Saturday, 19 September 2026
‘Honest storytelling is a powerful means of change
10:05:37 AM IST
World

കുഞ്ഞുങ്ങളുടെ ഭക്ഷ്യ ഉൽപ്പന്നങ്ങൾക്ക് ഗുണനിലവാരമില്ലെന്ന് കണ്ടെത്തൽ; നെസ്‌ലെ ഇന്ത്യക്കെതിരെ നടപടി കടുപ്പിച്ച് FSSAI

ന്യൂസ് ഡെസ്ക് 19 September 2026, 10:05 am
SHARE

കുഞ്ഞുങ്ങൾക്കായുള്ള ഭക്ഷ്യ ഉൽപ്പന്നങ്ങളിൽ ഗുണനിലവാര വീഴ്ചയും നിയമലംഘനങ്ങളും കണ്ടെത്തിയതിനെ തുടർന്ന് നെസ്‌ലെ ഇന്ത്യക്കെതിരെ നടപടിയുമായി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI). നെസ്‌ലെ ഇന്ത്യയുടെ മൂന്ന് വ്യത്യസ്ത ഉൽപ്പന്നങ്ങൾക്കെതിരെ മൂന്ന് കേസുകൾ ഫയൽ ചെയ്തതായി എഫ്.എസ്.എസ്.എ.ഐ അറിയിച്ചു.

നെസ്‌ലെ നിർമിച്ച ഫോളോ-അപ്പ് ഫോർമുലയുടെ സാമ്പിൾ ലബോറട്ടറി പരിശോധനയിൽ ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയതാണ് പ്രധാന നടപടി. ഉൽപ്പന്നത്തിലെ ബയോട്ടിന്റെ അളവ് നിശ്ചിത മാനദണ്ഡത്തേക്കാൾ കുറവാണെന്ന് പരിശോധനയിൽ കണ്ടെത്തി. തുടർന്ന് സാമ്പിൾ വീണ്ടും വിശദമായ പരിശോധനയ്ക്കായി റഫറൽ ലബോറട്ടറിയിലേക്ക് അയച്ചെങ്കിലും സമാനമായ ഫലമാണ് ലഭിച്ചത്. 2020ലെ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് (ഫുഡ്സ് ഫോർ ഇൻഫന്റ് ന്യൂട്രീഷൻ) റെഗുലേഷൻസ് പ്രകാരമുള്ള ബയോട്ടിൻ അളവ് ഉൽപ്പന്നത്തിൽ ഇല്ലെന്നാണ് എഫ്.എസ്.എസ്.എ.ഐ വ്യക്തമാക്കിയത്.

വിറ്റാമിൻ ബി7 എന്നറിയപ്പെടുന്ന ബയോട്ടിൻ കുഞ്ഞുങ്ങളുടെ വളർച്ചയ്ക്ക് ആവശ്യമായ പോഷകഘടകമാണ്. ഗുണനിലവാര വീഴ്ചയ്ക്ക് പുറമെ നെസ്‌ലെ ഇന്ത്യയുടെ രണ്ട് കുഞ്ഞുങ്ങളുടെ ഭക്ഷ്യ ഉൽപ്പന്നങ്ങളായ നാൻ എക്സെല്ല പ്രോ സ്റ്റേജ് 1, ലാക്ടോജൻ പ്രോ 1 എന്നിവയുടെ പ്രചാരണത്തിലും നിയമലംഘനം കണ്ടെത്തിയതായി എഫ്.എസ്.എസ്.എ.ഐ അറിയിച്ചു.

കുഞ്ഞുങ്ങളുടെ ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ വിൽപ്പന വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള പ്രമോഷണൽ ക്ലെയിമുകൾ നിരോധിക്കുന്ന 2020ലെ ഫുഡ്സ് ഫോർ ഇൻഫന്റ് ന്യൂട്രീഷൻ റെഗുലേഷനിലെ റഗുലേഷൻ 4(2)ന്റെ ലംഘനമാണ് പ്രചാരണത്തിലൂടെ നടന്നതെന്നാണ് എഫ്.എസ്.എസ്.എ.ഐയുടെ കണ്ടെത്തൽ. കുട്ടികൾക്കുള്ള പാലിന് പകരമുള്ള ഉൽപ്പന്നങ്ങളുടെ പരസ്യവും പ്രചാരണവും നിയന്ത്രിക്കുന്ന 1992ലെ IMS ആക്ടിലെ സെക്ഷൻ 3ന്റെ ലംഘനവും കണ്ടെത്തിയതായി അതോറിറ്റി അറിയിച്ചു.

s
ന്യൂസ് ഡെസ്ക്
View all posts →