മൈക്രോ ഫിനാൻസ് കേസ്; പ്രോസിക്യൂഷൻ അനുമതിയിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി
എസ്‌എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉൾപ്പെടെയുള്ളവർ പ്രതിയായ മൈക്രോ ഫിനാൻസ് കേസിൽ പ്രോസിക്യൂഷൻ അനുമതി സംബന്ധിച്ച് സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. അനുമതി വേണ്ടെന്ന് പിന്നോക്ക വിഭാഗ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയും വേണമെന്ന് സർക്കാർ അഭിഭാഷകനും അറിയിച്ചതോടെയാണ് ജസ്റ്റിസ് ബദറുദ്ദീൻ വിമർശനം ഉന്നയിച്ചത്.
സർക്കാരിന് ആരാണ് നിയമോപദേശം നൽകുന്നതെന്ന് ചോദിച്ച കോടതി, വിജിലൻസ് അഭിഭാഷകന്റെ നിലപാടിലും അതൃപ്തി രേഖപ്പെടുത്തി. വിഷയത്തിൽ സംസ്ഥാന സർക്കാരിന്റെ നിലപാട് അറിയിക്കാൻ നിർദേശിച്ച കോടതി, പ്രോസിക്യൂഷൻ അനുമതി വേണമോയെന്നതിൽ വിശദമായ വാദം കേൾക്കാനായി ഹർജി മാറ്റിവച്ചു.
2016ൽ വി.എസ്. അച്യുതാനന്ദന്റെ പരാതിയിലാണ് കേസ് അന്വേഷണം ആരംഭിച്ചത്. സ്ത്രീകളുടെ പേരിൽ വ്യാജ പദ്ധതിയുണ്ടാക്കി പിന്നോക്ക വികസന കോർപ്പറേഷനിൽ നിന്ന് എസ്‌എൻഡിപി കോടികൾ വായ്പയെടുത്തെന്നാണ് ആരോപണം. കഴിഞ്ഞ ഫെബ്രുവരിയിൽ വിജിലൻസ് വെള്ളാപ്പള്ളി നടേശനെ വീട്ടിലെത്തി ചോദ്യം ചെയ്തിരുന്നു.
‘900 മെഗാവാട്ടിന്റെ കുറവ്’; സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത
എല്‍ഡിഎഫ് സര്‍ക്കാരിന് വീഴ്ചയുണ്ടായി; ശരിയാക്കാമെന്ന് വെറുതെ പറഞ്ഞാൽ പോരാ, അത് ശരി ചെയ്തു കാണിക്കുകയാണ് വേണ്ടത്: ബിനോയ് വിശ്വം