പ്, അമ്പലപ്പുഴ, വൈക്കം, കൊടുങ്ങല്ലൂർ തുടങ്ങിയ ഇടങ്ങളിൽ എൽഡിഎഫ് തോൽക്കാൻ പാടില്ലായിരുന്നു. തോൽവിയെക്കുറിച്ച് പരിശോധിക്കുമ്പോൾ സഖാക്കളെ നാം വേണ്ടത്ര ഗൗരവത്തിൽ പരിഗണിച്ചോ എന്ന ചോദ്യം ഉന്നത നേതൃത്വം സ്വയം ചോദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
‘900 മെഗാവാട്ടിന്റെ കുറവ്’; സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത
മൈക്രോ ഫിനാൻസ് കേസ്; പ്രോസിക്യൂഷൻ അനുമതിയിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി