Monday, 14 September 2026
‘Honest storytelling is a powerful means of change
01:10:49 PM IST
National

‘വിജയ് യുകെയിൽ പോയത് സുഹൃത്തിന്റെ കാർ റേസിം​ഗ് കാണാൻ’ വിമർശനവുമായി ഡിഎംകെ; സുഹൃത്തിനെ സന്ദർശിക്കുന്നതിൽ എന്താണ് തെറ്റെന്ന് ടിവികെ നേതാക്കൾ

ന്യൂസ് ഡെസ്ക് 14 September 2026, 12:05 pm
SHARE

തമിഴ്നാട് മുഖ്യമന്ത്രി യുകെയിൽ പോയത് സുഹൃത്തിന്റെ കാർ റേസിം​ഗ് കാണാൻ എന്ന് വിമർശിച്ച് ഡിഎംകെ. വിജയ്‌യുടെ സുഹൃത്തും നടനുമായ അജിതിന്റെ കാർ റേസിം​ഗ് ലണ്ടനിൽ നടന്നിരുന്നു. എന്നാൽ സുഹൃത്തിനെ സന്ദർശിക്കുന്നതിൽ എന്താണ് തെറ്റെന്ന് ടിവികെ നേതാക്കൾ ചോദിച്ചു.

2026ലെ മിഷലിൻ ലെ മാൻസ് കപ്പ് ചാമ്പ്യൻഷിപ്പിന്റെ അഞ്ചാം റൗണ്ട് മത്സരത്തിൽ വിജയ് ചടങ്ങിന്റെ ഭാഗമായി പച്ചക്കൊടി വീശി മത്സരം ഉദ്ഘാടനം ചെയ്യുന്ന ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇരുവരുടെയും കൂടിക്കാഴ്ചയുടെ വീഡിയോ പുറത്തുവന്നതോടെയാണ് ഡിഎംകെ രം​ഗത്തെത്തിയത്.

ലണ്ടനിൽ നിന്ന് നിക്ഷേപം കൊണ്ടുവരാനാണ് പോകുന്നതെന്ന് മുഖ്യമന്ത്രി വിജയ് പറഞ്ഞിരുന്നു. ഇത് ചോദ്യം ചെയ്താണ് ഡിഎംകെയുടെ വിമർശനം. ‌സംസ്ഥാനത്ത് കർഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും ഉൾപ്പെടെ നിരവധി പ്രശ്നങ്ങളുണ്ട്. ഇപ്പോൾ നിക്ഷേപം കൊണ്ടുവരാനുള്ള അടിയന്തര സാഹചര്യങ്ങളൊന്നുമില്ലെന്ന് ഡിഎംകെ എംഎൽഎ മാർക്കണ്ടേയനും വിമർശിച്ചു.

Read More
s
ന്യൂസ് ഡെസ്ക്
View all posts →