രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 1,51,767 ആയി; 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 6385 പേർക്ക്, മരണസംഖ്യ 4337...

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 1,51,767 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് 170 പേര്‍ മരിക്കുകയും 6385 പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. 64426 പേർ രോഗമുക്തരായി. ഇതു വരെ 4337 പേർ കോവിഡ് ബാധിച്ച് മരിച്ചു. ഇതു വരെ 32.42 ലക്ഷം കോവിഡ്...

അതിർത്തിയിൽ ചൈനയെ നേരിടാൻ ധൈര്യമുണ്ടോ? ആർ.എസ്.എസിനെ വെല്ലുവിളിച്ച് പ്രശാന്ത് ഭൂഷൺ

ഇന്ത്യ ചെെന അതിർത്തിയിൽ സംഘർഷ സാഹചര്യം നിലനിൽക്കെ ആർ.എസ്.എസിനെ വെല്ലുവിളിച്ച് അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷൺ. രണ്ടുവർഷം മുമ്പ് ആർ.എസ്.എസ് തലവൻ മോഹൻ ഭാഗവത് നടത്തിയ പ്രസ്താവന ഉദ്ധരിച്ചാണ് സുപ്രീംകോടതി അഭിഭാഷകനായ പ്രശാന്ത് ഭൂഷന്റെ പ്രസ്താവന. ധൈര്യമുണ്ടെങ്കിൽ ആർ.എസ്.എസ് ലഡാക്കിലെ ചൈന അതിർത്തിയിൽ പോകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സൈന്യത്തെ...

പേടിസ്വപ്നമായി വെട്ടുക്കിളി ആക്രമണം; മഹാരാഷ്ട്ര, യു.പിയിലേക്ക് വ്യാപിക്കുന്നു; പഞ്ചാബിൽ ജാഗ്രതാ മുന്നറിയിപ്പ്

  വിളകളെ നശിപ്പിക്കുന്നു മരുഭൂമി വെട്ടുക്കിളികളുടെ കൂട്ടങ്ങൾ പടിഞ്ഞാറൻ, മധ്യ ഇന്ത്യയിലുടനീളം പ്രതിസന്ധി തീർക്കുന്നു. രാജസ്ഥാൻ, ഗുജറാത്ത്, മധ്യപ്രദേശ്, ഹരിയാന എന്നിവയ്ക്ക് ശേഷം ഇപ്പോൾ മഹാരാഷ്ട്ര, ഉത്തർപ്രദേശ്, പഞ്ചാബ് എന്നിവിടങ്ങളിലേക്ക് വെട്ടുക്കിളി ആക്രമണം വ്യാപിക്കുകയാണ്. മൂന്ന് പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ വെട്ടുക്കിളി ആക്രമണത്തിനെതിരെ പ്രതികരണം ശക്തമാക്കിയതായി സർക്കാർ പറഞ്ഞു. രാജസ്ഥാനിലെ...

അഞ്ചാംഘട്ട ലോക്ക് ഡൗൺ?: 31-ന് പ്രധാനമന്ത്രി മോദി ‌രാജ്യത്തെ അഭിസംബോധന ചെയ്യും

  പ്രധാനമന്ത്രി നരേന്ദ്രമോദി മെയ് 31-ന് മൻ കി ബാത്തിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യും. നാലാംഘട്ട ലോക്ക് ഡൗൺ അവസാനിക്കുന്നതും ഇതേ ദിവസമാണ്. മൻ കി ബാത്തിലൂടെ അഞ്ചാംഘട്ട ലോക്ക് ഡൗണുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങൾ നരേന്ദ്രമോദി നടത്തുമെന്നാണ് സൂചന. രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലെയും ലോക്ക് ഡൗണുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ...

മരിച്ചുപോയ അമ്മയെ ഉണർത്താൻ ശ്രമിക്കുന്ന കുട്ടിയുടെ ദൃശ്യം; കുടിയേറ്റക്കാരുടെ ദുരിതത്തിന്റെ നേർക്കാഴ്ച

  കൊറോണ വൈറസ് ലോക്ക്ഡൗണിനെ തുടർന്ന് സ്വദേശങ്ങളിലെത്താൻ കഴിയാതെ രാജ്യത്തിൻറെ പലയിടങ്ങളിലായി കുടുങ്ങിപ്പോയ കുടിയേറ്റ തൊഴിലാളികളുടെ ദുരിതത്തിന്റെ ദൈനംദിന റിപ്പോർട്ടുകളിൽ അവസാനമായി പുറത്തു വരുന്ന ദൃശ്യങ്ങളിലൊന്നിൽ, ബിഹാറിലെ ഒരു റെയിൽവേ സ്റ്റേഷനിൽ ഒരു കൊച്ചു കുട്ടി മരിച്ചുപോയ തന്റെ അമ്മയെ ഉണർത്താൻ ശ്രമിക്കുന്ന ഏറ്റവും ദാരുണമായ കാഴ്ചയാണ് കാണുന്നത്....

പ്രവാസികളുടെ കാര്യം അനുഭാവപൂർവം പരി​ഗണിക്കണം; കേന്ദ്ര സർക്കാരിനോട് ഹൈക്കോടതി

വിസ കാലാവധി കഴിഞ്ഞ് യുഎഇ യിൽ കുടുങ്ങി മടക്കയാത്രയ്ക്ക് പോലും പണമില്ലാത്ത പ്രവാസികളുടെ കാര്യം അനുഭാവപൂർവം പരി​​ഗണിക്കണമെന്ന് ഹൈക്കോടതി കേന്ദ്ര സർക്കാരിനോട് നിർദ്ദേശിച്ചു. നാട്ടിൽ തിരിച്ചെത്താനുള്ള വിമാനക്കൂലി കേന്ദ്ര സർക്കാർ വഹിക്കണമെന്ന ആവശ്യത്തിന്മേൽ അനുഭാവപൂർവ്വം നടപടി സ്വീകരിക്കണമെന്നാണ് ഹൈക്കോടതി നിർദ്ദേശം നൽകിയത്. തങ്ങളുടെ ഭർത്താക്കന്മാർ തിരികെ എത്താൻ പണം ഇല്ലാതെ...

ഗോരഖ്പുരില്‍ വവ്വാലുകള്‍ കൂട്ടത്തോടെ ചത്ത നിലയിൽ; ആശങ്ക തീരാതെ ജനം

കൊറോണ വൈറസ് വ്യാപനത്തിന് പിന്നാലെ വവ്വാലുകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നത് പരിഭ്രാന്തി പടർത്തുന്നു. ഉത്തർപ്രദേശിലെ ​ഗോരഖ്പൂരിലാണ് സംഭവം. ബെൽഘട്ട് പ്രദേശത്ത് ചെവ്വാഴ്ച രാവിലെയാണ് വവ്വാലുകൾ കൂട്ടത്തോടെ ചത്ത നിലയിൽ കണ്ടെത്തിയത്. വവ്വാലുകളുടെ ജഡം ബറേലിയിലെ ഇന്ത്യന്‍ വെറ്ററിനറി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് (ഐവിആര്‍ഐ) പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. കോവിഡ്, നിപ പോലുള്ള രോഗവ്യാപനത്തിന്റെ...

കര്‍ണാടകയില്‍ ആരാധനാലയങ്ങള്‍ ജൂണ്‍ ഒന്നിനു തുറക്കും; സാമൂഹിക അകലം പാലിക്കണമെന്ന് നിർദേശം

കര്‍ണാടകയില്‍ കോവിഡിനെ പ്രതിരോധിക്കാൻ പ്രഖ്യാപിച്ച ലോക്ക് ഡൗണിനെ തുടര്‍ന്ന് അടച്ച ആരാധനാലയങ്ങള്‍ തുറക്കുന്നു. ജൂണ്‍ ഒന്നിന് ക്ഷേത്രങ്ങളും പള്ളികളും ഉള്‍പ്പെടെ എല്ലാ ആരാധനാലയങ്ങളും തുറക്കാനാണ് തീരുമാനം.സര്‍ക്കാരിന്റെ മുസ്രൈ വകുപ്പിനു കീഴിലുള്ള ക്ഷേത്രങ്ങള്‍ തുറക്കാന്‍ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. ട്രെയിനുകളും വിമാനങ്ങളുമെല്ലാം ഓടിത്തുടങ്ങിയ പശ്ചാത്തലത്തില്‍...

ചെെനയ്ക്ക് പിന്നാലെ സൈനികബലം വര്‍ദ്ധിപ്പിച്ച് ഇന്ത്യ; ലഡാക്കില്‍ ഇരുരാജ്യങ്ങളും നേര്‍ക്കുനേര്‍

ചൈനീസ് സൈന്യം അംഗബലം വര്‍ദ്ധിപ്പിച്ചതിന് പിന്നാലെ ലഡാക്കില്‍ ഇന്ത്യയും സൈനികബലം വര്‍ദ്ധിപ്പിച്ചു. തന്ത്രപ്രധാനമായ ദൗലത് ബേഗ് ഓള്‍ഡിയിലെ പാലത്തിന് സമീപമുള്ള ഇന്ത്യയുടെ സൈനിക പോസ്റ്റിന് സമീപമാണ് കൂടുതല്‍ സൈനികരെ ഇന്ത്യ വിന്യസിച്ചിരിക്കുന്നത്. കാരക്കോറം ചുരത്തിലെ അവസാനത്തെ സൈനിക പോസ്റ്റാണ് ഇവിടം. ചൈനീസ് സൈന്യത്തെ ഇന്ത്യയുടെ മണ്ണിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കാതെ...

രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം ഒന്നരലക്ഷം കടന്നു; 24 മണിക്കൂറിനിടെ 6387 പേർക്ക് രോഗബാധ, മരണം 4337 

രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം ഒന്നരലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 6387 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 1,51,767 ആയി ഉയർന്നു. 170 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് മരിച്ചത്, രാജ്യത്ത് മരണസംഖ്യ ഇതോടെ 4337...