കോന്നിയിൽ എക്സ്-റേയും മരുന്നും മാറിനൽകിയ സംഭവം; വീഴ്ച വരുത്തിയവർക്കെതിരെ നടപടിയെടുക്കാൻ നിർദേശം നൽകി ആരോഗ്യമന്ത്രി
കോന്നി മെഡിക്കൽ കോളജിൽ 16 വയസ്സുകാരിക്ക് 88 വയസ്സുകാരിയുടെ എക്‌സ്‌റേ മാറി നൽകിയ സംഭവത്തിൽ വീഴ്ച വരുത്തിയവർക്കെതിരെ നടപടിയെടുക്കാൻ ആരോഗ്യമന്ത്രി കെ. മുരളീധരൻ നിർദേശം നൽകി. കോന്നി മെഡിക്കൽ കോളജ് സൂപ്രണ്ടിനാണ് മന്ത്രി നിർദേശം നൽകിയത്. സംഭവത്തിൽ പ്രാഥമിക അന്വേഷണം നടത്തി സൂപ്രണ്ട് ഡി.എം.ഇക്ക് റിപ്പോർട്ട് സമർപ്പിച്ചു. തുടർനടപടികൾ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ തീരുമാനിക്കും.
റേഡിയോളജി, പൾമനറി വിഭാഗങ്ങളിലെ ഡോക്ടർമാരോട് സൂപ്രണ്ട് വിശദീകരണം തേടും. എക്‌സ്‌റേ രോഗിക്ക് കൈമാറുന്നതിൽ കൗണ്ടറിലെ ജീവനക്കാർക്ക് വീഴ്ച സംഭവിച്ചിരിക്കാമെന്നാണ് സൂപ്രണ്ടിന്റെ പ്രാഥമിക നിഗമനം. അതേസമയം, 16 വയസ്സുകാരിക്ക് മരുന്നുകൾ മാറി നൽകിയിട്ടില്ലെന്നും ശ്വാസംമുട്ടലിനുള്ള മരുന്ന് തന്നെയാണ് നൽകിയതെന്നും സൂപ്രണ്ട് വ്യക്തമാക്കി.
ഈ മാസം 14നാണ് കോന്നി കൂഴം സ്വദേശിനിയായ 16 വയസ്സുകാരി ശ്വാസംമുട്ടലിനെ തുടർന്ന് മെഡിക്കൽ കോളജിൽ ചികിത്സ തേടിയത്. 88 വയസ്സുകാരിയുടെ എക്‌സ്‌റേയാണ് കുട്ടിക്ക് മാറി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ ഡോക്ടർ തുടർചികിത്സ നിർദേശിക്കുകയും മരുന്ന് നൽകുകയും ചെയ്തു. മറ്റൊരു ആശുപത്രിയിൽ ചികിത്സ തേടിയപ്പോഴാണ് എക്‌സ്‌റേ മാറിയ വിവരം കുട്ടിയും കുടുംബവും തിരിച്ചറിഞ്ഞത്.
സിഎംആർഎൽ–എക്സാലോജിക് ഇടപാട്; പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ കേസെടുക്കുമോ? ആഭ്യന്തരവകുപ്പ് തീരുമാനം ഇന്ന്
‘900 മെഗാവാട്ടിന്റെ കുറവ്’; സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത