Saturday, 19 September 2026
‘Honest storytelling is a powerful means of change
09:18:52 AM IST
National

തൃണമൂൽ കോൺഗ്രസിന്റെ പേരും ചിഹ്നവും മരവിപ്പിച്ച നടപടി; തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ സുപ്രീം കോടതിയെ സമീപിച്ച് മമത ബാനർജി

ന്യൂസ് ഡെസ്ക് 19 September 2026, 9:18 am
SHARE

തൃണമൂൽ കോൺഗ്രസിന്റെ പാർട്ടി പേരും ചിഹ്നവും മരവിപ്പിച്ച തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടിക്കെതിരെ പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജി സുപ്രീം കോടതിയെ സമീപിച്ചു. പാർട്ടിയിലെ വിമത വിഭാഗവുമായുള്ള തർക്കത്തെ തുടർന്ന് കമ്മീഷൻ പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിനെതിരെയാണ് മമത ഹർജി നൽകിയത്. പാർട്ടിയുടെ ഘടനയും ആഭ്യന്തര സംവിധാനവും സമഗ്രമായി പരിശോധിക്കാതെയാണ് കമ്മീഷൻ തീരുമാനമെടുത്തതെന്ന് ഹർജിയിൽ ആരോപിക്കുന്നു.

ഭരണഘടനയുടെ പത്താം പട്ടിക പ്രകാരം അയോഗ്യത നേരിടുന്ന വിമത ജനപ്രതിനിധികളുടെ വാദങ്ങൾ മാത്രം പരിഗണിച്ചാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുത്തതെന്നും ഹർജിയിൽ മമത ചൂണ്ടിക്കാട്ടുന്നു. നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായാണ് തൃണമൂൽ കോൺഗ്രസിന്റെ ‘പൂവും പുല്ലും’ ചിഹ്നവും പാർട്ടി പേരും കമ്മീഷൻ മരവിപ്പിച്ചത്.

തുടർന്ന് മമത ബാനർജി വിഭാഗത്തിന് ‘മമത ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ്’ എന്ന പേരും ‘ഫുട്ബോൾ കളിക്കാരൻ’ ചിഹ്നവും തിരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിച്ചു. റിതബ്രത ബാനർജിയുടെ നേതൃത്വത്തിലുള്ള വിമത വിഭാഗത്തിന് ‘ഡെമോക്രാറ്റിക് തൃണമൂൽ കോൺഗ്രസ്’ എന്ന പേരും ‘എൻവലപ്പ്’ ചിഹ്നവുമാണ് അനുവദിച്ചത്.

പാർട്ടി പേരും ചിഹ്നവും മരവിപ്പിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി നിയമപരമായി നിലനിൽക്കുന്നതല്ലെന്നാണ് മമത ബാനർജിയുടെ ഹർജിയിലെ വാദം. വിഷയത്തിൽ സുപ്രീം കോടതി ഇനി തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട് കൂടി പരിഗണിച്ചാകും തുടർനടപടികൾ സ്വീകരിക്കുക.

s
ന്യൂസ് ഡെസ്ക്
View all posts →